റബാത്ത്: മൊറോക്കൻ സുരക്ഷ സർവീസ് 2.44 ടൺ കഞ്ചാവ് മൊറോക്കോയിലെ വടക്കൻ നഗരമായ അൽ ഹൊസൈമയ്ക്ക് സമീപത്ത് നിന്നും പിടിച്ചു. കാറിൽ 91 പൊതികളാക്കി കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
കഴിഞ്ഞ ഒരു ദശകത്തിനിടെ കഞ്ചാവ് കൃഷി തടയാനുള്ള ശ്രമങ്ങൾ നടന്നിട്ടും ലോകത്തിലെ ഏറ്റവും അധികം കഞ്ചാവ് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി തുടരുകയാണ് മൊറോക്കോ എന്നാണ് മയക്കുമരുന്നും കുറ്റകൃത്യവും സംബന്ധിച്ച യുഎൻ ഓഫീസ് പറയുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2019ൽ മാത്രം 1,79,657 കിലോഗ്രാം കഞ്ചാവാണ് മൊറോക്കൻ സുരക്ഷ സർവീസ് പിടിച്ചെടുത്തത്.