ETV Bharat / entertainment

Tiger Nageswara Rao Nupur Sanon Character poster : 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ പ്രണയിനി ഇതാ ; 'സാറ'യായി നൂപുര്‍ സനോണ്‍

author img

By ETV Bharat Kerala Team

Published : Aug 31, 2023, 5:26 PM IST

Updated : Aug 31, 2023, 8:03 PM IST

Nupur Sanon as Sara in Tiger Nageswara Rao : പ്രശസ്‌ത ബോളിവുഡ് താരം കൃതി സനോണിന്‍റെ സഹോദരിയാണ് നൂപുര്‍ സനോൺ

Tiger Nageswara Rao Nupur Sanon Character poster  Nupur Sanon in Tiger Nageswara Rao  Tiger Nageswara Rao  Tiger Nageswara Rao character poster  Nupur Sanon Character poster out  ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ പ്രണയിനി  സാറയായി നൂപുര്‍ സനോണ്‍  നൂപുര്‍ സനോണ്‍  കൃതി സനോണിന്‍റെ സഹോദരി  കൃതി സനോണിന്‍റെ സഹോദരിയാണ് നൂപുര്‍ സനോൺ  Nupur Sanon sister of Kriti Sanon  രവി തേജ  Ravi Teja starring Tiger Nageswara Rao  രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം  രവി തേജ നായകനാകുന്ന ടൈഗര്‍ നാഗേശ്വര റാവു  ടൈഗര്‍ നാഗേശ്വര റാവു  Nupur Sanon as Sara  Nupur Sanon in Tiger Nageswara Rao
Tiger Nageswara Rao Nupur Sanon Character poster

തെലുഗു സൂപ്പർ സ്റ്റാർ രവി തേജ നായകനാകുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് 'ടൈഗര്‍ നാഗേശ്വര റാവു' (Ravi Teja starring Tiger Nageswara Rao). 1970കൾ പശ്ചാത്തലമാകുന്ന ഈ ആക്ഷൻ പാക്ക്‌ഡ് ത്രില്ലർ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ നായികയെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നൂപുര്‍ സനോണ്‍ ആണ് 'ടൈഗര്‍ നാഗേശ്വര റാവു'വിൽ നായികയായി എത്തുന്നത് (Tiger Nageswara Rao Nupur Sanon Character poster). പ്രശസ്‌ത ബോളിവുഡ് താരം കൃതി സനോണിന്‍റെ സഹോദരി കൂടിയായ നൂപുര്‍ സനോണിന്‍റെ ആദ്യ സിനിമയാണ് 'ടൈഗര്‍ നാഗേശ്വര റാവു'. ചിത്രത്തില്‍ രവി തേജ അവതരിപ്പിക്കുന്ന 'ടൈഗര്‍ നാഗേശ്വര റാവു' എന്ന ടൈറ്റിൽ കഥാപാത്രത്തിന്‍റെ പ്രണയിനിയുടെ വേഷമാണ് നൂപുര്‍ സനോണ്‍ അവതരിപ്പിക്കുന്നത്. സാറ എന്നാണ് കഥാപാത്രത്തിന്‍റെ പേര് (Nupur Sanon as Sara in Tiger Nageswara Rao).

ചിത്രത്തിലെ നൂപുര്‍ സനോണിന്‍റെ ക്യാരക്‌ടര്‍ പോസ്റ്റര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ജനാലയിലൂടെ പുറത്തേക്ക് നോക്കുന്ന സാറയെയാണ് പോസ്റ്ററില്‍ കാണാനാവുക. അക്ഷയ് കുമാറിന്‍റെ 'ഫിലാല്‍' എന്ന ഗാനത്തിലൂടെ പ്രശസ്‌തയായ നൂപുർ 'ടൈഗര്‍ നാഗേശ്വര റാവു'വിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തിന്‍റെയും ശ്രദ്ധ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ്.

വംശി പൈഡിപ്പള്ളി (Vamshi Paidipally) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിർമിക്കുന്നത് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ 'കശ്‌മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2' തുടങ്ങിയ ചിത്രങ്ങളുടെ വിജയ പാത 'ടൈഗര്‍ നാഗേശ്വര റാവു'വും തുടരുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റിൽ നിർമിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ ആണ് ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാൻ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ചിത്രം ദസറ ആഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 20 ന് ലോകമെമ്പാടും റിലീസ് ചെയ്യും.

READ MORE: Tiger Nageswara Rao | 'കടുവയുടെ ആക്രമണം' തുടങ്ങുകയായി ; 'നാഗേശ്വര റാവു'വായി രവി തേജ

അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടത് (Tiger Nageswara Rao Teaser). ചിത്രത്തില്‍ രവി തേജ അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതായിരുന്നു ടീസർ. ‘കടുവയുടെ ആക്രമണം’ എന്ന ടാഗ്‌ലൈനോടുകൂടി എത്തിയ ടീസർ ആരാധകർ ഏറ്റെടുത്തിരുന്നു. ആന്ധ്രാപ്രദേശിലെ സ്റ്റുവർട്ട്‌പുരം സ്വദേശിയായ കുപ്രസിദ്ധ കൊള്ളക്കാരൻ ടൈഗർ നാഗേശ്വര റാവുവിന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്.

നിയമപാലകരുടെ പിടിയിൽ നിന്നും എപ്പോഴും തന്ത്രപൂർവം രക്ഷപ്പെടുന്ന ടൈഗർ നാഗേശ്വര റാവുവിന്‍റെ ആകർഷകവും കൗതുകവും നിറഞ്ഞ കഥയാകും ചിത്രം പറയുക. നൂപുർ സനോണിന് പുറമെ ഗായത്രി ഭരദ്വാജും ചിത്രത്തിലെ നായികയാണ്. അനുപം ഖേറും ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലുണ്ട്.

READ MORE: Tiger Nageswara Rao | രവി തേജയുടെ 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ പുതിയ ക്യാരക്‌ടർ പോസ്റ്ററെത്തി ; ഐബി ഓഫിസറായി അനുപം ഖേർ

Last Updated : Aug 31, 2023, 8:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.