ഷാരൂഖ് ഖാൻ, രാജ് കുമാർ ഹിരാനി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഡങ്കി'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്‍റെ വരവിനായി കാത്തിരിക്കുന്നത്. 'ഡങ്കി'യുടെ ഓരോ അപ്‌ഡേറ്റുകൾക്കായും ചെവിയോർത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കി ചിതത്തിലെ ആദ്യ ഗാനം പുറത്തു വന്നിരിക്കുകയാണ്.
ചിത്രത്തിലെ 'ലുട് പുട് ഗയ' എന്നു തുടങ്ങുന്ന റൊമാന്‍റിക് ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് (Shah Rukh Khan starrer Dunki movie Lutt Putt Gaya song out). പ്രീതം സംഗീത സംവിധാനം നിർവഹിച്ച ഗാനം അർജിത് സിംഗ് ആണ് ആലപിച്ചിരിക്കുന്നത്. സ്വാനന്ദ് കിർകിരെയും ഐ പി സിങ്ങും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. മന്നുവിന്‍റെയും ഹാർഡിയുടെയും പ്രണയം പറയുന്ന ഗാനം പരേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
നാല് സുഹൃത്തുക്കളുടെ ഹൃദയ സ്‌പർശിയായ കഥ പറയുന്ന ചിത്രമാണ് 'ഡങ്കി'. വിദേശത്ത് എത്താനുള്ള ഈ സുഹൃത്തുക്കളുടെ അന്വേഷണമാണ് ഹിരാനി 'ഡങ്കി'യിലൂടെ പറയുന്നത്. യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട കഥയാണ് ചിത്രം വരച്ചുവയ്‌ക്കുന്നത് എന്നാണ് വിവരം.
'ഡങ്കി ഫ്ലൈറ്റ്' ആണ് ചിത്രം പ്രമേയമാക്കുന്നത് എന്നാണ് വിവരം. പിൻവാതിലൂടെ അമേരിക്ക, യുണൈറ്റഡ് കിങ്‌ഡം, കാനഡ തുടങ്ങി രാജ്യങ്ങളിലേയ്‌ക്ക് പ്രവേശിക്കുന്നതിനുള്ള, നിയമ വിരുദ്ധമായ രീതിയെയാണ് 'ഡങ്കി ഫ്ലൈറ്റ്' എന്ന് പറയുന്നത്. ഈ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും പിന്നീട് നാട്ടിലേയ്‌ക്ക് മടങ്ങാനും അപകടകരവും നിയമ വിരുദ്ധവുമായ ഈ പാത തെരഞ്ഞെടുക്കുന്ന ഇന്ത്യൻ പൗരന്മാരുടെ പോരാട്ടങ്ങളിലേക്കും, അവരുടെ ജീവിതത്തിലേയ്‌ക്കും 'ഡങ്കി' വെളിച്ചം വീശുന്നു.
താപ്‌സി പന്നുവാണ് ചിത്രത്തിൽ ഷാരൂഖ് ഖാന്‍റെ നായിക. ഹാർഡിയായി കിംഗ് ഖാൻ എത്തുമ്പോൾ മന്നുവായി താപ്‌സിയും ഗംഭീരമാക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റെഡ് ചില്ലീസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ രാജ്കുമാർ ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്ന് ആണ് ഡങ്കിയുടെ നിർമാണം. ചിത്രം ഡിസംബർ 21 ന് തിയേറ്ററുകൾ കീഴടക്കാൻ എത്തും. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും മറ്റ് പോസ്റ്ററുകളുമെല്ലാം സിനിമാസ്വാദകർ ആഘോഷമാക്കിയിരുന്നു.ഷാരൂഖ് ഖാന്‍റെ പിറന്നാള്‍ ദിനമായ നവംബര്‍ 2 നാണ് നിര്‍മാതാക്കള്‍ 'ഡങ്കി' ടീസര്‍ റിലീസ് ചെയ്‌തത്.
പിന്നാലെ ചിത്രത്തിന്‍റെ പുതിയ പോസ്റ്ററുകളും പുറത്തുവന്നു. ഒരു കുറിപ്പിനൊപ്പമാണ് ഷാരൂഖ് 'ഡങ്കി' പോസ്‌റ്ററുകള്‍ പങ്കുവച്ചത്. 'രാജ്‌കുമാര്‍ ഹിറാനി വിഭാവനം ചെയ്‌തതുപോലെ, ആ വിഡ്ഢികളെ (ഉല്ലു കേ പട്ടേ) കുറിച്ച് സങ്കല്‍പ്പിച്ച് നോക്കൂ. അവരെ കുറിച്ച് പറയാന്‍ ഇനിയും ഒരുപാടുണ്ട്.
ഡങ്കി ഡ്രോപ് 1 പുറത്തിറങ്ങി. 2023 ക്രിസ്‌മസിന് ഡങ്കി ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും' എന്നിങ്ങനെയാണ് ഷാരൂഖ് ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്ററുകൾക്കൊപ്പം കുറിച്ചത്. ദീപാവലി ആഘോഷത്തിന്‍റെ പകിട്ടിനൊപ്പം ആരാധകർക്ക് ഇരട്ടി മധുരവുമായി 'ഡങ്കി' സിനിമയുടെ പുതിയ പോസ്റ്ററുകൾ അണിയറക്കാർ പുറത്തുവിട്ടിരുന്നു.
READ ALSO: ഈ ഉത്സവകാലം ഹാർഡിക്കും കൂട്ടർക്കുമൊപ്പം ; 'ഡങ്കി'യുടെ പുതിയ പോസ്റ്ററുകൾ പുറത്ത്