ETV Bharat / entertainment

Toby Malayalam Trailer 'ആ കനലിൽ തീ ആളിക്കത്തും'; 'ടോബി' മലയാളം ട്രെയിലർ പുറത്തുവിട്ട് ദുൽഖർ സൽമാൻ - ടോബി

Raj B Shetty Starring Toby : സെപ്റ്റംബർ 22 മുതൽ 'ടോബി' കേരളത്തിലെ തിയേറ്ററുകളിൽ. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Raj B Shetty Starring Toby  Dulquer Salmaan released Toby Malayalam Trailer  Dulquer Salmaan  Toby Malayalam Trailer  Toby Trailer  Toby  Raj B Shetty  Raj B Shetty Toby movie  Raj B Shetty in Toby  ആ കനലിൽ തീ ആളികത്തും  ആ കനലിൽ തീ ആളിക്കത്തും  ടോബി മലയാളം ട്രെയിലർ പുറത്തുവിട്ട് ദുൽഖർ സൽമാൻ  ടോബി മലയാളം ട്രെയിലർ  ദുൽഖർ സൽമാൻ  ടോബി ട്രെയിലർ  ടോബി  സെപ്റ്റംബർ 22 ന് ടോബി കേരളത്തിലെ തിയേറ്ററുകളിൽ
Toby Malayalam Trailer
author img

By ETV Bharat Kerala Team

Published : Sep 16, 2023, 10:44 PM IST

കന്നഡയിലെ കള്‍ട്ട് ക്ലാസിക് ചിത്രം 'ഗരുഡ ഗമന ഋഷഭ വാഹന'യ്‌ക്ക് (Garuda Gamana Vrishabha Vahana) പിന്നാലെ തിരശ്ശീലയില്‍ അത്ഭുതം വിരിയിച്ച മറ്റൊരു രാജ് ബി ഷെട്ടി സിനിമയാണ് 'ടോബി' (Raj B Shetty Starring Toby). ഇപ്പോഴിതാ ചിത്രം കേരളക്കരയിലേക്കും എത്തുകയായി. സെപ്റ്റംബർ 22 മുതലാണ് 'ടോബി' കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുക. ഇതിനിടെ ടോബി മലയാളം ട്രെയിലർ പുറത്തുവന്നു (Toby Malayalam Trailer).

മലയാളത്തിന്‍റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാനാണ് ട്രെയിലർ പ്രേക്ഷകരുമായി പങ്കുവച്ചത് (Dulquer Salmaan released Toby Malayalam Trailer). ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നതും. രാജ് ബി ഷെട്ടി നായകനായി എത്തുന്ന സിനിമയുടെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് 'ടോബി'യുടെ ട്രെയിലർ. ജീവിതത്തിലെ അതി സങ്കീർണമായ പല നിമിഷങ്ങളുടെയും കൂടിച്ചേരലാണ് ചിത്രത്തിന്‍റെ ട്രെയിലർ. പ്രണയവും പകയും പ്രതികാരവുമെല്ലാം ഈ സിനിമയുടെ ചേരുവകൾ തന്നെ. ഒപ്പം അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും ഹൈലൈറ്റാകുന്നു.

  • " class="align-text-top noRightClick twitterSection" data="">

മലയാളിയായ ബാസിൽ എഎൽ ചാലക്കലാണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. സിനിമാലോകത്തെ ബാസിലിന്‍റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ടോബി'. ടി കെ ദയാനന്ദിന്‍റെ കഥയെ അവലംബിച്ച്, ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജ് ബി ഷെട്ടി തന്നെയാണ് 'ടോബി'യുടെ രചന നിർവഹിച്ചത്.

ആക്ഷൻ ഡ്രാമ ചിത്രമായി അണിയിച്ചൊരുക്കിയ 'ടോബി'യിൽ രാജ് ബി ഷെട്ടിയ്‌ക്ക് പുറമെ സംയുക്ത ഹോർണാഡ്‌, ചൈത്ര ജെ ആചാർ, ഗോപാലകൃഷ്‌ണ ദേശ്‌പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. രവി റായ് കലസ, ലൈറ്റർ ബുദ്ധ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്‌ണ അർവാങ്കർ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇതിനോടകം റിലീസായ മറ്റു സംസ്ഥാനങ്ങളിൽ 'ടോബി'യ്‌ക്ക് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയുമാണ് ലഭിച്ചത്. മലയാളികൾക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കാൻ 'ടോബി' കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ വിജയം ആവർത്തിക്കുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

നിരൂപകരിൽ നിന്നും കയ്യടി നേടിയ, വാണിജ്യപരമായും നേട്ടം കൊയ്‌ത 'ഗരുഡ ഗമന ഋഷഭ വാഹന' എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് 'ടോബി'. കേരളത്തിലും വൻ വിജയമായ 'ചാർളി 777' എന്ന ചിത്രത്തിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് രാജ് ബി ഷെട്ടി.

മിഥുൻ മുകുന്ദനാണ് 'ടോബി'ക്കായി സംഗീതം ഒരുക്കിയത്. 'ഒന്തു മുട്ടൈ കഥെയ്', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിലൂടെ പ്രശംസയേറ്റുവാങ്ങിയ പ്രവീണ്‍ ശ്രിയാനാണ് 'ടോബി'ക്കായി കാമറ ചലിപ്പിച്ചത്. ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചത് നിതിൻ ഷെട്ടിയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷാമിൽ ബങേര പ്രൊഡക്ഷൻ ഡിസൈൻ - അർഷാദ് നക്കോത്ത്, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, മിക്‌സ് - അരവിന്ദ് മേനോൻ, സംഘട്ടനം - രാജശേഖരൻ, അർജുൻ രാജ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ. സതീഷ് മുതുകുളമാണ് ചിത്രത്തിന്‍റെ മലയാളം ഡബ്ബിങ് കോ - ഓർഡിനേറ്റർ.

READ ALSO: Raj B Shetty's Toby Kerala Release | ഫാമിലി റിവഞ്ച് ഡ്രാമയുമായി രാജ് ബി ഷെട്ടി ; 'ടോബി' സെപ്റ്റംബർ 22ന് തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.