അബുജ: വടക്കൻ നൈജീരിയയിലെ കടുന സംസ്ഥാനത്ത് അജ്ഞാത തോക്ക് ധാരികൾ ഒരാളെ കൊലപ്പെടുത്തിയതായും നിരവധിപേരെ തട്ടിക്കൊണ്ട് പോയതായും റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ഇഗാബി പ്രദേശത്തുള്ള റിഗാസ സമുദായത്തിലുൾപ്പെട്ടവരെയാണ് തോക്കുധാരികൾ ആക്രമിച്ചതെന്ന് കടുനയിലെ പൊലീസ് വക്താവ് മുഹമ്മദ് ജാലിഗെ പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും പ്രതികളെ കണ്ടെത്താനുള്ള ആന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ കുറ്റകൃത്യങ്ങൾ കൂടിയ സാഹചര്യത്തിൽ പ്രദേശത്ത് സൈനികരെ വിന്യസിപ്പിച്ചു.
നൈജീരിയയിൽ ആയുധധാരികള്‍ ഒരാളെ കൊലപ്പെടുത്തി; നിരവധിപേരെ തട്ടിക്കൊണ്ട് പോയി - വടക്കൻ നൈജീരിയ
ഗാബി പ്രദേശത്തുള്ള റിഗാസ സമുദായത്തിലുൾപ്പെട്ടവരെയാണ് തോക്കുധാരികൾ ആക്രമിച്ചതെന്ന് കടുനയിലെ പൊലീസ് വക്താവ് മുഹമ്മദ് ജാലിഗെ പറഞ്ഞു