ETV Bharat / entertainment

'നന്ദി': സലാർ പൂര്‍ത്തിയാക്കി ശ്രുതി ഹാസന്‍; ഹൃദയംഗമമായ കുറിപ്പുമായി താരം - Shruthi Hassan first collaboration with Prabhas

സലാറിലെ പുതിയ അപ്‌ഡേറ്റുമായി ശ്രുതി ഹാസന്‍. പ്രശാന്ത് നീലിനൊപ്പമുള്ള ഒരു ചിത്രവും താരം പങ്കിട്ടു.

Shruti Haasan Heartfelt Note On Completing Salaar  Shruti Haasan Heartfelt Note  Shruti Haasan  Completing Salaar  Salaar  സലാർ പൂര്‍ത്തിയാക്കി ശ്രുതി ഹാസന്‍  സലാർ പൂര്‍ത്തിയാക്കി  ശ്രുതി ഹാസന്‍  ഹൃദയംഗമമായ കുറിപ്പുമായി താരം  ഹൃദയംഗമമായ കുറിപ്പുമായി ശ്രുതി ഹാസന്‍  Shruti Haasan dropped a new update  Shruti Haasan shares a group pic  Shruti Haasan Instagram post  Fans commented on Shruthi Hassan post  Shruthi Hassan first collaboration with Prabhas  Salaar theatre release
സലാർ പൂര്‍ത്തിയാക്കി ശ്രുതി ഹാസന്‍
author img

By

Published : Feb 24, 2023, 5:53 PM IST

Shruti Haasan dropped a new update regarding Salaar: സംവിധായകൻ പ്രശാന്ത് നീലിന്‍റെ വരാനിരിക്കുന്ന പുതിയ തെലുഗു പ്രോജക്‌ട് 'സലാര്‍' പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായികയായെത്തുന്നത്. ഇപ്പോഴിതാ 'സലാറി'ലെ തന്‍റെ ഭാഗം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ശ്രുതി ഹാസന്‍.

Shruti Haasan Heartfelt Note On Completing Salaar: ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയംഗമമായ കുറിപ്പ് പങ്കുവച്ച് താരം രംഗത്തെത്തി. പ്രശാന്ത് നീലിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടുള്ളതായിരുന്നു 37 കാരിയായ താരത്തിന്‍റെ കുറിപ്പ്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ശ്രുതി പോസ്‌റ്റ് പങ്കുവച്ചത്.

Shruti Haasan shares a group pic with Prashanth Neel and cinematographer: പ്രശാന്ത് നീൽ, ഛായാഗ്രാഹകൻ ഭുവൻ ഗൗഡ എന്നിവർക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അതിഗംഭീരമായ പശ്ചാത്തലത്തിൽ സംവിധായകനും ഛായാഗ്രാഹകനുമൊപ്പം ശ്രുതി ഹാസൻ മനോഹരമായ ഒരു ക്ലിക്കിന് പോസ് ചെയ്യുകയായിരുന്നു. സംവിധായകന്‍റെയും ഛായാഗ്രാഹകന്‍റെയും തോളില്‍ കയ്യിട്ട് ഇരുവര്‍ക്കും നടുവിലായാണ് ചിത്രത്തില്‍ ശ്രുതി ഹാസനെ കാണാനാവുക.

Shruti Haasan Instagram post: 'സലാറിന്‍റെ എന്‍റെ ഭാഗം പൂര്‍ത്തിയാക്കി. എന്നെ നിങ്ങളുടെ ആദ്യ ആക്കിയതിന് പ്രശാന്ത് സാറിന് നന്ദി. നിങ്ങൾ അസാധാരണനാണ്. അതിശയിപ്പിക്കുന്നതിലും അപ്പുറമായതിന് നന്ദി പ്രഭാസ്. വളരെ പ്രിയങ്കരനും ദയാലുവുമായ ഭുവനും നന്ദി.

ഈ സിനിമയിൽ ഹോംബാലെ ഫിലിംസ് എല്ലാ ടീമുമായും ചേർന്ന് പ്രവർത്തിക്കുന്നത് വളരെ നല്ല കാര്യമാണ്. അത് പോസിറ്റിവിറ്റി കൊണ്ട് നിറഞ്ഞു. ചിത്രീകരണത്തിന്‍റെ അവസാനം ഒരു കുടുംബത്തെപ്പോലെ തോന്നി... വളരെ നന്ദിയുണ്ട്'-ശ്രുതി കുറിച്ചു.

Fans commented on Shruthi Hassan post: പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്‍റുകളും ഒഴുകിയെത്തി. 'ആദ്യയുടെ മാസ്‌ എന്‍ട്രിയ്‌ക്ക് ഇനിയും കാത്തിരിക്കാന്‍ ആവില്ല' -ഒരാള്‍ കുറിച്ചു. 'നിങ്ങള്‍ എല്ലായ്‌പ്പോഴും മികച്ചത് നല്‍കുന്നു... അഭിനന്ദനങ്ങള്‍' -മറ്റൊരാള്‍ കുറിച്ചു. അതേസമയം ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ഒരുകൂട്ടം ആരാധകരും കമന്‍റ്‌ ബോക്‌സ് നിറച്ചു.

Shruthi Hassan first collaboration with Prabhas: 'സലാറി'ല്‍ ആദ്യ എന്ന കഥാപാത്രത്തെയാണ് ശ്രുതി ഹാസന്‍ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് ശ്രുതി ഹാസനും പ്രഭാസും ഒന്നിച്ചെത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്.

Salaar theatre release: ഗോദാവരിക്കനി കൽക്കരി ഖനിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 400 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരംഗന്ദൂര്‍ ആണ് സിനിമയുടെ നിര്‍മാണം. രവി ബസ്ര സംഗീതവും ഒരുക്കും. സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ വില്ലനായി ആമിര്‍ ഖാന്‍ ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.