ബുട്ടെമ്പോ: കോംഗോയിൽ നൈരാഗോംഗോ അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ തുടങ്ങിയതായി നോർത്ത് കിവു ഗവർണർ ലഫ്റ്റനന്‍റ് ജനറൽ എൻഡിമ കോങ്. നോർത്ത് കിവു പ്രവിശ്യയിലെ സിവിൽ ഡിഫൻസ് ഗോമയിൽ നിന്നുള്ള ആളുകളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാൻ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കോംഗോയുടെ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാത്ത നൈരാഗോംഗോ അഗ്നിപർവ്വതം ശനിയാഴ്ച രാത്രി ഏഴ് മണിക്ക് പൊട്ടിത്തെറിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
Also Read: പൂഞ്ചിൽ നിന്ന് വൻ ആയുധശേഖരം കണ്ടെത്തി
റുവാണ്ടൻ നഗരമായ റുബാവുവിൽ നിന്നാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്ഫോടനത്തെ തുടർന്ന് റുവാണ്ട ഡിആർ കോംഗോയുമായുള്ള അതിർത്തി അടച്ചതായും റിപ്പോർട്ടുകൾ. ഗോമയിലെ വൈദ്യുതി വിതരണം നിർത്തിവച്ചു. വായുവിൽ സൾഫറിന്‍റെ ഗന്ധം ഉണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഗോമ പട്ടണത്തിന് 20 കിലോമീറ്റർ വടക്ക്, കിവു തടാകത്തിലാണ് നൈരാഗോംഗോ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. 2020ലാണ് അവസാനമായി അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകുന്നത്. സംഭവത്തിൽ 250 പേർ മരിക്കുകയും 120,000 പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു.