ETV Bharat / entertainment

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പേരിട്ടു; ഫസ്‌റ്റ്‌ ലുക്കും പുറത്ത്

author img

By

Published : Jun 10, 2022, 12:06 PM IST

Prince first look poster: റൊമാന്‍റിക്‌ കോമഡി വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്‌. ശിവകാര്‍ത്തികേയന്‍റെ 20-ാമത്തെ ചിത്രം കൂടിയാണിത്‌

Prince first look poster  Sivakarthikeyan movie Prince  ശിവ കാര്‍ത്തികേയന്‍ ചിത്രത്തിന് പേരിട്ടു  Sivakarthikeyan 20th movie  Prince release  Sivakarthikeyan latest movies
ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പേരിട്ടു; ഫസ്‌റ്റ്‌ ലുക്കും പുറത്ത്

Prince first look poster: ശിവകാര്‍ത്തികേയനെ നായകനാക്കി പ്രമുഖ സംവിധായകന്‍ അനുദീപ്‌ കെവി ഒരുക്കുന്ന ദ്വിഭാഷ ചിത്രത്തിന് പേരിട്ടു. 'പ്രിന്‍സ്‌' എന്നാണ്‌ എസ്‌ കെയുടെ പുതിയ സിനിമയുടെ ടൈറ്റില്‍. ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Sivakarthikeyan 20th movie: റൊമാന്‍റിക്‌ കോമഡി വിഭാഗത്തിലായാണ് സിനിമ ഒരുങ്ങുന്നത്‌. ശിവകാര്‍ത്തികേയന്‍റെ 20ാമത്തെ ചിത്രം കൂടിയാണിത്‌. തമിഴിലും തെലുങ്കിലുമായാണ് 'പ്രിന്‍സ്‌' ചിത്രീകരിച്ചിരിക്കുന്നത്‌. ഒരു തെലുങ്ക്‌ ചിത്രം ഇതാദ്യമായാണ് ശിവകാര്‍ത്തികേയന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്‌.

വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ്‌ ടൂറിസ്‌റ്റ്‌ ഗൈഡായാണ് നടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്‌. യുക്രൈന്‍ താരം മരിയ റിയാബോഷ്‌പ്‌കയാണ് നായിക. സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രാങ്ക്‌സ്‌റ്റെര്‍ രാഹുല്‍, പ്രേംജി അമരെന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. അതേസമയം സിനിമയിലെ താരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Prince movie release: ശ്രീ വെങ്കടേശ്വരന്‍ സിനിമാസ്‌ എല്‍എല്‍പിയാണ് നിര്‍മാണം. മനോജ്‌ പരമഹംസ ഛായാഗ്രഹണവും എസ് തമന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഓഗസ്‌റ്റ്‌ 31ന് ശിവകാര്‍ത്തികേയന്‍ ചിത്രം തിയേറ്ററുകളിലെത്തും.

Sivakarthikeyan latest movies: 'ഡോണ്‍' ആണ് ശിവകാര്‍ത്തികേയന്‍റെതായി ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രം. പ്രിന്‍സിന് പുറമെ 'അയലാന്‍' നടന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ്. ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന 'അയലാന്‍' ഒരു സയന്‍സ്‌ ഫിക്ഷന്‍ സിനിമയായാണ് റിലീസിനെത്തുക. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്‌.

Also Read: തുടര്‍ച്ചയായി രണ്ട് സിനിമകള്‍ നൂറ് കോടി ക്ലബ്ബില്‍, സൂപ്പര്‍സ്റ്റാര്‍ പദവി ഒന്നുകൂടി ഉറപ്പിച്ച് ശിവകാര്‍ത്തികേയന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.