ETV Bharat / entertainment

ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു, സീതാ രാമത്തെ പുകഴ്‌ത്തി വെങ്കയ്യ നായിഡു

Venkaiah Naidu praises Sita Ramam: തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സീതാ രാമമെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ഒരുപാട് നാളുകള്‍ക്ക് ശേഷം നല്ലൊരു സിനിമ കാണുന്ന അനുഭൂതി സീതാ രാമം തന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

author img

By

Published : Aug 18, 2022, 2:05 PM IST

Venkaiah Naidu praises Sita Ramam  Venkaiah Naidu tweet on Sita Ramam  Sita Ramam collection  സീതാ രാമത്തെ പുകഴ്‌ത്തി വെങ്കയ്യ നായിഡു  Dulquer Salmaan thanks to audience  Sita Ramam shows  Dulquer Salmaan Telugu movies  Sita Ramam cast and crewർ
ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു, സീതാ രാമത്തെ പുകഴ്‌ത്തി വെങ്കയ്യ നായിഡു

Venkaiah Naidu praises Sita Ramam: ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും ഒടുവിലായി തിയേറ്റര്‍ റിലീസിനെത്തിയ ചിത്രമാണ് 'സീതാ രാമം'. റിലീസ്‌ ദിനം മുതല്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ചിത്രത്തെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും 'സീതാ രാമ'ത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ്.

  • "సీతారామం" చిత్రాన్ని వీక్షించాను. నటీనటులు అభినయానికి, సాంకేతిక విభాగాల సమన్వయం తోడై చక్కని దృశ్యకావ్యం ఆవిష్కృతమైంది. సాధారణ ప్రేమ కథలా కాకుండా, దానికి వీర సైనికుని నేపథ్యాన్ని జోడించి, అనేక భావోద్వేగాలను ఆవిష్కరించిన ఈ చిత్రం ప్రతి ఒక్కరూ తప్పక చూడదగినది. pic.twitter.com/XGgxGGxVqF

    — M Venkaiah Naidu (@MVenkaiahNaidu) August 17, 2022 " class="align-text-top noRightClick twitterSection" data=" ">

Venkaiah Naidu tweet on Sita Ramam: സീതാ രാമം തീര്‍ച്ചയായും കാണേണ്ട സിനിമയാണെന്നും ഒരുപാട് നാളുകള്‍ക്ക് ശേഷം നല്ലൊരു സിനിമ കണ്ടുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു. തുടരെയുള്ള രണ്ട് ട്വീറ്റുകളിലായാണ് അദ്ദേഹം സീതാ രാമത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. 'തീര്‍ച്ചയായും കാണേണ്ട സിനിമയാണ് 'സീതാ രാമ'മെന്നും ഏറെ നാളുകള്‍ക്ക് ശേഷമാണ് നല്ലൊരു സിനിമ കാണുന്നതെന്നും വെങ്കയ്യ നായിഡു ട്വിറ്ററില്‍ കുറിച്ചു. 'സീതാ രാമം' കണ്ടു. അഭിനേതാക്കളുടെയും സാങ്കിതിക വിഭാഗങ്ങളുടെയും ഏകോപനത്തില്‍ ഒരു മനോഹര ദൃശ്യം അരങ്ങേറി. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്‍റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്‌റ്റ്‌ വാച്ച്.'

  • చాలా కాలం తర్వాత ఓ చక్కని సినిమా చూసిన అనుభూతిని "సీతారామం" అందించింది. రణగొణధ్వనులు లేకుండా, కళ్ళకు హాయిగా ఉండే ప్రకృతి సౌందర్యాన్ని ఆవిష్కరించిన ఈ చిత్ర దర్శకుడు శ్రీ హను రాఘవపూడి, నిర్మాత శ్రీ అశ్వినీదత్, స్వప్న మూవీ మేకర్స్ సహా చిత్ర బృందానికి అభినందనలు. pic.twitter.com/eUh3i3Fwtt

'ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധ ശബ്‌ദങ്ങളില്ലാതെ കണ്ണിന് കുളിര്‍മയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകന്‍ ശ്രീ ഹനു രാഘവപ്പുടി, നിര്‍മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്‌ന മൂവി മേക്കോഴ്‌സ്‌ എന്നിവരുള്‍പ്പെടെയുള്ള സിനിമ ടീമിന് അഭിനന്ദനങ്ങള്‍.'- വെങ്കയ്യ നായിഡു കുറിച്ചു.

