കോട്ടയം : ഗാനമേള വേദികളില്‍ സ്‌ത്രീ ശബ്‌ദം അനുകരിച്ച് പാട്ടുപാടി ശ്രദ്ധേയനായ ഗായകന്‍ കൊല്ലം ശരത് (52) അന്തരിച്ചു. കോട്ടയത്തെ അടുത്ത ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ ആറാമത്തെ പാട്ട് പാടികൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഞായറാഴ്‌ചയായിരുന്നു സംഭവം.
ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എസ് ജാനകിയുടെ ശബ്‌ദം അനുകരിച്ച് പാടുന്നതില്‍ പ്രശസ്‌തനായ ഇദ്ദേഹം തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. അടുത്തബന്ധുവിന്‍റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ 'ആഴക്കടലിന്റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ തളര്‍ന്ന് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
also read: ലുഹാന്‍സ്‌കില്‍ സ്‌കൂള്‍ കെട്ടിടത്തിന് നേരെ റഷ്യന്‍ ബോംബാക്രമണം ; 60 മരണം
സ്‌ത്രീ ശബ്‌ദത്തില്‍ പാടാന്‍ കഴിവുള്ള ശരത് ഗാനമേള വേദികളെ വിസ്‌മയമാക്കാറുണ്ടായിരുന്നു. നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരാജ് അടക്കമുള്ള ഗാനമേള സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ശരത്തിന്‍റെ വലതുകൈ നഷ്‌ടപ്പെട്ടിരുന്നു.
കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമായ ഇദ്ദേഹം അവിവാഹിതനാണ്. സംസ്‌കാരം തിങ്കളാഴ്‌ച മുളങ്കാട് ശ്‌മശാനത്തില്‍ നടക്കും. അമ്മ : രാജമ്മ, സഹോദരി: കുമാരി ദീപ.