ETV Bharat / international

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വീണ്ടും എബോള; രോഗം സ്ഥിരീകരിച്ചത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം - ebola outbreak news

എബോള രോഗവ്യാപനത്തെ തുടര്‍ന്ന് 2013-16 കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 11,300 പേരാണ് മരിച്ചത്

എബോള വ്യാപനം വാര്‍ത്ത  എബോള മരണം വാര്‍ത്ത  ebola outbreak news  ebola death news
എബോള
author img

By

Published : Feb 15, 2021, 5:13 AM IST

ലിയോണ്‍: അഞ്ച് വര്‍ഷത്തിന് ശേഷം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വീണ്ടും എബോള കണ്ടെത്തി. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗനിയയില്‍ ഏഴ്‌ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ 2013-16 കാലഘട്ടത്തില്‍ എബോള രോഗവ്യാപനത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 11,300 പേര്‍ മരിച്ചിരുന്നു. കടവാവലുകളിലൂകളാണ് രോഗ വാഹകരായ വൈറസുകളുടെ ഉറവിടമെന്നാണ് ഇതുവരെ നടത്തിയ പഠനങ്ങളില്‍ നിന്നും മനസിലാകുന്നത്. 1976ല്‍ കോംഗോയിലാണ് ആദ്യമായി വൈറസിനെ കണ്ടെത്തിയത്. അതേസമയം നിലവില്‍ വൈറസ് ആശങ്കയുണ്ടാക്കുന്നില്ലെന്നും വാക്‌സിനേഷനിലൂടെ വ്യാപനം നിയന്ത്രിക്കാനാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.