Mukundan Unni Associates release: വിനീത് ശ്രീനിവാസന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്'. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും എത്തിയിരുന്നു. 2022 നവംബര്‍ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം ജനുവരി 13ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയും സ്‌ട്രീമിംഗ് ആരംഭിച്ചു.
Vineeth Sreenivasan negative shade: സിനിമയില്‍ നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമാണ് വിനീത് ശ്രീനിവാസന്‍റേത്. ഇപ്പോഴിതാ ചിത്രത്തിലെ തന്‍റെ കഥാപത്രത്തെ കുറിച്ചുള്ള വിനീത് ശ്രീനിവാസന്‍റെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന സിനിമയിലെ നായകന്‍റെ എല്ലാ സ്വഭാവത്തിനോടും തനിക്ക് യോജിപ്പില്ലെന്നാണ് വിനീത് പറയുന്നത്.
Vineeth Sreenivasan in Thankam movie promotions: വിനീതിന്‍റേതായി റിലീസിനൊരുങ്ങുന്ന 'തങ്കം' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലോ കോളജില്‍ എത്തിയപ്പോഴാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്. മുകുന്ദനുണ്ണി വിശ്വസിക്കുന്ന നാലു കാര്യങ്ങളില്‍ തനിക്കും വിശ്വാസമുണ്ടെന്നും സിനിമയെ പറ്റി അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്നും നടന്‍ പറഞ്ഞു. ഇടവേള ബാബുവിന്‍റെ അഭിപ്രായത്തെ കുറിച്ചും വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചു.
Vineeth Sreenivasan about Mukundan Unni: 'മുകുന്ദനുണ്ണി വിശ്വസിക്കുന്ന ആദ്യത്തെ നാല് കാര്യങ്ങള്‍ ഉണ്ടല്ലോ അച്ചടക്കം, അര്‍പ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം, അതില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്, ബാക്കി ഒന്നിലും എനിക്ക് വലിയ യോജിപ്പില്ല. ഇടവേള ബാബു ചേട്ടന്‍ സിനിമയെ പറ്റി അഭിപ്രായം പറഞ്ഞതില്‍ കുഴപ്പമില്ല. സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്.
Vineeth replied on Idavela Babu s comment: ബാബു ചേട്ടന്‍ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ആ പരിപാടിയിലും പറഞ്ഞത്. സിനിമയെപറ്റി എല്ലാവരും സംസാരിക്കട്ടെ. നമ്മുടെ സിനിമയെ പറ്റി ഒരു ചര്‍ച്ച വരുന്നത് നല്ലതാണ്. അത് സന്തോഷമുള്ള കാര്യമാണ്.' -വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Idavela Babu says Mukundan Unni is negative: മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമ മുഴുവനും നെഗറ്റീവ് ആണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. 'മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ 'ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല' എന്ന വാചകത്തോടു കൂടിയാണ്.
Idavela Babu slams Mukundan Unni Associates: ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗററ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്‌ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് നല്‍കണം. എന്നാല്‍ ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ? '-ഇപ്രകാരമാണ് ഇടവേള ബാബു പറഞ്ഞത്.
Also Read: 'ആ പേര് കേട്ടപ്പോള്‍ വിറയല്‍ വന്നു'; കീരവാണിയെ കുറിച്ച് വിനീത് ശ്രീനിവാസന്‍