Beast release today: ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ദളപതി വിജയുടെ 'ബീസ്‌റ്റ്' തിയേറ്ററുകളിലെത്തി. റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. രാവിലെ മുതല്‍ക്കു തന്നെ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങളെല്ലാം ഹൗസ്‌ഫുള്ളാണ്. പുലര്‍ച്ചെ നാലിന് 'ബീസ്‌റ്റി'ന്‍റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചു.
ഒരു വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രമാണ് 'ബീസ്‌റ്റ്'. 'മാസ്‌റ്റര്‍' ആണ് വിജയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 2021 ജനുവരി 13നായിരുന്നു 'മാസ്‌റ്റര്‍' റിലീസ്. കൊവിഡ് തരംഗത്തിന് ശേഷം തമിഴ് സിനിമാ പ്രേമികളെ തിയേറ്ററുകളിലെത്തിയ 'മാസ്‌റ്ററി'ന്‍റെ വന്‍ വിജയത്തിന് ശേഷം നെല്‍സന്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ബീസ്‌റ്റ്'.
Beast Initial collection:'ബീസ്‌റ്റി'നെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. 'മാസ്‌റ്ററി'നെക്കാള്‍ വലിയ ഇനിഷ്യല്‍ 'ബീസ്‌റ്റ്' നേടുമെന്നതും ഉറപ്പാണ്. 'മാസ്‌റ്ററി'ന്‍റെ റിലീസ് സമയത്ത് കേരളമുള്‍പ്പടെ പല മാര്‍ക്കറ്റുകളിലും 50 ശതമാനം പ്രവേശനമാണ് തിയേറ്ററുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ രാജ്യം മുഴുവനുമുള്ള തിയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളില്‍ പ്രവേശനമുണ്ട്.
Beast advance booking in Kerala: ബീസ്‌റ്റിന് വന്‍ അഡ്വാന്‍സ് ബുക്കിംഗാണ് കേരളത്തിനും ലഭിച്ചിരിക്കുന്നത്. വിതരണക്കാരും തിയേറ്റര്‍ ഉടമകളഉം വന്‍ ഇനിഷ്യല്‍ പ്രതീക്ഷിക്കുന്ന ചിത്രം പ്രദര്‍ശൻങ്ങളുടെ എണ്ണത്തിലും വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ഏറ്റവുമധികം സ്‌ക്രീന്‍ കൗണ്ട് ഉള്ളത് തിരുവനന്തപുരത്താണ്.
Beast first day show: ആദ്യ ദിനം തിരുവനന്തപുരത്ത് 208 പ്രദര്‍ശനങ്ങളാണ് ലിസ്‌റ്റ് ചെയ്‌ത് ബുക്കിംഗ് ചെയ്‌തിരിക്കുന്നത്. ഇതില്‍ ഏരീസ് പ്ലെക്‌സ് മള്‍ട്ടിപ്ലെക്‌സിലാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. 41 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ഏരിസിലുള്ളത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ 31 പ്രദര്‍ശനങ്ങളും സെന്‍ട്രല്‍ മാള്‍ കാര്‍ണിവലില്‍ 21 പ്രദര്‍ശനങ്ങളുമുണ്ട്.
Beast release: ആക്ഷന്‍ ത്രില്ലര്‍ എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ വീരരാഘവന്‍ എന്ന സ്‌പൈ ഏജന്‍റായാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. ഏപ്രില്‍ 14നാണ് ബീസ്‌റ്റിന്‍റെ റിലീസ് തീയതി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ യാഷിന്‍റെ കെജിഎഫും അതേദിവം റിലീസിനെത്തുന്നതിലാല്‍ ഒരു ദിവസം മുമ്പ് ബീസ്‌റ്റ് റിലീസിനെത്തിക്കാന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും സംഘവും തീരുമാനിക്കുകയായിരുന്നു.
Vijay remuneration 100 crores: 'ബീസ്‌റ്റി'നായി വിജയ് തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ബീസ്‌റ്റി'നായി താരത്തിന്‍റെ പ്രതിഫലം 100 കോടി രൂപയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ബഡ്‌ജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്നാണ് സൂചന.
Vijay 65th movie: വിജയുടെ 65ാമത് ചിത്രം കൂടിയാണ് 'ബീസ്‌റ്റ്'. അടുത്തിടെ വന്‍ വിജയം നേടിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്‌ടറി'ന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്‌ക്കൊപ്പമുള്ള പൂജയുടെ ആദ്യ ചിത്രം കൂടിയാണ് 'ബീസ്‌റ്റ്'. ഒന്‍പത് വര്‍ഷത്തിന് ശേഷം പൂജ ഹെഗ്‌ഡെ ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണിത്.
Beast cast and crew: മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൈന്‍ ഇതാദ്യമായാണ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ മൂന്ന് പ്രതിനായകന്‍മാരാണുള്ളത്.
Also Read: 'പള്ളിയിലും അമ്പലത്തിലും ദര്‍ഗയിലും പോവാറുണ്ട്' ; അതുതന്നെ കുട്ടികളെയും പഠിപ്പിക്കുന്നുവെന്ന് വിജയ്