ETV Bharat / entertainment

Kannada Actor Nagabhushana Arrested കന്നഡ നടൻ നാഗഭൂഷണയുടെ കാർ ഇടിച്ച് സ്‌ത്രീ മരിച്ചു, ഭർത്താവിന്‍റെ നില ഗുരുതരം, താരം അറസ്റ്റില്‍ - കന്നഡ നടൻ നാഗഭൂഷന്‍റെ കാർ അപകടത്തിൽ പ്പെട്ടു

kannada actor arrested for ramming car into couple woman dies husband critical : പ്രേമ എസ്‌ (48), കൃഷ്‌ണ ബി (58) എന്നീ ദമ്പതികൾ രാത്രി ഫുട്‌പാത്തിലൂടെ നടക്കവെ ഉത്തരഹള്ളിയിൽ നിന്നും കോനകുനന്‍റെയിലേക്ക് അതിവേഗത്തിൽ പോകുകയായിരുന്ന നാഗഭൂഷന്‍റെ കാർ ഇടിച്ചു വീഴത്തുകയായിരുന്നു.

kannada actor nagabhushana car accident  nagabhushana arrested in ramming car  nagabhushana arreshed on rash driving  nagabhushana car accident  Kannada Actor Arrested In A Car Accident  Actor Nagabhushana Arrested In A Car Accident  Nagabhuhna ramming car accident  kannada actor nagabhushana over speeding car  കാർ അപകടത്തിൽപ്പെട്ടു ദമ്പതികൾക്ക്‌ പരിക്ക്‌  കന്നഡ നടൻ ഓടിച്ച അപകടത്തിൽ പ്പെട്ടു  നാഗഭൂഷണ ഓടിച്ച കാർ അപകടത്തിൽ പ്പെട്ടു  കന്നഡ നടൻ നാഗഭൂഷന്‍റെ കാർ അപകടത്തിൽ പ്പെട്ടു  കന്നഡ നടന്‍റെ കാറിടിച്ച്‌ അപകടം
Kannada Actor Nagabhushana Arrested In A Car Accident
author img

By ETV Bharat Kerala Team

Published : Oct 1, 2023, 10:31 PM IST

ഹൈദരാബാദ്‌ : കന്നഡ നടൻ നാഗഭൂഷണ അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് സ്‌ത്രീ മരിച്ചു. ഭർത്താവിന്‍റെ നില ഗുരുതരം (Kannada Actor Nagabhushana Arrested for ramming car into couple woman dies husband critical). അപകടത്തെ തുടർന്ന്‌ നടൻ നാഗഭൂഷണ എസ്‌ എസിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു

സെപ്റ്റംബർ 30ന് രാത്രി വസന്തപുര മെയിൻ റോഡിലാണ് അപകടം നടന്നത്‌. പൊലീസ്‌ പറയുന്നതനുസരിച്ച്‌ പ്രേമ എസ്‌ (48), കൃഷ്‌ണ ബി (58) എന്നീ ദമ്പതികൾ രാത്രി ഫുട്‌പാത്തിലൂടെ നടക്കവെ ഉത്തരഹള്ളിയിൽ നിന്നും കോനകുനന്‍റെയിലേക്ക് അതിവേഗത്തിൽ പോകുകയായിരുന്ന നാഗഭൂഷന്‍റെ കാർ ഇവരെ ഇടിച്ചു വീഴത്തുകയായിരുന്നു.. അപകടത്തിൽ വൈദ്യുത തൂൺ കൂടി കാർ ഇടിച്ച്‌ തെറിപ്പിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രേമ ആശുപത്രിയിലേക്കു പോകും വഴി തന്നെ മരിച്ചു. ഭർത്താവിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. കുമാരസ്വാമി ട്രാഫിക്‌ ലേ ഔട്ട്‌ പരിധിയിൽ നടന്ന അപകടത്തിൽ ട്രാഫിക്‌ പൊലീസ്‌ ഉടനെ സ്ഥലത്തെത്തി നാഗഭൂഷണയെ പിടികൂടി.

സംഭവ സമയത്ത്‌ അദ്ദേഹം മദ്യപിച്ചിരുന്നില്ല. പശുവിനെ ഇടിക്കാതിരിക്കാൻ വേണ്ടി വണ്ടി തിരിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ ദമ്പതികളെ ഇടിക്കുകയായിരുന്നു എന്നാണ്‌ നാഗഭൂഷൺ പൊലീസിനു കൊടുത്ത മൊഴി. സുഹ്യത്തുകളെ കാണാൻ വേണ്ടി ആർആർ നഗറിലേക്കു പോയ അദ്ദേഹം തിരിച്ചു തന്‍റെ ജെപി നഗറിലേക്കുള്ള വീട്ടിലേക്ക്‌ വരുന്ന വഴിയിൽ രാത്രി 9:45ഓടെ വസന്ത്‌പൂർ മെയിൻ റോഡിലെ അപ്പാർട്ട്‌മെന്‍റിനു സമീപമാണ്‌ അപകടം നടന്നത്‌.

'ദമ്പതികൾ പെട്ടെന്ന്‌ ഫൂട്‌പാത്തിൽ നിന്ന്‌ മെയിൻ റോഡിലേക്ക്‌ ഇറങ്ങിയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. ഉടൻ തന്നെ തന്‍റെ കാറിൽ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാർട്ട്‌ ആവാത്തതിനാൽ അടുത്തുള്ള ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു', നാഗഭൂഷണ പൊലീസിനു കൊടുത്ത മൊഴിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്‌ച (30-09-2023) രാത്രി നടന്ന അപകടത്തിൽ ദമ്പതികളുമായി കൂട്ടിയിടിച്ച കാർ കസ്റ്റഡിയിലെടുത്തു. വൈദ്യുത തൂണിൽ ഇടിച്ച്‌ നിയന്ത്രണം വിട്ട കാർ ദമ്പതികളെ ഇടിക്കുകയായിരുന്നു എന്ന്‌ പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായി. കാർ ഓടിച്ച നാഗഭൂഷണയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നാഗഭൂഷണ വാഹനം ഓടിച്ചിരുന്ന സമയത്ത്‌ മദ്യപിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിച്ചു വരികയാണെന്ന്‌ ട്രാഫിക്‌ ഡിസിപി അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.