Sita Ramam collection: 25 കോടി ബഡ്‌ജറ്റിലൊരുങ്ങിയ 'സീതാ രാമം' 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ അഞ്ച് കോടിയോളം രൂപയും ഇതിനോടകം ചിത്രം നേടി. യുഎസിലും മികച്ച പ്രതികരണമാണ് സിനിമയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന മലയാളി താരത്തിന്‍റെ ചിത്രമെന്ന റെക്കോര്‍ഡും 'സീതാ രാമ'ത്തിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കി.

Dulquer Salmaan thanks to audience: സിനിമയുടെ ഗംഭീര വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെ ദീര്‍ഘമായ വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് താരം പ്രിയ ആരാധകരോട് നന്ദി രേഖപ്പെടുത്തിയത്. 'സീതാ രാമം' റിലീസ്‌ ദിനം താന്‍ കരഞ്ഞു പോയെന്ന്‌ താരം പറഞ്ഞിരുന്നു. നിരവധി കലാകാരന്‍മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്‌നമാണ് ചിത്രമെന്നും താരം പറഞ്ഞു. തെലുഗു സിനിമ പ്രേമികളോട് താരം നന്ദിയും രേഖപ്പെടുത്തി.

Sita Ramam shows: പ്രധാനമായും തെലുങ്കില്‍ റിലീസിനെത്തിയ ചിത്രം മലയാളം, തമിഴ്‌ എന്നീ ഭാഷകളിലും റിലീസിനെത്തിയിരുന്നു. ഓഗസ്‌റ്റ്‌ അഞ്ചിനായിരുന്നു 'സീതാ രാമം' തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം കേരളത്തില്‍ 350 ഷോകളുണ്ടായിരുന്ന ചിത്രത്തിന് മൂന്നാം ദിനം അഞ്ഞൂറിലധികം ഷോകളായി ഉയര്‍ന്നു. പട്ടാളക്കാര്‍ക്കായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്‍റെ പ്രത്യേക ഷോയും ഒരുക്കിയിരുന്നു.

Dulquer Salmaan Telugu movies: ലെഫ്‌റ്റനന്‍റ്‌ റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്. 1960കളില്‍ ജമ്മു കശ്‌മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രപശ്ചാത്തലം. 1965ലെ ഇന്‍ഡോ പാക്‌ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് 'സീതാ രാമം' കഥ പറഞ്ഞത്.

Sita Ramam cast and crew: മൃണാല്‍ താക്കൂറും രശ്‌മിക മന്ദാനയുമായിരുന്നു നായികമാര്‍. സുമന്ത്, ഗൗതം വാസുദേവ്‌ മേനോന്‍, തരുണ്‍ ഭാസ്‌കര്‍, പ്രകാശ്‌ രാജ്‌, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു. സ്വപ്‌ന സിനിമ, വൈജയന്തി മൂവീസ്‌ എന്നീ ബാനറുകള്‍ അശ്വിനി ദത്ത് ആണ് നിര്‍മാണം നിര്‍വഹിച്ചത്. പിഎസ്‌ വിനോദ്‌, ശ്രേയസ്‌ കൃഷ്‌ണ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും നിര്‍വഹിച്ചു.

ദുല്‍ഖറിന്‍റെ രണ്ടാമത്തെ തെലുഗു ചിത്രം കൂടിയാണ്‌ 'സീതാ രാമം'. കീര്‍ത്തി സുരേഷിനൊപ്പമുള്ള 'മഹാനടി' ആയിരുന്നു ദുല്‍ഖറിന്‍റെ ആദ്യ തെലുഗു ചിത്രം.

Also Read: 'റിലീസ് ദിനം ഞാന്‍ കരഞ്ഞു പോയി'; വികാരനിര്‍ഭര കുറിപ്പുമായി ദുല്‍ഖര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.