ETV Bharat / entertainment

'സ്വഭാവ വ്യത്യാസത്തിന് കാരണം കൊറോണ വൈറസ്‌'; വിവാദ പ്രസ്‌താവനയുമായി ഷൈന്‍ ടോം ചാക്കോ - Shine Toms Chacko says Corona virus

തന്‍റെ സ്വഭാവ വ്യത്യാസത്തിന് കാരണം കൊറോണ വൈറസാണെന്ന് ഷൈന്‍ ടോം ചാക്കോ. ദസറയുടെ വിജയാഘോഷ വേളയിലായിരുന്നു നടന്‍റെ ഈ പ്രതികരണം.

സ്വഭാവ വ്യത്യാസത്തിന് കാരണം കൊറോണ വൈറസ്‌  വിവാദ പ്രസ്‌താവനുമായി ഷൈന്‍ ടോം ചാക്കോ  ഷൈന്‍ ടോം ചാക്കോ  Shine Toms Chacko says Corona virus  Shine Toms Chacko
വിവാദ പ്രസ്‌താവനുമായി ഷൈന്‍ ടോം ചാക്കോ
author img

By

Published : Apr 2, 2023, 8:38 AM IST

മലയാള സിനിമയിലെ യുവ നടന്‍ ഷൈന്‍ ടോം ചാക്കോ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. നടന്‍ നല്‍കുന്ന അഭിമുഖങ്ങളിലും പങ്കെടുക്കുന്ന പ്രൊമോഷന്‍ പരിപാടികളിലും ഷൈനിന്‍റെ വാക്കുകളും പ്രവൃത്തികളും മാധ്യമശ്രദ്ധ നേടാറുണ്ട്. പലതും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുമുണ്ട്.

ഇപ്പോഴിതാ തന്‍റെ സ്വഭാവ വ്യത്യാസത്തിന്‍റെ കാരണത്തെ കുറിച്ച് പറഞ്ഞ് നടന്‍ വീണ്ടും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. തന്‍റെ സ്വഭാവ വ്യത്യാസത്തിന് കാരണം കൊറോണ വൈറസാണെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

'കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്‍റെ ഓരോരോ ആക്‌ടിവിറ്റികളാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയുമല്ലേ നമ്മുടെ ഉള്ളിലേയ്‌ക്ക് എത്തുന്നത്. നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസ് ഉണ്ട്. അത് നമ്മുടെ ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്‌ടറിലും മാറ്റമുണ്ടാക്കും' -ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

നേരത്തെ താരം വിമാനത്തിന്‍റെ കോക്‌പിറ്റില്‍ കയറാന്‍ ശ്രമിച്ചതും തിയേറ്ററില്‍ നിന്നിറങ്ങി ഓടിയതുമൊക്കെ വലിയ വിവാദമായിരുന്നു. മലയാള സിനിമയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ വിവാദ കോളങ്ങളില്‍ ഇടംപിടിച്ച നടന്‍ കൂടിയാണ് ഷൈന്‍ ടോം ചാക്കോ. നേരത്തെ ഷൈനിന്‍റെ ജയില്‍ വാസത്തെ കുറിച്ചുള്ള ഒരു പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ട്രാന്‍സ്‌വുമണ്‍ അമയ പ്രസാദ് എഴുതിയ 'പെണ്ണായ ഞാന്‍' എന്ന പുസ്‌തകത്തിന്‍റെ പ്രകാശന ചടങ്ങിലായിരുന്നു നടന്‍ തന്‍റെ ജയില്‍വാസം ഓര്‍ത്തെടുത്തത്. തന്‍റെ 60 ദിവസത്തെ ജയില്‍ ജീവിതത്തിനിടെ ഒരു പുസ്‌തകം തന്‍റെ ജീവിതത്തിന് പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ചുവെന്നാണ് ഷൈന്‍ പറയുന്നത്. പൗലോ കൊയ്‌ലോയുടെ 'ഫിഫ്‌ത് മൗണ്ടന്‍' എന്ന പുസ്‌തകത്തിന്‍റെ മലയാളം പതിപ്പാണ് ഷൈന്‍ തന്‍റെ ജയില്‍ വാസത്തിനിടെ വായിച്ചത്.

'ജാമ്യം കിട്ടാതെ സബ്‌ ജയിലില്‍ തുടരുന്ന സമയത്ത്, ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്‌ടമായി ഇരിക്കുന്ന സമയത്താണ് ഈ പുസ്‌തകം എനിക്ക് കിട്ടുന്നത്. ചിത്രം നോക്കാന്‍ വേണ്ടി പുസ്‌തകം തുറന്നപ്പോള്‍ ചിത്രങ്ങള്‍ ഇല്ല. പിന്നെ വായിച്ചു തുടങ്ങി. ഒരു പേജ്, രണ്ടു പേജ് എന്ന രീതിയില്‍ വളരെ സാവധാനത്തില്‍ ആണ് വായന.

ജയിലില്‍ ഒമ്പതു മണി ആകുമ്പോഴെ കിടക്കണം അതാണ് രീതി. പിന്നെ വായിക്കാന്‍ കഴിയില്ല. അപ്പോള്‍ പുസ്‌തകം മടക്കേണ്ടി വരുന്നു. എനിക്ക് കാത്തിരിക്കാന്‍ അടുത്ത പേജിന്‍റെ ചില പ്രതീക്ഷകള്‍. ജീവിതത്തില്‍ വീണ്ടും പ്രതീക്ഷകള്‍ വന്നു തുടങ്ങി. അപ്പോഴാണ് ഒരു പുസ്‌തകം മനുഷ്യന്‍റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് മനസിലാകുന്നത്. അന്ന് ഞാന്‍ പുസ്‌തകത്തെ അറിഞ്ഞു. അങ്ങനെ ഓരോ ദിവസവും ഞാന്‍ കാത്തിരിക്കും. 60 ദിവസം തള്ളി നീക്കാന്‍ എന്നെ സഹായിച്ചത് ആ പുസ്‌തകമാണ്' -ഷൈന്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കുറിച്ചുള്ള സമൂഹത്തിന്‍റെ വികലമായ കാഴ്‌ചപ്പാടിനെ കുറിച്ചും ഷൈന്‍ തന്‍റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്‍റെ പതിവ് രീതിയില്‍ നിന്നും വളരെ വ്യത്യസ്‌തമായി ഏറെ പക്വതയോടു കൂടിയുള്ളതായിരുന്നു ഷൈനിന്‍റെ പ്രസംഗം.

നാനി നായകനായ 'ദസറ' ആണ് ഷൈനിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കീര്‍ത്തി സുരേഷ് നായികയായ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഷൈന്‍ പ്രത്യക്ഷപ്പെട്ടത്. ഷൈന്‍ ടോം ചാക്കോ, കീര്‍ത്തി സുരേഷ് എന്നിവരെ കൂടാതെ ഷംന കാസിം, സായ് കുമാര്‍ എന്നി മലയാളി താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. സമുദ്രക്കനിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.

പ്രിയദര്‍ശന്‍ ചിത്രം 'കൊറോണ പേപ്പേഴ്‌സ്', ടൊവിനോ തോമസ് ചിത്രം 'നീലവെളിച്ചം', അഹാന നായികയായെത്തുന്ന 'അടി' തുടങ്ങിയവയാണ് ഷൈനിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

Also Read: 'സിനിമയ്‌ക്ക് വേണ്ടി വീട്ടുകാരെ പോലും മറന്നു' ; വിവാഹ ബന്ധം ഉള്‍പ്പടെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ഷൈന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.