ETV Bharat / international

തടങ്കല്‍ കേന്ദ്രങ്ങളിലായി 12,000 പേര്‍; ലിബിയയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍ മേധാവി - ലിബിയ തടങ്കല്‍ കേന്ദ്രങ്ങള്‍ യുഎന്‍ റിപ്പോര്‍ട്ട്

ലിബിയയിലെ തടങ്കല്‍ കേന്ദ്രങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള യുഎന്നിന്‍റെ പുതിയ റിപ്പോര്‍ട്ടിലാണ് യുഎൻ സെക്രട്ടറി ജനറലിന്‍റെ വെളിപ്പെടുത്തല്‍

libya detention centre  un secretary general on detainees held officially in libya  un chief on libya  ലിബിയ മനുഷ്യാവകാശ ലംഘനം  അന്‍റോണിയോ ഗുട്ടെറസ് ലിബിയ  ലിബിയ തടങ്കല്‍ കേന്ദ്രങ്ങള്‍ യുഎന്‍ റിപ്പോര്‍ട്ട്  യുഎൻ സെക്രട്ടറി ജനറൽ ലിബിയ അഭയാര്‍ഥികള്‍
തടങ്കല്‍ കേന്ദ്രങ്ങളിലായി 12,000 പേര്‍; ലിബിയയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍ മേധാവി
author img

By

Published : Jan 18, 2022, 9:17 AM IST

ന്യൂയോര്‍ക്ക്: ലിബിയയില്‍ 27 ജയിലുകളിലും നിരവധി തടങ്കൽ കേന്ദ്രങ്ങളിലുമായി 12,000 പേര്‍ ഔദ്യോഗികമായി തടവിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. സായുധ സംഘങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളിലോ രഹസ്യ കേന്ദ്രങ്ങളിലോ ആയി ഔദ്യോഗിക കണക്കുകളില്‍പ്പെടാത്ത ആയിരക്കണക്കിന് പേർ അനധികൃത തടവിലാണെന്നും യുഎൻ മേധാവി പറഞ്ഞു.

ലിബിയയില്‍ സർക്കാരും മറ്റ് ഗ്രൂപ്പുകളും നടത്തുന്ന തടങ്കല്‍ കേന്ദ്രങ്ങളിലെ അനിയന്ത്രിത തടങ്കൽ, പീഡനം, ലൈംഗിക അതിക്രമങ്ങൾ, അന്താരാഷ്ട്ര നിയമങ്ങളുടെ മറ്റ് ലംഘനങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന യുഎന്നിന്‍റെ പുതിയ റിപ്പോര്‍ട്ടിലാണ് യുഎന്‍ സെക്രട്ടറി ജനറലിന്‍റെ വെളിപ്പെടുത്തല്‍. ലിബിയയിലെ കുടിയേറ്റക്കാരും അഭയാർഥികളും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു.

അൽ സാവിയയിലും തലസ്ഥാനമായ ട്രിപ്പോളിയിലും അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള ഡയറക്‌ടറേറ്റ് നടത്തുന്ന മിറ്റിഗ ജയിൽ, മറ്റ് നിരവധി തടങ്കല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പല കേസുകളും റിപ്പോർട്ടിലുണ്ടെന്ന് യുഎൻ മേധാവി പറഞ്ഞു. 30 നൈജീരിയൻ സ്ത്രീകളെയും കുട്ടികളെയും കടത്തുന്നതും ലൈംഗിക ചൂഷണത്തിനിരയാക്കുന്നതും സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങൾ യുഎന്നിന് ലഭിച്ചുവെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ പ്രധാന ട്രാന്‍സിറ്റ് പോയിന്‍റാണ് ലിബിയ. മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ലിബിയയിലേക്ക് മടങ്ങിയവരുടെ നിര്‍ബന്ധിത തടങ്കൽ തുടരുകയാണെന്ന് ഗുട്ടെറസ് പറഞ്ഞു. ഡിസംബർ 14 വരെ, കോസ്റ്റ് ഗാർഡുകള്‍ 30,990 കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും തടഞ്ഞുനിർത്തി ലിബിയയിലേക്ക് തിരിച്ചയച്ചു. യാത്രക്കിടെ 1,300ലധികം ആളുകൾ മരിക്കുകയോ കാണാതാവുകയോ ചെയ്‌തിട്ടുണ്ടെന്നും യുഎന്‍ മേധാവി കൂട്ടിച്ചേര്‍ത്തു.

Also read: അബുദാബിയിൽ ഡ്രോൺ ആക്രമണം: മൂന്ന് മരണം, എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു, വിമാനത്താവളത്തില്‍ തീ പിടിത്തം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.