ETV Bharat / entertainment

Thalaivar 170 Mumbai Schedule Completed: വമ്പൻ അപ്‌ഡേറ്റുമായി 'തലൈവർ 170' ടീം; മുംബൈ ഷെഡ്യൂൾ പൂർത്തിയായി - Rajinikanth Thalaivar 170

Rajinikanth With Amitabh Bachchan : 33 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ചിത്രമാണ് 'തലൈവർ 170'

Thalaivar 170 Mumbai Schedule Completed  Thalaivar 170 Mumbai Schedule  Thalaivar 170 shooting  Thalaivar 170  വമ്പൻ അപ്‌ഡേറ്റുമായി തലൈവർ 170 ടീം  തലൈവർ 170 ടീം  തലൈവർ 170 അപ്‌ഡേറ്റ്  തലൈവർ 170  Rajinikanth With Amitabh Bachchan  33 വർഷങ്ങൾക്ക് ശേഷം രജിനികാന്തും അമിതാഭ് ബച്ചനും  രജിനികാന്തും അമിതാഭ് ബച്ചനും  Rajinikanth Thalaivar 170  Amitabh Bachchan Thalaivar 170
Thalaivar 170 Mumbai Schedule Completed
author img

By ETV Bharat Kerala Team

Published : Oct 29, 2023, 8:32 PM IST

നീണ്ട 33 വർഷത്തെ ഇടവേള അവസാനിപ്പിച്ച് ഇന്ത്യൻ സിനിമാലോകത്തെ ഐക്കണുകളായ രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ചിത്രമാണ് 'തലൈവർ 170'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ മുംബൈ ഷെഡ്യൂൾ പൂർത്തിയായെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ഇതിഹാസങ്ങളുടെ ഇരട്ടി ഡോസായിരിക്കും 'തലൈവർ 170' എന്ന ക്യാപ്‌ഷനൊപ്പം ചിത്രത്തിൽ നിന്നുള്ള രജനികാന്തിന്‍റെയും ബച്ചന്‍റെയും ഫോട്ടോയും നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് എക്‌സിലൂടെ പുറത്തുവിട്ടു. സൂപ്പർസ്റ്റാറും ഷഹൻഷായും 'തലൈവർ 170' സെറ്റിൽ കണ്ടുമുട്ടിയപ്പോൾ എന്നും നിർമാതാക്കൾ കുറിച്ചു.

ഇന്ത്യൻ സിനിമാലോകത്തെ ഇതിഹാസ താരങ്ങളെ വർഷങ്ങൾക്കിപ്പുറം ബിഗ് സ്‌ക്രീനിൽ ഒരുമിച്ച് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 'തലൈവർ 170' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങിയ 'ജയ് ഭീം' എന്ന സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്.

ടി ജെ ജ്ഞാനവേലിന്‍റെ സംവിധാനത്തിൽ തലൈവർക്കൊപ്പം ബിഗ് ബിയും കൈകോർക്കുമ്പോൾ വെള്ളിത്തിരയിൽ അത്ഭുതം വിരിയുമെന്ന് തന്നെയാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ. 'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്. താൻ മെന്‍ററായി കാണുന്ന ബിഗ് ബിയുമായുള്ള വർഷങ്ങൾക്ക് ശേഷമുള്ള പുനഃസമാഗമത്തിൽ താൻ വലിയ ആഹ്ളാദത്തിലാണെന്ന് രജനികാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

എക്‌സിൽ ബിഗ് ബിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദയസ്‌പർശിയായ ഒരു കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്‌തിരുന്നു. തന്‍റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ് എന്നാണ് സൂപ്പർ സ്റ്റാർ അന്ന് കുറിച്ചത്. 'ഹം' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും രജനികാന്തും ഒടുവിലായി ഒരുമിച്ച് അഭിനയിച്ചത്. 1991 ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. 'അന്താ കാനൂൻ', 'ഗെരാഫ്‌താർ' എന്നിവയാണ് ഇവർ കൈകോർത്ത മറ്റ് ചിത്രങ്ങൾ.

അതേസമയം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ചഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാകും 'തലൈവർ 170'. ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടിയ, മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുബാസ്‌കരൻ ആണ് തലൈവർ 170 സിനിമയുടെ നിർമാണം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഐശ്വര്യ രജനികാന്തിന്‍റെ 'ലാൽ സലാം' എന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 2024 പൊങ്കലിന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന ചിത്രമാണ് 'ലാൽ സലാം'. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന 'ലാൽ സലാ'മിൽ 'മൊയ്‌ദീൻ ഭായി' എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ രജനികാന്തിന്‍റെ ലുക്ക് നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

കൂടാതെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171 എന്ന ചിത്രവും രജനികാന്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്‌ത 'ജയിലർ' എന്ന ചിത്രമാണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയത്.

READ ALSO: Rajinikanth With Amitabh Bachchan : 'ഹൃദയം സന്തോഷത്താൽ തുടിക്കുന്നു'; ബിഗ് ബിയുമായി വീണ്ടും ഒന്നിച്ചതിന്‍റെ ആഹ്ളാദത്തിൽ രജനികാന്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.