ETV Bharat / entertainment

കോമഡി വേഷവുമായി സുരാജിൻ്റെ രണ്ടാം വരവ് ; മദനോത്സവം ടീസർ പുറത്ത് - മദനോത്സവം

ഒരു ചെറിയ ഇടവേളയ്ക്കു‌ശേഷം കോമഡി കഥാപാത്രവുമായി സുരാജ് വെഞ്ഞാറമ്മൂട് വീണ്ടുമെത്തുന്നു. താരത്തിൻ്റെ ഏറ്റവും പുതിയ സിനിമയായ മദനോത്സവത്തിൻ്റെ ടീസർ പുറത്ത്.

Suraj Venjaramood returns  Madanolsavam teaser  Suraj Venjaramood  Suraj Venjaramood returns with a comedy role  മദനോത്സവം ടീസർ പുറത്ത്  Madanolsavam teaser  കോമഡി കഥാപാത്രവുമായി സൂരാജ് വെഞ്ഞാറമൂട്  സൂരാജ് വെഞ്ഞാറമൂട്  ദനോത്സവത്തിൻ്റെ ടീസർ പുറത്ത്  കൊച്ചി  രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിൻ്റെ തിരക്കഥ  രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിൻ്റെ  മദനൻ  മദനോത്സവം  Madanolsavam
കോമഡി വേഷവുമായി സുരാജിൻ്റെ രണ്ടാം വരവ് ; മദനോത്സവം ടീസർ പുറത്ത്
author img

By

Published : Mar 29, 2023, 11:01 PM IST

കൊച്ചി : ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും മികച്ച സ്വഭാവ നടനായി മുന്നിട്ടുനിൽക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. കോമഡി റോളുകളിലൂടെ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്‌ത നടൻ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും കണക്കില്ല. പിന്നീട് ഇടക്കാലത്ത് സിനിമയിലെ തമാശ കഥാപാത്രങ്ങളിൽ നിന്ന് വിട്ടുനിന്ന നടൻ പേരറിയാത്തവൻ എന്ന സിനിമയിലെ തൻ്റെ അഭിനയ മികവിന് മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിരുന്നു. അവിടുന്നിങ്ങോട്ട് സ്വഭാവ നടനെന്ന രീതിയിൽ ഒരുപാട് സിനിമകളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സുരാജ് തൻ്റെ കഴിവ് തെളിയിച്ചു.

പ്രേക്ഷകരുടെ പരാതിക്ക് അറുതി വരുത്തി സുരാജ്: എന്നാൽ ഇതിനിടയിൽ അവാർഡ് കരസ്ഥമാക്കിയതിനുശേഷം നടന് താരതമ്യേന വളരെ കുറവ് തമാശ കഥാപാത്രങ്ങളെ ലഭ്യമായുള്ളൂ. അതുകൊണ്ടു തന്നെ സീരിയസ് റോളുകൾ തുടർച്ചയായി അഭിനയിച്ചുകൊണ്ടിരുന്ന സുരാജിലെ ഹാസ്യ നടൻ്റെ അസാന്നിധ്യം പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രേക്ഷകരുടെ ഈ പരാതിക്ക് അറുതി വരുത്തിക്കൊണ്ട് തൻ്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഒരുപാട് ചിരിക്കാനുള്ള വകയുമായി സുരാജ് എത്തുകയാണ്. പ്രേക്ഷകരുടെ പഴയ സുരാജിന്‍റെ തിരിച്ചുവരവറിയിച്ചുകൊണ്ടുള്ള സിനിമയ്ക്ക്‌ മദനോത്സവം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ ബുധനാഴ്‌ച പുറത്തിറങ്ങി. ഒരു ഗ്രാമ പ്രദേശത്തിൻ്റെ പശ്ചാത്തലത്തിലാണ് ടീസർ തുടങ്ങുന്നത്.

  • " class="align-text-top noRightClick twitterSection" data="">

also read: 'മലൈക്കോട്ടൈ വാലിബൻ' സെറ്റിൽ തിരിച്ചെത്തി മോഹൻലാൽ ; വൈറലായി ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ സെൽഫി

അച്ഛാ എന്ന് വിളിക്കുന്നതുവരെ കാത്തിരിക്കണം : മദനൻ എന്ന കഥാപാത്രത്തെയാണ് സുരാജ് സിനിമയിൽ അവതരിപ്പിക്കുന്നത്. ടീസറിൻ്റ തുടക്കത്തിൽ തൻ്റെ കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീടിന് പുറത്തേക്കുപോകാൻ ഒരുങ്ങുന്ന സുരാജിനോട് തൻ്റെ മകളുമായി നിലത്ത് പായ വിരിച്ചുകിടക്കുന്ന നായിക എനിക്ക് മദനേട്ടനെ ഇഷ്‌ട്ടമാണെന്നും തൻ്റെ മകൾ സുരാജിനെ അച്ഛാ എന്ന് വിളിക്കുന്നതുവരെ കാത്തിരിക്കാനും പറയുന്ന ഭാഗം കാണിച്ചാണ് ടീസര്‍ ആരംഭിക്കുന്നത്. പിന്നെ ആ കുട്ടിയെകൊണ്ട് തന്നെ ആച്ഛൻ എന്ന് വിളിപ്പിക്കാനുള്ള സുരാജിൻ്റെ ശ്രമങ്ങളാണ് കാണാൻ കഴിയുന്നത്. താൻ എങ്ങിനെയൊക്കെ ശ്രമിച്ചിട്ടും ആ പെൺകുട്ടി തന്നെ മാമൻ എന്നല്ലാതെ അച്ഛാ എന്ന് വിളിക്കുന്നില്ലെന്ന് കാണുമ്പോഴുള്ള സുരാജിൻ്റെ ചമ്മിയ സംഭാഷണങ്ങൾ പഴയ ഹാസ്യ നടനെ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ളതാണ്.

also read: ജൻമദിനാഘോഷങ്ങൾക്ക് പിന്നാലെ ഭാര്യ ഉപാസനയുമായി ദുബായിലേക്ക് പറന്ന് രാം ചരൺ

രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിൻ്റെ തിരക്കഥ : നവാഗത സംവിധായകൻ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് രതീഷ് ബാലകൃഷ്‌ണൻ പൊതുവാളാണ്. സുരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ബാബു ആന്‍റണി, രാജേഷ് മാധവൻ, ഭാമ അരുൺ, രഞ്ജി കാങ്കോൽ, പി പി കുഞ്ഞികൃഷ്ണൻ, ജോവൽ സിദ്ദിഖ്, രാജേഷ് അഴിക്കോടൻ, സുമേഷ് ചന്ദ്രൻ , സ്വാതിദാസ് പ്രഭു എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമ നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.