ETV Bharat / entertainment

'കിളി പോയിട്ടുണ്ടാകും, ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന്‌ ചോദിക്കണം': പൊട്ടിത്തെറിച്ച് ഷൈന്‍ - Shine reacts State award committee ignores Kurup

Shine Tom Chacko questioning jury selection process: മലയാളികള്‍ തന്നെ മലയാള സിനിമകളെ വിലയിരുത്തണമെന്നാണ് ഷൈനിന്‍റെ അഭിപ്രായം. പൊട്ടിത്തെറിച്ചു കൊണ്ടാണ് പത്രസമ്മേളനത്തിലുടനീളം ഷൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയത്‌.

Shine Tom Chacko against Kerala State film award  പൊട്ടിത്തെറിച്ച് ഷൈന്‍  ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന്‌ ചോദിക്കണം  Shine Tom Chacko questioning jury selection process  Shine reacts State award committee ignores Kurup  Shine Tom Chacko against State award committee
'കിളി പോയിട്ടുണ്ടാകും, ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന്‌ ചോദിക്കണം'; പൊട്ടിത്തെറിച്ച് ഷൈന്‍
author img

By

Published : Jun 13, 2022, 6:42 PM IST

Shine reacts State award committee ignores Kurup: 'കുറുപ്പ്' സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഷൈന്‍ ടോം ചാക്കോ. ഷൈന്‍, സണ്ണി വെയ്‌ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'അടിത്തട്ടി'ന്‍റെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഷൈനിന്‍റെ പ്രതികരണം. പൊട്ടിത്തെറിച്ചു കൊണ്ടാണ് പത്രസമ്മേളനത്തിലുടനീളം ഷൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയത്‌.

Shine Tom Chacko questioning jury selection process: മലയാളികള്‍ തന്നെ മലയാള സിനിമകളെ വിലയിരുത്തണമെന്നാണ് ഷൈനിന്‍റെ അഭിപ്രായം. 'എങ്ങനെയാണ് സാറെ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്‌. ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന്‌ ചോദിക്കണം. എത്ര സിനിമകള്‍ ഉണ്ട്? അഞ്ച്‌ ദിവസം കൊണ്ട്‌ 160 സിനിമ കണ്ടാല്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ. അതും വേറെ ഭാഷ. അയാളുടെ കിളി പോയിട്ടുണ്ടാകും.' -ഷൈന്‍ പറഞ്ഞു.

Shine Tom Chacko against State award committee: തനിക്ക് സഹതാരത്തിനുള്ള പുരസ്‌കാരം ലഭിക്കാത്തതിന് കാരണവും ഷൈന്‍ പറഞ്ഞിരുന്നു. മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ച് നടക്കുന്ന കഥാപാത്രമായത്‌ കൊണ്ടാകാം 'കുറുപ്പ്' സിനിമയിലെ അഭിനയത്തിന് തനിക്ക് സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിക്കാതെ പോയതെന്ന്‌ നടന്‍ പറഞ്ഞു. 'കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്‌തതാണ്. ആ സിനിമ ജൂറി അംഗങ്ങള്‍ കണ്ടിട്ടില്ലെന്ന് വിചാരിച്ച് ആശ്വസിക്കുന്നു. രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പ്രതിഷേധിച്ചു വാങ്ങേണ്ടതല്ല അവാര്‍ഡുകള്‍.

നല്ല രീതിയില്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്‌ത സിനിമയാണ് കുറുപ്പ്. പണ്ടത്തെ കാലഘട്ടത്തെ സത്യസന്ധമായാണ് സിനിമയുടെ ടീം സ്‌ക്രീനിലെത്തിച്ചത്‌. സെറ്റ്‌ വര്‍ക്കുകള്‍ ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകള്‍ക്കാണ് പണ്ട് അവാര്‍ഡുകള്‍ കിട്ടുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്‌. ഇത്‌ റിയല്‍ ആണെന്ന് തോന്നിയതു കൊണ്ടാകാം ആര്‍ട്‌ ഡയറക്ഷന്‍ ഇല്ലെന്ന് തോന്നിയത്. പിന്നെ കോസ്‌റ്റ്യൂംസ്‌, ഛായാഗ്രഹണം ഒന്നിനും ലഭിച്ചില്ല. അഭിനയത്തിന്‍റെ കാര്യത്തില്‍ ഓരോ വര്‍ഷവും അക്കാദമിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്‌.

എന്നാലും മികച്ച നടനും, മികച്ച സ്വഭാവ നടനും തമ്മിലുള്ള വ്യത്യാസമാണ് ഞാനിപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നത്‌. ബെസ്‌റ്റ്‌ ആക്‌ടറിന് കാരക്‌ടര്‍ ഇല്ലേ? ബെസ്‌റ്റ്‌ കാരക്‌ടര്‍ ആക്‌ടറിനുള്ള അവാര്‍ഡ്‌ എന്താണേലും എനിക്ക് കിട്ടാന്‍ പോകുന്നില്ല. പ്രത്യേകിച്ച് കുറുപ്പിലെ കഥാപാത്രത്തിന്. മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ച് നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവര്‍ഡ്‌ കിട്ടും. ഇനി അവാര്‍ഡ്‌ കിട്ടണമെങ്കില്‍ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം', ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.

Also Read: ബീഡിയും കള്ളും കുടിച്ച്‌ നടക്കുന്നവര്‍ക്ക് ആര്‌ അവാര്‍ഡ്‌ കൊടുക്കും? പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.