ETV Bharat / entertainment

ഓണത്തിന് പത്തരമാറ്റേകാനെത്തുന്നു ഒരുപിടി സൂപ്പർഹിറ്റുകൾ ഒടിടിയിൽ - ഓണം സിനിമകൾ

ഓണാഘോഷത്തിന് മാറ്റുകൂട്ടാനായി ഇത്തവണ ബോക്സോഫിസില്‍ സൂപ്പര്‍ഹിറ്റായി മാറിയ സിനിമകളാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്.

Films OTT release on Onam  films ready for ott release  onam ott release  sitaramam  pappan  nna than case kod  ഓണത്തിന് ഒടിടി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍  പാപ്പന്‍  ന്നാ താന്‍ കേസ് കൊട്  വിക്രാന്ത് റോണ  സീതാരാമം  ഏക് വില്ലന്‍ റിട്ടേണ്‍സ്  പ്രിയന്‍ ഓട്ടത്തിലാണ്  ഓണം സിനിമകൾ  ഓണം ഒടിടി റിലീസ്
ഓണത്തിന് പത്തരമാറ്റേകാനെത്തുന്നു ഒരുപിടി സൂപ്പർഹിറ്റുകൾ ഒടിടിയിൽ
author img

By

Published : Sep 6, 2022, 2:48 PM IST

ഓണത്തിന് ഒടിടി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍: വലിയ ആഘോഷങ്ങളോടെയാണ് ഇക്കൊല്ലം മലയാളികള്‍ ഓണക്കാലത്തെ വരവേല്‍ക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും മാറി ഇത്തവണ നിയന്ത്രണങ്ങള്‍ ഏതുമില്ലാതെയാണ് ഓണം സീസണ്‍ വന്നിരിക്കുന്നത്. ഓണാഘോഷത്തിന് മാറ്റുകൂട്ടാനായി ഇത്തവണ നിരവധി ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമെല്ലാം തങ്ങളുടെ വമ്പന്‍ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.

തിയേറ്ററുകള്‍ക്ക് പുറമെ ഒടിടിയിലും പുതിയ സിനിമകള്‍ വരുന്നുണ്ട്. അടുത്തിടെ ബോക്സോഫിസില്‍ സൂപ്പര്‍ഹിറ്റായി മാറിയ സിനിമകളാണ് വീണ്ടും റിലീസിന് തയ്യാറെടുക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു ചിത്രങ്ങളും ഇത്തവണ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ഓണനാളുകളില്‍ ഒടിടിയില്‍ എത്തുന്ന സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

പാപ്പന്‍: സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ അടുത്തിടെ തിയേറ്ററുകളില്ലെത്തിയ ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രമാണ് പാപ്പന്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ബിഗ്‌സ്ക്രീനില്‍ എത്തിയ സിനിമയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ ലഭിച്ചത്. സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷ്, നൈല ഉഷ, നീത പിളള, ആശ ശരത്ത്, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ചന്ദുനാഥ്, അജ്‌മല്‍ അമീര്‍ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന റോളുകളില്‍ എത്തുന്നു. അമ്പത് കോടി കലക്ഷന്‍ സുരേഷ് ഗോപി ചിത്രം തിയറ്ററുകളില്‍ നിന്നായി നേടിയിരുന്നു. സെപ്‌റ്റംബര്‍ ഏഴിന് സീ ഫൈവിലൂടെയാണ് പാപ്പന്‍ ഒടിടിയില്‍ എത്തുന്നത്.

ന്നാ താന്‍ കേസ് കൊട്: കുഞ്ചാക്കോ ചിത്രം ന്നാ താന്‍ കേസ് കൊട് അടുത്തിടെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്. ദേവദൂതര്‍ പാട്ടും ചാക്കോച്ചന്‍റെ ഡാന്‍സും തരംഗമായതിന് പിന്നാലെ സിനിമ തിയേറ്ററുകളില്‍ മികച്ച വിജയം നേടി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ രതീഷ് ബാലകൃഷ്‌ണ പൊതുവാളാണ് സിനിമ ഒരുക്കിയത്. സെപ്‌റ്റംബർ ഏട്ട് തിരുവോണ നാളില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ന്നാ താന്‍ കേസ് കൊട് ഒടിടിയില്‍ എത്തുന്നത്.

വിക്രാന്ത് റോണ: കെജിഎഫ് 2, 777 ചാര്‍ലി എന്നീ ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് ശേഷം കന്നഡത്തില്‍ നിന്നും വന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് വിക്രാന്ത് റോണ. സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപ നായകനായ സിനിമ ആക്ഷന്‍ അഡ്വൈഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്നു. പാന്‍ ഇന്ത്യ റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് മിക്ക ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഓണത്തോടനുബന്ധിച്ച് ചിത്രം സീഫൈവില്‍ റിലീസ് ചെയ്‌തുകഴിഞ്ഞു. കഴിഞ്ഞ വെളളിയാഴ്ചയാണ് സിനിമ ഒടിടിയില്‍ എത്തിയത്.

സീതാരാമം: ദുല്‍ഖര്‍ സല്‍മാന്‍റെതായി അടുത്തിടെ വലിയ തരംഗമായ ചിത്രമാണ് സീതാരാമം. പ്രണയ ചിത്രമായി റിലീസ് ചെയ്‌ത സിനിമ ബോക്‌സോഫിസില്‍ നിന്നും 80 കോടിയിലധികമാണ് കലക്ഷന്‍ നേടിയത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി ഇറങ്ങിയ ചിത്രം അടുത്തിടെ ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തി. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ദുല്‍ഖറിന്‍റെ കരിയറിലെ എറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. വെളളിയാഴ്‌ച ആമസോണ്‍ പ്രൈം വഴിയാണ് സീതാരാമം പ്രേക്ഷകരിലേക്ക് എത്തുക.

ഏക് വില്ലന്‍ റിട്ടേണ്‍സ്: ജോണ്‍ എബ്രഹാം നായകവേഷത്തില്‍ എത്തുന്ന ഏക് വില്ലന്‍ റിട്ടേണ്‍സ് സെപ്‌റ്റംബര്‍ ഒമ്പതിനാണ് ഒടിടിയിലെത്തുന്നത്. അര്‍ജുന്‍ കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം മോഹിത് സൂരിയാണ് സംവിധാനം ചെയ്‌തത്. ദിഷ പഠാണിയും താര സുതാരിയുമാണ് നായികമാര്‍.

പ്രിയന്‍ ഓട്ടത്തിലാണ്: ഷറഫുദ്ദീന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പ്രിയന്‍ ഓട്ടത്തിലാണ് അടുത്തിടെ മികച്ച പ്രതികരണം നേടിയ ചിത്രമാണ്. നൈല ഉഷ, അപര്‍ണ ദാസ് എന്നിവര്‍ നായികമാരായ ചിത്രം ആന്‍റണി സോണിയാണ് സംവിധാനം ചെയ്‌തത്. സെപ്‌റ്റംബര്‍ രണ്ടിന് മനോരമ മാക്‌സില്‍ പ്രിയന്‍ ഓട്ടത്തിലാണ് റിലീസ് ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.