ETV Bharat / entertainment

ബിഗ് ബോസ് 16 : ശിവ് താക്കറെയെ പിന്നിലാക്കി കപ്പുയര്‍ത്തി റാപ്പര്‍ എംസി സ്റ്റാൻ - ബിഗ് ബോസ് 16 ഫൈനൽ

ബിഗ് ബോസ് 16 ല്‍ വിജയിയായി എംസി സ്റ്റാന്‍. ഫൈനൽ റൗണ്ടില്‍ പരാജയപ്പെടുത്തിയത് ശിവ് താക്കറെയെ

Bigg Boss  MC Stan  Shiv Thakare  Bigg Boss 16 Finale  ബിഗ് ബോസ് 16  മുംബൈ  എംസി സ്റ്റാൻ  ബിഗ് ബോസ് 16 ഫൈനൽ  Bigg Boss trophy
ബിഗ് ബോസ് 16 ഫൈനൽ
author img

By

Published : Feb 13, 2023, 9:37 AM IST

മുംബൈ : ബിഗ് ബോസ് സീസണ്‍ 16 ട്രോഫി നേടിയെടുത്ത് റാപ്പര്‍ എംസി സ്റ്റാൻ. അവസാന റൗണ്ടിൽ ശിവ് താക്കറെയെ പിന്തള്ളിയാണ് നേട്ടം. ബിഗ് ഹൗസിനുള്ളിലെ എംസി സ്റ്റാനിൻ്റെ ജൈത്രയാത്ര ഏറെ ശ്രദ്ധേയമായിരുന്നു. സ്റ്റാനിൻ്റെ ധീരമായ പെരുമാറ്റവും, രസകരമായ വൺലൈനറുകളും വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്നു.

ശിവ് താക്കറെ, നിമൃത് കൗർ അലുവാലിയ, സുംബുൽ തൗക്കീർ, സാജിദ് ഖാൻ, അബ്‌ദു റോസിക് എന്നിവരുമായി സ്റ്റാൻ വച്ചുപുലർത്തിയ ബന്ധം ഏറെ പ്രേക്ഷക പ്രീതി നേടി. കപ്പിനും കാറിനും പുറമെ 31.8 ലക്ഷം രൂപയും സ്വന്തമാക്കിക്കൊണ്ടാണ് എംസി സ്റ്റാൻ ബിഗ് ബോസ് വേദി വിടുന്നത്.

പ്രിയങ്ക ചൗഹർ ചൗധരി പുറത്തായ ശേഷം എംസി സ്റ്റാൻ ശിവ് താക്കറെ മത്സരമായിരുന്നു. ഒടുക്കംവരെ ആരാധകരെ മുൾമുനയിൽ നിർത്തുന്നതായിരുന്നു മത്സരം. ഗെയിമിൽ ശിവ് താക്കറെ രണ്ടാമതും പ്രിയങ്ക മൂന്നാമതുമെത്തി. പ്രിയങ്ക ചൗഹർ ചൗധരിയെ ഷോയിലെ ഏറ്റവും മിടുക്കിയായാണ് സല്‍മാന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ വിശേഷിപ്പിച്ചത്. 'പ്രിയങ്ക ഒരു അനുയായിയല്ല മറിച്ച് ഒരു നേതാവാണ്' - സല്‍മാന്‍ ഖാന്‍ പ്രശംസിച്ചു.

പ്രിയങ്കയുമായി പ്രത്യേക ബന്ധമുള്ള അങ്കിത് ഗുപ്തയുടെ കണ്ണുനിറയുന്നതിനും ബിഗ് ബോസ് വേദി സാക്ഷിയായി. മറുവശത്ത് ശിവയെ 'യഥാര്‍ഥ മറാഠാ' എന്നാണ് സല്‍മാന്‍ ഖാന്‍ വിശേഷിപ്പിച്ചിരുന്നത്. ഷോയില്‍ ഏറ്റവും ശക്തനായ മത്സരാർഥികളിൽ ഒരാളായിരുന്നു ശിവ് താക്കറെ. അർച്ചന ഗൗതം, ഷാലിൻ ബനോട്ട് എന്നിവർ നേരത്തേ പുറത്തായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.