ETV Bharat / entertainment

The Archies Teaser: കാത്തിരിപ്പിന് വിരാമം; 'ദി ആർച്ചീസ്' പുതിയ ടീസർ പുറത്ത് - ഖുഷി കപൂർ

നെറ്റ്ഫ്ലിക്‌സിന്‍റെ ടുഡം ഫാൻ ഇവന്‍റിനിടെയാണ് ചിത്രത്തിന്‍റെ പുതിയ ടീസർ പുറത്തുവിട്ടത്

sitara  THE ARCHIES Trailer teaser out  THE ARCHIES  THE ARCHIES Trailer  THE ARCHIES teaser out  THE ARCHIES teaser  Zoya Akhtar  Suhana khan  Khushi Kapoor  ദി ആർച്ചീസ് പുതിയ ടീസർ പുറത്ത്  ദി ആർച്ചീസ് ടീസർ പുറത്ത്  ദി ആർച്ചീസ് ടീസർ  ദി ആർച്ചീസ്  സുഹാന ഖാൻ  ഖുഷി കപൂർ  അഗസ്‌ത്യ നന്ദ
കാത്തിരിപ്പിന് വിരാമം; 'ദി ആർച്ചീസ്' പുതിയ ടീസർ പുറത്ത്
author img

By

Published : Jun 18, 2023, 3:01 PM IST

സിനിമാസ്വാദകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. സോയ അക്തർ അണിയിച്ചൊരുക്കുന്ന 'ദി ആർച്ചീസ്' സിനിമയുടെ ടീസർ പുറത്തുവിട്ടു. ബ്രസീലിലെ സാവോ പോളോയില്‍ വച്ച് നടക്കുന്ന നെറ്റ്ഫ്ലിക്‌സിന്‍റെ ടുഡം ഫാൻ ഇവന്‍റിനിടെയാണ് ഗ്രാൻഡ് ആയി ചിത്രത്തിന്‍റെ ടീസർ അണിയറക്കാർ പുറത്തുവിട്ടത്.

ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും മകൾ സുഹാന ഖാൻ, ബോണി കപൂർ- അന്തരിച്ച നടി ശ്രീദേവി എന്നിവരുടെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്‍റെ ചെറുമകൻ അഗസ്‌ത്യ നന്ദ എന്നിവര്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'ദി ആർച്ചീസ്'. തുടക്ക ചിത്രത്തില്‍ തന്നെ 'സ്റ്റാർ കിഡ്‌സ്' കസറുമെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ടീസർ. മിഹിര്‍ അഹൂജ, വേദങ് റെയ്‌ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേക്ഷകർക്ക് ഒരു നൊസ്റ്റാൾജിക് അനുഭവം സമ്മാനിക്കുകയാണ് സോയ അക്തർ തന്‍റെ പുതിയ ചിത്രത്തിലൂടെ. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വീക്ഷിച്ചത്. പാർട്ടികളിലും ക്ലാസ് മുറികളിലും നൃത്തം ചെയ്യുന്ന ആർച്ചീസ് സംഘത്തെ ടീസറില്‍ കാണാം. ആഘോഷങ്ങളും പ്രണയവും വിരഹവും ദുഃഖവും സന്തോഷങ്ങളുമെല്ലാം ടീസറില്‍ ഞൊടിയിടയില്‍ മിന്നിമറയുന്നു.

റിവർ‌ഡെയ്‌ലിലേക്കാണ് ടീസർ കാണികളെ നയിക്കുന്നത്. റിവർഡെയ്ൽ സ്റ്റേഷനിലേക്ക് ടോപ്പ് ട്രെയിൻ കടന്ന് വരുന്ന ഒരു ഷോട്ടോടെയാണ് ടീസർ ആരംഭിക്കുന്നത്. 1960 കളെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ സംഗീതത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. യുവത്വത്തിന്‍റെ ഊർജവും ആവേശവും നിറഞ്ഞതാണ് ഈ ചിത്രം.

READ MORE: ഇതാ ആർച്ചീസ് ഗ്യാങ്...; 'ദി ആർച്ചീസ്' പുതിയ പോസ്റ്റർ പങ്കുവച്ച് സുഹാന ഖാൻ

ലോക പ്രശസ്‌ത കോമിക്ക് ബുക്കായ 'ആര്‍ച്ചി' ആസ്‌പദമാക്കി സോയ അക്തർ ഒരുക്കുന്ന ചിത്രമാണ് 'ദി ആർച്ചീസ്'. ആർച്ചി ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗി മാന്‍റിൽ, ജഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചി കോമിക്‌സ് പരമ്പരയ്‌ക്ക് ലോകത്താകമാനം നിരവധി ആരാധകരുണ്ട്. സോയ അക്തറിനൊപ്പം റീമ കഗ്തിയും ചേർന്നാണ് 'ദി ആർച്ചീസ്' സംവിധാനം ചെയ്‌തിരിക്കുന്നത്.

ആർച്ചി കോമിക്‌സ്, ഗ്രാഫിക് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ടൈഗർ ബേബി ഫിലിംസ് (റീമ കഗ്തി, സോയ അക്തർ) ആണ് ചിത്രം നിർമിക്കുന്നത്. അഗസ്‌ത്യയാണ് ചിത്രത്തില്‍ ആർച്ചിയെ അവതരിപ്പിക്കുന്നത്. ബെറ്റിയായി സുഹാന എത്തുമ്പോൾ വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും വേഷമിടും. മിഹിര്‍ അഹൂജ, വേദങ് റെയ്‌ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെയാണ് ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം റിലീസ് ചെയ്യുക. എന്നാല്‍ ദി ആർച്ചീസിന്‍റെ ഔദ്യോഗിക റിലീസ് തിയതി അണിയറ പ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ALSO READ: നെറ്റ്ഫ്ലിക്‌സ് ഇവന്‍റിനായി ബ്രസീലിലേക്ക് പറന്ന് 'ദി ആർച്ചീസ്' ഗ്യാങ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.