ETV Bharat / entertainment

'നീ ഇപ്പോള്‍ അധികം മേക്കപ്പ് ചെയ്യാറില്ല'; പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി വിഘ്‌നേഷ്‌ ശിവന്‍ - Nayanthara

Vignesh Shivan instagram post: നയന്‍താരയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി വിഘ്‌നേഷ് ശിവന്‍. നയന്‍താരയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ളതായിരുന്നു വിഘ്‌നേഷ്‌ ശിവന്‍റെ പോസ്‌റ്റ്.

Vignesh Shivan birthday wishes to Nayanthara  Nayanthara birthday  Vignesh Shivan instagram post  നയന്‍താരയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി വിഘ്‌നേഷ്  നയന്‍താര  വിഘ്‌നേഷ്‌ ശിവന്‍  കുറിപ്പുമായി വിഘ്‌നേഷ്‌ ശിവന്‍  Nayanthara  Vignesh Shivan
'നീ ഇപ്പോള്‍ അധികം മേക്കപ്പ് ചെയ്യാറില്ല'; പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി വിഘ്‌നേഷ്‌ ശിവന്‍
author img

By

Published : Nov 18, 2022, 6:10 PM IST

Vignesh Shivan birthday wishes to Nayanthara: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയുടെ 38ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകളും സമ്മാനങ്ങളും സര്‍പ്രൈസുകളുമായി രംഗത്തെത്തിയത്. സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേശ് ശിവനും നയന്‍താരയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

Nayanthara birthday: നയന്‍താരയും വിഘ്‌നേഷും ഒന്നിച്ച് ആഘോഷിക്കുന്ന നയന്‍താരയുടെ ഒണ്‍പതാമത്തെ ജന്മദിനമാണ്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് വിഘ്‌നേഷ് നയന്‍താരയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഒപ്പം നയന്‍താരയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഘ്‌നേഷ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു.

Vignesh Shivan instagram post: 'നമ്മള്‍ ഒന്നിച്ചാഘോഷിക്കുന്ന നിന്‍റെ ഒണ്‍പതാമത്തെ പിറന്നാളാണ് ഇന്ന്. നിന്നോടൊപ്പമുള്ള ഓരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷേ ഇതായിരിക്കും കൂടുതല്‍ പ്രത്യേകതയുള്ളത്. കാരണം നമ്മള്‍ ഇന്ന് ഭാര്യാഭര്‍ത്താക്കന്‍മാരാണ്. രണ്ടു കുഞ്ഞോമനകളുടെ അച്ഛനും അമ്മയുമാണ്. നിന്നെ എനിക്ക് വളരെ അടുത്തറിയാം.

നീ എത്ര കരുത്തുള്ളവളാണെന്നും അറിയാം. നിന്‍റെ ജീവിതത്തിലെ വ്യത്യസ്‌ത താളുകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇന്ന് നിന്നെ അമ്മയായിട്ട് കാണുമ്പോള്‍ അത് കൂടുതല്‍ പൂര്‍ണത നല്‍കുന്നതായി എനിക്ക് തോന്നുന്നു. ഇപ്പോള്‍ നീ അധികം മേക്കപ്പ് ചെയ്യാറില്ല. കാരണം നമ്മുടെ കുട്ടികള്‍ നിനക്ക് എപ്പോഴും ഉമ്മ തരുന്നുണ്ടല്ലോ. നിന്‍റെ മുഖത്തുള്ള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനില്‍ക്കട്ടെ.' -വിഘ്‌നേഷ് കുറിച്ചു.

Also Read: നയന്‍താരയും വിഘ്‌നേഷും നിയമം ലംഘിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്‍റെ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.