Padachone Ingalu Katholee packup: ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ'. സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. സംവിധായകന്‍ ബിജിത്ത് ബാലയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
Sunny Wayne in Padachone Ingalu Katholee: ഒരു കുടുംബ, ഹാസ്യ ചിത്രമായാണ് സിനിമ ഒരുങ്ങുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന മുഴുനീള എന്‍റര്‍ടെയ്‌നര്‍ ചിത്രമാകും ഇതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തില്‍ സണ്ണി വെയ്‌ന്‍ അതിഥി താരമായി പ്രത്യക്ഷപ്പെടും.
Padachone Ingalu Katholee team: ഗ്രേസ് ആന്‍റണി, അലന്‍സിയര്‍, രസ്‌ന പവിത്രന്‍, ജോണി ആന്‍റണി, മാമുക്കോയ, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്‌മി, നിര്‍മ്മല്‍ പാലാഴി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, വിജിലേഷ്, നഥാനിയേല്‍ മഠത്തില്‍, രഞ്ജിത്ത് കണ്‍കോല്‍, ഉണ്ണി ചെറുവത്തൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടും.
വിഷ്‌ണു പ്രസാദ് ആണ് ഛായാഗ്രഹണം. കിരണ്‍ ദാസ് എഡിറ്റിങും നിര്‍വഹിക്കും. പ്രദീപ് കുമാര്‍ കാവുംതറ ആണ് രചന. ഷാന്‍ റഹ്‌മാന്‍ സംഗീതവും നിര്‍വഹിക്കും. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. 'വെള്ളം', 'അപ്പന്‍' എന്നീ സിനിമകളാണ് ഇതിന് മുമ്പ് ഈ ബാനര്‍ നിര്‍മിച്ച സിനിമകള്‍.
Also Read: 'മമ്മൂക്കക്കൊപ്പം അഭിനയിക്കുക എന്ന സ്വപ്‌നം'; സിനിമ വിടാന്‍ ഒരുങ്ങിയ ശ്രീനാഥ്