ETV Bharat / entertainment

നയന്‍താരയ്‌ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്ന് ഡോക്‌ടര്‍; മറുപടി നല്‍കി ഗായിക ചിന്മയി - Singer replied to Doctor

Singer replied to Doctor: ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചു വരുന്ന പെണ്‍ ഡോക്‌ടര്‍മാര്‍ക്ക് ഒരു പുരസ്‌കാരം കൊടുക്കണമെന്ന് ഗായിക ചിന്മയി.

നയന്‍താരയ്‌ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്ന് ഡോക്‌ടര്‍  മറുപടി നല്‍കി ഗായിക ചിന്മയി  Singer replied to Doctor bad comment  Doctor bad comment on Nayanthara  Nayanthara Vignesh Shivan wedding  Nayanthara Vignesh in news  Doctor bad comment on Nayanthara  Singer replied to Doctor  Doctor apologize on bad comment to Nayanthara
നയന്‍താരയ്‌ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്ന് ഡോക്‌ടര്‍; മറുപടി നല്‍കി ഗായിക ചിന്മയി
author img

By

Published : Jun 16, 2022, 5:42 PM IST

Nayanthara Vignesh Shivan wedding: ആരാധകരും തെന്നിന്ത്യന്‍ സിനിമ ലോകവും ആഘോഷമാക്കി മാറ്റിയ താര വിവാഹമായിരുന്നു നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ്‌ ശിവന്‍റേയും. ചെന്നൈ മഹാബലിപുരത്ത് ജൂണ്‍ 9നായിരുന്നു ഈ താര വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന വിവാഹത്തില്‍ തെന്നിന്ത്യന്‍, ബോളിവുഡ്‌ ലോകത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.

Nayanthara Vignesh in news: വിവാഹം കഴിഞ്ഞ്‌ ഒരാഴ്‌ച പിന്നിടുമ്പോഴും താര ദമ്പതികള്‍ വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നയന്‍-വിക്കി വിവാഹത്തിന് നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു. അതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. വിവാഹാശംസകള്‍ക്കൊപ്പം മോശം കമന്‍റുകളും പ്രത്യക്ഷപ്പെട്ടു.

Doctor bad comment on Nayanthara: അഭിനയത്തില്‍ നയന്‍താരയ്‌ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര്‍ അഭിപ്രായവും ഇല്ല. അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. അമ്മുമ്മയുടെ വയസ്സില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. നാല്‍പ്പതിനോട് അടുക്കുന്ന നയന്‍താര എങ്ങനെ കുടുംബ ജീവിതം നയിക്കാനാണ്. എങ്ങനെ കുട്ടികളുണ്ടാവും. ഇതിന് നയന്‍താരയെ ഐവിഎഫ്‌ സെന്‍ററുകള്‍ സഹായിക്കേണ്ടി വരും. - ഇപ്രകാരമായിരുന്നു ഒരു ഡോക്‌ടറുടെ കമന്‍റ്‌.

Singer replied to Doctor: നയന്‍താരയ്‌ക്കെതിരെ ഉയര്‍ന്നു വന്ന ഈ മോശം കമന്‍റിന് ഗായിക ചിന്മയി ചുട്ട മറുപടിയുമായി രംഗത്തെത്തി. ചിന്മയിയുടെ മറുപടിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്‌. നമ്മള്‍ മെഡിക്കല്‍ കോളേജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്‌ത്രീ ഡോക്‌ടര്‍മാരും ശസ്‌ത്രക്രിയ വിദഗ്‌ധരും അഭിമുഖീകരിക്കുന്ന ലിംഗ വിവേചനത്തെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുന്നു. അതിനിടയിലാണ് ഒരു ഡോക്‌ടറുടെ ഈ കമന്‍റ്‌ ശ്രദ്ധയില്‍ പെട്ടത്‌. ഒരു നടി വിവാഹിതയായി, അതിന് ഈ ഗംഭീര ഡോക്‌ടര്‍ ഉടന്‍ തന്നെ ഇങ്ങനെ ഒരു കമന്‍റ്‌ ഇടുന്നു. ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചു വരുന്ന പെണ്‍ ഡോക്‌ടര്‍മാര്‍ക്ക് ഒരു പുരസ്‌കാരം കൊടുക്കണം. -ചിന്മയി കുറിച്ചു.

Doctor apologize on bad comment to Nayanthara: വിഷയം ചര്‍ച്ചയായതോടെ മാപ്പ് പറഞ്ഞ്‌ ഡോക്‌ടര്‍ രംഗത്തെത്തി. താനൊരു നയന്‍താര ഫാന്‍ ആണെന്നും തന്‍റെ ആകുലതയാണ് പങ്കുവച്ചതെന്നും പറഞ്ഞ്‌ കൊണ്ട്‌ ഡോക്‌ടര്‍ മാപ്പു പറഞ്ഞു. ചിന്മയി പറയുന്ന പോലെ താനൊരു വില്ലനല്ലെന്നും ഡോക്‌ടര്‍ കുറിച്ചു.

Also Read: വിവാഹ ശേഷം താര ദമ്പതികളുടെ കേരളത്തിലെ ആദ്യ ക്ഷേത്ര ദര്‍ശനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.