ETV Bharat / entertainment

അക്കാലത്ത് കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ഞാനായിരുന്നു, എന്നാല്‍ നടന്‍മാരുടേതുമായുള്ള വ്യത്യാസം ചിരിയുളവാക്കും : സീനത്ത് അമൻ

author img

By

Published : Feb 26, 2023, 10:46 PM IST

'എൻ്റെ കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ഞാനായിരുന്നു. എന്നാൽ ഞാനും സഹനടന്മാരും തമ്മിൽ നിലനിന്നിരുന്ന അസമത്വം ചിരിയുളവാക്കുന്നതാണ്'

gender wage gap  gender wage gap in Bollywood  Veteran actor Zeenat Aman  Zeenat Aman  ബോളിവുഡ്  അഭിനേതാക്കളുടെ വേതനത്തിലുള്ള ലിംഗവിവേജനം  സീനത്ത് അമൻ  ബോളീവുഡ്‌താരം സീനത്ത് അമൻ ഇൻസ്റ്റഗ്രാംമിൽ  ബോളീവുഡ്‌താരം സീനത്ത് അമൻ  Bollywood  wage gap in Bollywood disappoints me
ഇൻഡസ്‌ട്രിയിലെ അഭിനേതാക്കളുടെ വേതനത്തിലുള്ള ലിംഗവിവേജനം എന്നെ നിരാശയപ്പെടുത്തുന്നു: സീനത്ത് അമൻ

സിനിമാപ്രേമികൾ ഒരു തവണയെങ്കിലും സന്ദർശിച്ചിരിക്കേണ്ട പ്രൊഫൈലാണ് മുതിർന്ന ബോളിവുഡ് നടി സീനത്ത് അമന്‍റേത്. താൻ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന കാലത്തെ വിശേഷങ്ങൾ സീനത്ത് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റാണ് ശനിയാഴ്‌ച, ബോളിവുഡിലെ അഭിനേതാക്കളുടെ വേതനത്തിലെ ലിംഗവിവേചനത്തെപ്പറ്റിയും, വർഷങ്ങളായി അത് എങ്ങനെ നിലനിൽക്കുന്നുവെന്നും സീനത്ത് പങ്കുവച്ചത്.

തൻ്റെ കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി താനായിരുന്നെന്ന് അവര്‍ എഴുതി. എന്നാൽ താനും തൻ്റെ സഹനടൻമാരും തമ്മിൽ നിലനിന്നിരുന്ന അസമത്വം വളരെ വലുതാണ്, അത് തനിക്ക് ചിരിയുളവാക്കുന്ന ഒന്നായിരുന്നുവെന്നും അവര്‍ പറയുന്നു.

1980-ലെ ഹിറ്റ് സിനിമ ഖുർബാനിയിലെ ലൈലാ ഓ ലൈലാ എന്ന ഗാനത്തിന് വേണ്ടി റിഹേഴ്‌സൽ ചെയ്യുന്നതിൻ്റെ വീഡിയോ സീനത്ത് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നിൽ നടൻ ഫിറോസ് ഖാനെയും കാണാൻ സാധിക്കും. ഒരു ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിങ് ചാനലിന് നൽകിയ അഭിമുഖത്തോടൊപ്പമുള്ള ദൃശ്യങ്ങളാണത്.

'90 ശതമാനവും ഇവിടെയുള്ള സ്‌ത്രീകൾ ആലങ്കാരികമായ വേഷങ്ങളാണ് ചെയ്യുന്നത്, മറ്റൊന്നും അവകാശപ്പെടാനില്ലാത്ത ചില വേഷങ്ങൾ. സിനിമയിൽ അവർ നായക കഥാപാത്രത്തിനുചുറ്റും ആടുകയും പാടുകയും ചെയ്യുന്നു. അത് മാത്രമാണവർ ചെയ്യുന്നത്' - വീഡിയോയിൽ അമൻ പറയുന്നു.

