ETV Bharat / entertainment

വിസ്‌മയിപ്പിക്കാന്‍ 'ഹെഗ്‌ഡെ ടീം' വീണ്ടും; കുഞ്ചാക്കോ അപര്‍ണ ചിത്രം പദ്‌മിനിയുടെ ചിത്രീകരണം പൂര്‍ത്തിയായി - സംസ്ഥാന അവാര്‍ഡ് ജേതാവ്

കുഞ്ചാക്കോ ബോബനെയും അപര്‍ണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി സംസ്ഥാന അവാര്‍ഡ് ജേതാവ് സെന്ന ഹെഗ്‌ഡെ അണിയിച്ചൊരുക്കുന്ന പദ്‌മിനിയുടെ ചിത്രീകരണം പൂര്‍ത്തിയായി

Senna Hegde  Senna Hegde Upcoming Movie  Padmini Shooting Completed  Movie Padmini  Padmini starring Kunchacko Boban  Kunchacko Boban and Aparna Balamurali  വിസ്‌മയിപ്പിക്കാന്‍ ഹെഗ്‌ഡെ ടീം  ഹെഗ്‌ഡെ ടീം  കുഞ്ചാക്കോ അപര്‍ണ ബാലമുരളി ചിത്രം  പദ്‌മിനിയുടെ ചിത്രീകരണം പൂര്‍ത്തിയായി  പദ്‌മിനി  ചിത്രീകരണം പൂര്‍ത്തിയായി  സംസ്ഥാന അവാര്‍ഡ് ജേതാവ്  സെന്ന ഹെഗ്‌ഡെ
കുഞ്ചാക്കോ അപര്‍ണ ബാലമുരളി ചിത്രം പദ്‌മിനിയുടെ ചിത്രീകരണം പൂര്‍ത്തിയായി
author img

By

Published : Feb 18, 2023, 5:28 PM IST

പാലക്കാട്: തിങ്കളാഴ്‌ച നിശ്ചയത്തിലൂടെയും 1744 വൈറ്റ് ആള്‍ട്ടോയിലൂടെയും സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ച സംവിധായകന്‍ സെന്ന ഹെഗ്‌ഡെ അണിയിച്ചൊരുക്കുന്ന മലയാള ചിത്രം പദ്‌മിനിയുടെ ചിത്രീകരണം പൂര്‍ത്തിയായി. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മിക്കുന്ന ചിത്രത്തിന് കുഞ്ഞിരാമായണം സിനിമയുടെ തിരക്കഥാകൃത്ത് ദീപു പ്രദീപാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്‌ണ എന്നിവര്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം അപര്‍ണ ബാലമുരളി തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. സംവിധായകന്‍ സെന്ന ഹെഗ്‌ഡെയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് താരം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി വ്യക്തമാക്കിയത്. മികച്ചവര്‍ക്കൊപ്പം പ്രവർത്തിക്കുന്നത് ഇഷ്‌ടമാണെന്നറിയിച്ചുള്ള കുറിപ്പില്‍ ഈ മനോഹരമായ ചിത്രത്തിന് കുഞ്ചാക്കോ ബോബനോടും താരം നന്ദി അറിയിച്ചു.

  • " class="align-text-top noRightClick twitterSection" data="">

സെന്നയുടെ ആദ്യ രണ്ട് മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ച ശ്രീരാജ് രവീന്ദ്രന്‍ തന്നെയാണ് പദ്‌മിനിയുടെയും ഛായാഗ്രഹണം. ഇരു ചിത്രങ്ങളിലും സെന്ന ഹെഗ്‌ഡെക്കൊപ്പം പ്രവര്‍ത്തിച്ച ജേക്ക്‌സ്‌ ബിജോയ് തന്നെയാണ് പദ്‌മിനിക്കും ഈണം നല്‍കുന്നത്. മനോജ് പൂങ്കുന്നം (പ്രൊഡക്ഷൻ കൺട്രോളര്‍), അർഷാദ് (കല), രഞ്ജിത്ത് മണലിപ്പറമ്പ് (മേക്കപ്പ്), ഗായത്രി കിഷോർ (വസ്‌ത്രാലങ്കാരം), ഷിജിൻ (സ്‌റ്റിൽസ്), മനു (എഡിറ്റര്‍), ഉണ്ണി പൂങ്കുന്നം, ഷിന്‍റോ ഇരിങ്ങാലക്കുട (പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്), എ.എസ്. ദിനേശ് (പിആര്‍ഒ) എന്നിവരാണ് പദ്‌മിനിയുടെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ നടി മഡോണ സെബാസ്‌റ്റ്യനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

'ന്നാ താന്‍ കേസ് കൊട്' ഉള്‍പ്പടെയുള്ള ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ 2022 തന്‍റേതാക്കി മാറ്റിയ കുഞ്ചാക്കോ ബോബന്‍റേതായി പകലും പാതിരാവും, എന്താടാ സജി, ചാവേർ, 2018 എന്നിവയാണ് അണിയറയിലുള്ള മറ്റ് ചിത്രങ്ങള്‍. അതേസമയം ധൂമം, മിണ്ടിയും പറഞ്ഞും, 2018, രുധിരം എന്നിവയാണ് അപര്‍ണ ബാലമുരളിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.