ധനുഷ് (Dhanush) ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ക്യാപ്റ്റൻ മില്ലറി'ലെ (Captain Miller) പുതിയ പോസ്റ്റർ പുറത്ത്. അരുൺ മാതേശ്വരൻ സംവിധാനം ഈ പാൻ -ഇന്ത്യൻ ചിത്രത്തിന്‍റെ ടീസർ ധനുഷിന്‍റെ പിറന്നാൾ ദിനമായ ജൂലൈ 28ന് പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ചാണ് ടീസർ റിലീസ് വിവരം നിർമാതാക്കൾ പുറത്ത് വിട്ടത്.
-
The #CaptainMillerTeaser Rage begins at 12:01AM , JULY 28th 🔥🥁
— Sathya Jyothi Films (@SathyaJyothi) July 26, 2023 " class="align-text-top noRightClick twitterSection" data="
THE D DAY #CaptainMiller 🤗@dhanushkraja @ArunMatheswaran @NimmaShivanna @sundeepkishan @gvprakash @priyankaamohan @saregamasouth pic.twitter.com/MAncriQDvh
">The #CaptainMillerTeaser Rage begins at 12:01AM , JULY 28th 🔥🥁
— Sathya Jyothi Films (@SathyaJyothi) July 26, 2023
THE D DAY #CaptainMiller 🤗@dhanushkraja @ArunMatheswaran @NimmaShivanna @sundeepkishan @gvprakash @priyankaamohan @saregamasouth pic.twitter.com/MAncriQDvhThe #CaptainMillerTeaser Rage begins at 12:01AM , JULY 28th 🔥🥁
— Sathya Jyothi Films (@SathyaJyothi) July 26, 2023
THE D DAY #CaptainMiller 🤗@dhanushkraja @ArunMatheswaran @NimmaShivanna @sundeepkishan @gvprakash @priyankaamohan @saregamasouth pic.twitter.com/MAncriQDvh
ഇപ്പോഴിതാ ആരാധകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കിക്കൊണ്ട് ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും എത്തിയിരിക്കുകയാണ്. യുദ്ധക്കളത്തില്‍ കട്ടക്കലിപ്പില്‍ നിൽക്കുന്ന ധനുഷിനെയാണ് പോസ്റ്ററില്‍ കാണാനാവുക. ജൂലൈ 28ന് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിടും എന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകൻ അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും.
അതേസമയം കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ വന്യമൃഗങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിൽ ചിത്രീകരണം നടത്തുന്നു എന്നാരോപിച്ച് നേരത്തെ പരിസ്ഥിതി പ്രവർത്തകർ സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. ഹൈ ബീം ലൈറ്റുകൾ വന്യജീവികളെ ബാധിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു എന്നാണ് ഇവർ പറഞ്ഞിരുന്നത്. എന്നാൽ കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല 'ക്യാപ്റ്റൻ മില്ലെര്‍' ചിത്രീകരിച്ചത് എന്ന് വ്യക്തമാക്കി അരുണ്‍ മതേശ്വരൻ രംഗത്തെത്തി.
ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സിനിമ ചിത്രീകരിച്ചതെന്നും അനുവാദം വാങ്ങിച്ചിരുന്നുവെന്നും ആണ് അരുണ്‍ പറഞ്ഞത്. ചിത്രീകരണം വിചാരിച്ചതു പോലെ പുരോഗമിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ അധികൃതരുമായി പ്രൊഡക്ഷൻ ടീം സംസാരിച്ചിട്ടുണ്ടെന്നും സംവിധായകൻ പ്രതികരിച്ചു. എന്നാൽ എവിടെയാണ് സിനിമ ചിത്രീകരിച്ചതെന്ന വിവരം അരുണ്‍ മതേശ്വരൻ പുറത്തുവിട്ടിട്ടില്ല.
അതേസമയം ബിഗ് ബജറ്റ് ആക്ഷൻ പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിലെ ധനുഷും കന്നഡ നടൻ ശിവ രാജ്‌കുമാറും (Shiva Rajkumar) അണിനിരക്കുന്ന പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുദ്ധ രംഗത്തിന്‍റെ പശ്ചാത്തലത്തിൽ ആയുധങ്ങളുമേന്തി നിൽക്കുന്ന ധനുഷും ശിവ രാജ്‌കുമാറും ആയിരുന്നു പോസ്റ്ററില്‍. ഏറെ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പോസ്റ്ററില്‍ യുദ്ധക്കളത്തിൽ പരസ്‌പരം പുറം തിരിഞ്ഞ് നിൽക്കുകയാണ് ധനുഷുംശിവ രാജ്‌കുമാറും. പശ്ചാത്തലത്തിൽ യുദ്ധവും വെടിവെപ്പുമെല്ലാം ദൃശ്യമായിരുന്നു. 1930കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന 'ക്യാപ്റ്റൻ മില്ലറി'ൽ തെലുഗു താരം സുദീപ് കിഷനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രിയങ്ക അരുൾ മോഹനാണ്. നിവേദിത സതീഷ്, ജോൺ കൊക്കൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അതേസമയം 'വാത്തി'യാണ് ധനുഷ് നായകനായി ഒടുവില്‍ എത്തിയ ചിത്രം. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത ആയിരുന്നു നായിക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.