'ഇപ്പോൾ മാറ്റങ്ങൾ വരുന്നുണ്ടെന്നാണ് തോന്നുന്നത്. സിനിമകളിൽ അഭിനയിക്കാൻ വിസമ്മതിക്കുകയും നല്ല വേഷങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്ന ഒരുപാട് സ്‌ത്രീകൾ ഇന്നുണ്ട് . അവർ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. അവർ ഒരുപാട് കാര്യങ്ങൾ ആവശ്യപ്പെടുന്നു. അത് വളരെ ആവേശകരമായ ഒരു കാര്യമായി ഞാൻ കരുതുന്നു.

ഇന്ത്യയിലെ സ്‌ത്രീകൾക്ക് കേവലം അലങ്കാരങ്ങൾ ഒഴികെ എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. എന്നാൽ ഇന്ന് സ്‌ത്രീകൾക്കായി എഴുതുന്ന വേഷങ്ങളുടെ കാര്യത്തിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ലഭിക്കുന്ന വേതനത്തിലെ ലിംഗ വിവേചനം അതേപടി തുടരുന്നു' - സീനത്ത് അമൻ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

പോസ്റ്റിൻ്റെ പൂർണരൂപം

'70-കളുടെ അവസാനത്തിൽ, ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കമ്മിഷനിൽ നിന്നുള്ള കീത്ത് ആദം, ഞാൻ ലൈല ഓ ലൈലയ്‌ക്കായി റിഹേഴ്‌സൽ ചെയ്യുന്ന ഖുർബാനിയുടെ സെറ്റിൽ വന്ന് ഒരു അഭിമുഖം നടത്തി. ഈ ഫൂട്ടേജ് ചിത്രീകരിച്ചിട്ട് ഏകദേശം 50 വർഷത്തോളമായി അതിനുശേഷം ഇൻഡസ്‌ട്രി ഒരുപാട് മാറി. സ്‌ത്രീകൾക്ക് ലഭ്യമായ വേഷങ്ങൾ ഇന്ന് വെറും ആലങ്കാരികമല്ല. എന്നിട്ടും മാറാത്തത് വേതനത്തിലെ ലിംഗ വിവേചനമാണ്. എൻ്റെ കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ഞാനായിരുന്നു. എന്നാൽ ഞാനും എൻ്റെ സഹനടന്മാരും തമ്മിൽ നിലനിന്നിരുന്ന അസമത്വം വളരെ വലുതാണ്. അത് എന്നിൽ ചിരിയുളവാക്കുന്നതാണ്'.

'ഈ ക്ലിപ്പിൽ നിങ്ങൾ കാണുന്ന സീനത്തിന് വേതനത്തിൽ തുല്യത വരാൻ ഇനിയും ഒരു അരനൂറ്റാണ്ട് വേണ്ടിവരുമെന്ന് അന്നേ ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ ഇന്നും സിനിമാമേഖലയിലെ സ്ത്രീകൾക്ക് വേതനത്തിൽ തുല്യതയില്ല എന്നത് എന്നെ എറെ നിരാശപ്പെടുത്തുന്നു' - സീനത്ത് എഴുതി.

സ്ത്രീകൾ സ്ഥിരമായി ജോലിയിൽ ഏർപ്പെടുന്നുണ്ട്, അപ്പോൾ അവർക്ക് ന്യായമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അവരുടെ സഹപ്രവർത്തകരായ അഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാക്കൾ എന്നിങ്ങനെയുള്ള പുരുഷന്മാർക്ക് കൂടിയാണെന്ന് ഞാൻ കരുതുന്നു. ഇത് വളരെ ലളിതവും വ്യക്തവുമായ കാര്യമാണ്. ആരെങ്കിലും ഇത് യഥാർഥത്തിൽ ചെയ്‌താൽ അത് വിപ്ലവകരമായിരിക്കും.

സീനത്ത് അമൻ അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. തുടർന്ന് തൻ്റെ പ്രായം അംഗീകരിക്കുന്നതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമെല്ലാം ഹൃദയംഗമമായ കുറിപ്പുകൾ അവർ പങ്കിടാറുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.