മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി' (Arjun ashokan starring Theeppori Benny). ജോജി തോമസും രാജേഷ് മോഹനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (Theeppori Benny Second Look Poster). ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് ഈ ചിത്രത്തിന്‍റെ നിർമാണം.
അർജുൻ അശോകനൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ജഗദീഷ്, ഷാജു ശ്രീധർ, മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജ് എന്നിവരാണ് സെക്കൻഡ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഗൗരവം നിറഞ്ഞ മുഖഭാവത്തിലാണ് അർജുൻ അശോകൻ.
അടുത്തിടെ 'രോമാഞ്ച'ത്തിലെ സിനുവായും 'പ്രണയവിലാസ'ത്തിലെ സൂരജായുമൊക്കെ മികച്ച പ്രകടനം കാഴ്‌ചവച്ച അർജുൻ അശോകൻ ഒരു നാട്ടിൻ പുറത്തുകാരനായാണ് തീപ്പൊരി ബെന്നിയിലൂടെ പ്രേക്ഷകർക്ക് മുന്നില്‍ എത്തുന്നത്. വട്ടക്കുട്ടയിൽ ചേട്ടായി എന്ന ഒരു കർഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരന്‍റെയും രാഷ്‌ട്രീയത്തെ വെറുക്കുന്ന അയാളുടെ മകൻ ബെന്നിയുടേയും കഥയാണ് 'തീപ്പൊരി ബെന്നി'.
![Arjun ashokan Theeppori Benny Second Look Poster Arjun ashokan starring Theeppori Benny അർജുൻ അശോകൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം അർജുൻ അശോകൻ മുഖ്യ വേഷത്തിലെത്തുന്ന തീപ്പൊരി ബെന്നി തീപ്പൊരി ബെന്നി ജോജി തോമസും രാജേഷ് മോഹനും ഷെബിൻ ബക്കർ ജഗദീഷ് ഷാജു ശ്രീധർ ഫെമിന ജോർജ് സെക്കൻഡ് ലുക്ക് പോസ്റ്റർ തീപ്പൊരി ബെന്നി സെക്കൻഡ് ലുക്ക് പോസ്റ്റർ](https://etvbharatimages.akamaized.net/etvbharat/prod-images/05-09-2023/kl-ekm-01-akhilvinayak-script-pic_05092023150938_0509f_1693906778_551.jpg)
അർജുൻ അശോകൻ ബെന്നി'യായി എത്തുമ്പോൾ വട്ടക്കുട്ടയിൽ ചേട്ടായിയെ അവതരിപ്പിക്കുന്നത് ജഗദീഷാണ്. ഇവരുടെ ജീവിത സന്ദർഭങ്ങളെ നർമത്തിന്‍റെ ചരടില്‍ കോർത്തിണക്കി കുടുംബ പശ്ചാത്തലത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് ഈ ചിത്രം. കെട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ അച്ഛൻ്റേയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ കൂടിയാണ് 'തീപ്പൊരി ബെന്നി' വരച്ചുകാട്ടുന്നത്.
തിയേറ്ററുകളില്‍ വൻ വിജയം നേടിയ 'വെള്ളിമൂങ്ങ', കൂടാതെ 'ജോണി ജോണി യെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചയാളാണ് ജോജി തോമസ്. 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനാണ് രാജേഷ് മോഹൻ. ഇവർ ഇരുവരും ചേർന്ന് എഴുത്തും സംവിധാനവും നിർവഹിക്കുന്ന 'തീപ്പൊരി ബെന്നി'ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ടിജി രവി, സന്തോഷ് കീഴാറ്റൂർ, പ്രേം പ്രകാശ്, റാഫി, ശ്രീകാന്ത് മുരളി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഫ്രാൻസിസ് ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് സൂരജ് ഈഎസ് ആണ്. ശ്രീരാഗ് സജിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. കലാസംവിധാനം മിഥുൻ ചാലിശ്ശേരിയും നിർവഹിക്കുന്നു.
കോ പ്രൊഡ്യൂസേഴ്‌സ് - റുവൈസ് ഷെബിൻ ഷിബുബക്കർ, ഫൈസൽ ബക്കർ, കോസ്റ്റ്യം ഡിസൈൻ - ഫെമിന ജബ്ബാർ, മേക്കപ്പ് - കിരൺ രാജ്, നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്, ചീഫ് അസോസോയേറ്റ് ഡയറക്‌ടർ - കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ - ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ മാനേജർ - എബി കോടിയാട്ട്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ് ഏറ്റുമാനൂർ. പ്രൊഡക്ഷൻ കൺട്രോളർ - അലക്‌സ് ഇ കുര്യൻ, പിആർഒ - വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു. സെൻട്രൽ പിക്‌ചേഴ്‌സാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
READ MORE: Theeppori Benny Teaser| 'തീപ്പൊരി ബെന്നി' വരുന്നു, കേരളക്കരയെ മൊത്തം ഞെട്ടിക്കാൻ; ടീസർ പുറത്ത്