ETV Bharat / entertainment

ഇനി ടൊവിനോയ്‌ക്ക് പുതിയ 'ഐഡന്‍റിറ്റി'; പോസ്റ്റർ പങ്കുവച്ച് താരം - tovino thomas Madonna Sebastian movie

'ഫോറൻസിക്കി'ന്‍റെ മികച്ച വിജയത്തിനു ശേഷം അഖിൽ പോൾ, അനസ്‌ ഖാൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമായ 'ഐഡന്‍റിറ്റി'യിൽ മഡോണ സെബാസ്റ്റ്യൻ ആണ് നായിക.

sitara  tovino thomas new movie identity  ഇനി ടൊവിനോയ്‌ക്ക് പുതിയ ഐഡന്‍റിറ്റി  ടൊവിനോ ഐഡന്‍റിറ്റി  ഐഡന്‍റിറ്റി  ടൊവിനോ തോമസ് സിനിമ ഐഡന്‍റിറ്റി  ടൊവിനോ തോമസ്  അഖിൽ പോൾ അനസ്‌ഖാൻ ചിത്രം  അഖിൽ പോൾ അനസ്‌ഖാൻ ചിത്രം ഐഡന്‍റിറ്റി  ഐഡന്‍റിറ്റി പോസ്റ്റർ  ഫോറൻസിക്  മഡോണ സെബാസ്റ്റ്യൻ  tovino thomas  tovino thomas new movie  tovino thomas Madonna Sebastian movie  identity movie
ഇനി ടൊവിനോയ്‌ക്ക് പുതിയ 'ഐഡന്‍റിറ്റി'; പോസ്റ്റർ പങ്കുവച്ച് താരം
author img

By

Published : Jul 1, 2023, 10:25 AM IST

തന്‍റെ പുതിയ ചിത്രത്തിന്‍റെ വരവറിയിച്ച് പ്രേക്ഷകരുടെ പ്രിയ താരം ടൊവിനോ തോമസ്. സംവിധായകരായ അഖിൽ പോൾ - അനസ്‌ ഖാൻ, നിർമാതാവ് രാജു മല്യത്ത്, ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന 'ഐഡന്‍റിറ്റി' എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ ടൊവിനോ ആരാധകരുമായി പങ്കുവച്ചു.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും കുറിച്ചുകൊണ്ടാണ് ടൊവിനോ പോസ്റ്റർ പുറത്ത് വിട്ടത്. ടൊവിനോ തോമസ് നായകനായി എത്തിയ 'ഫോറൻസിക്കി'ന്‍റെ മികച്ച വിജയത്തിനുശേഷം അഖിൽ പോൾ - അനസ്‌ ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഐഡന്‍റിറ്റി'.

മഡോണ സെബാസ്റ്റ്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഖിൽ പോൾ - അനസ്‌ ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം രാജു മല്ല്യത്ത്‌ ആണ് നിർമിക്കുന്നത്. രാഗം മൂവീസിന്‍റെ ബാനറിൽ സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമാണം. ഫോറന്‍സിക്കിന്‍റെ രണ്ടാം ഭാഗമല്ല 'ഐഡന്‍റിറ്റി' എന്ന് സംവിധായകന്‍ അഖില്‍ പോള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ടൊവിനോ തന്നെയാണ് കഴിഞ്ഞ വർഷം ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ഈ ബിഗ്‌ ബജറ്റ്‌ ചിത്രത്തിന്‍റെ ഷൂട്ടിങ് എറണാകുളം, ബംഗളൂരു, മൗറീഷ്യസ്‌ എന്നിവിടങ്ങളിലാണ് നടക്കുക.‌ ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. ഇതരഭാഷ അഭിനേതാക്കളുൾപ്പടെ വൻ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിനൊപ്പം തമിഴ്, തെലുഗു ഹിന്ദി എന്നീ ഭാഷകളിലും റിലീസിനെത്തും.

'2018' സിനിമയുടെ കാമറമാനായ അഖില്‍ ജോര്‍ജാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോയാണ്. അഖിൽ പോളും അനസ് ഖാനും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത് 2020ൽ റിലീസ് ചെയ്‌ത ചിത്രമാണ് 'ഫോറൻസിക്'. കോവിഡിന് മുൻപ് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച ത്രില്ലർ അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന കഥാപാത്രത്തെ ആണ് ഈ സൈക്കോളജിക്കൽ ത്രില്ലർ സിനിമയിൽ ടൊവിനോ അവതരിപ്പിച്ചത്.

മംമ്ത മോഹൻദാസ്, സൈജു കുറിപ്പ്, റെബ മോണിക്ക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അണിനിരന്നിരുന്നു. പിന്നീട് ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്‌തിരുന്നു.

അതേസമയം കൈ നിറയെ സിനിമകളുമായി മലയാളി സിനിമ പ്രേമികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ടൊവിനോ തോമസ്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രം പൂർത്തിയാക്കിയ ടൊവിനോ നിലവിൽ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർ തിലക'ത്തിന്‍റെ തിരക്കുകളിലാണ്. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. മലയാളത്തിലെ ബോക്‌സ് ഓഫിസ് ചരിത്രം തിരുത്തി കുറിച്ച '2018' ആണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന 'പദ്‌‌മിനി' ആണ് മഡോണ സെബാസ്റ്റ്യൻ നായികയായി എത്തുന്ന പുതിയ ചിത്രം. അപർണ ബാലമുരളി, വിൻസി അലോഷ്യസ് എന്നിവരും നായികമാരായ 'പദ്‌മിനി' 'തിങ്കളാഴ്‌ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന സിനിമയാണ്.

READ ALSO: Padmini movie| പ്രണയിച്ച് കുഞ്ചാക്കോ ബോബനും മഡോണ സെബാസ്‌റ്റ്യനും; 'പദ്‌മിനി' ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.