Pathan worldwide box office collection day 4: റെക്കോഡുകള്‍ തീര്‍ത്ത് കുതിപ്പ് തുടര്‍ന്ന് കിംഗ് ഖാന്‍റെ 'പഠാന്‍'. ഷാരൂഖ് ഖാന്‍റെ സ്‌പൈ ത്രില്ലര്‍ ചിത്രം ദിനംപ്രതി ആഗോള ബോക്‌സ് ഓഫിസില്‍ നാഴികക്കല്ലുകള്‍ പിന്നിടുകയാണ്. പ്രദര്‍ശന ദിനം 100 കോടി കടന്ന ചിത്രം നാലാം ദിനത്തില്‍ 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.
Pathan gross collection ആഗോള ബോക്‌സ് ഓഫിസില്‍ നാല് ദിനം കൊണ്ട് 'പഠാന്‍' 400 കോടി പിന്നിട്ട വിവരം ട്രേഡ് അനലിസ്‌റ്റ് രമേശ് ബാലയാണ് അറിയിച്ചത്. ഇതോടെ കിംഗ് ഖാന്‍റെ 'പഠാന്‍' ലോകമെമ്പാടുനിന്നും ഏറ്റവും വേഗത്തിൽ 400 കോടി ക്ലബ്ബിൽ കയറിയ ബോളിവുഡ് ചിത്രമായി. അതേസമയം ഡൊമസ്‌റ്റിക് ബോക്‌സ് ഓഫിസില്‍ 'പഠാന്‍' ഇന്ന് 50-55 കോടി രൂപ നേടുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ 200 കോടി ക്ലബ്ബിലും ചിത്രം അനായാസം കടക്കും.
Pathan box office collection: പ്രദര്‍ശന ദിനം 107 കോടി രൂപയായിരുന്നു 'പഠാന്‍റെ' ആഗോള ബോക്‌സ് ഓഫിസ് കലക്ഷന്‍. രണ്ടാം ദിനത്തില്‍ അത് 235 കോടിയായും മൂന്നാം ദിനത്തില്‍ 313 കോടിയായും ഉയര്‍ന്നു. 'പഠാന്‍റെ' ഈ വിജയത്തില്‍ ഷാരൂഖ് ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങളും വളരെ സന്തോഷത്തിലാണ്. നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍റേതായി ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Pathaan characters: സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത സ്പൈ ത്രില്ലറിൽ ഒരു റോ ഏജന്‍റ് ആയാണ് ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയ്‌ക്കെതിരെ ആണവ ആക്രമണം ആസൂത്രണം ചെയ്യുന്ന തീവ്രവാദി സംഘത്തെ തടയാന്‍ നിയോഗിക്കപ്പെട്ട നാടുകടത്തപ്പെട്ട ഒരു റോ ഏജന്‍റിന്‍റെ വേഷമായിരുന്നു ഷാരൂഖ് ഖാന്. ഐഎസ്‌ഐ ഏജന്‍റ് ആയി ദീപിക പദുകോണും ഇന്ത്യയ്‌ക്കെതിരെ ആണവ ആക്രമണം ആസൂത്രണം ചെയ്യുന്ന ഒരു മുന്‍ റോ ഏജന്‍റായി ജോണ്‍ എബ്രഹാമും വേഷമിടുന്നു.
Shah Rukh Khan remuneration in Pathaan: 'പഠാന്‍' സിനിമയ്‌ക്ക് വേണ്ടി 100 കോടി രൂപയാണ് ഷാരൂഖ് ഖാന്‍ പ്രതിഫലമായി വാങ്ങിയത്. ഇതുകൂടാതെ സിനിമയില്‍ നിന്നുള്ള ലാഭവും ഷാരൂഖിന് വന്ന് ചേരും. ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ നടന്‍ കൂടിയാണ് ഷാരൂഖ് ഖാന്‍. 770 ദശലക്ഷം ഡോളറാണ്, അതായത് 6,300 കോടി രൂപ വിലമതിക്കുന്നതാണ് ഷാരൂഖിന്‍റെ സ്വത്ത് വകകള്‍.
Shah Rukh Khan s remuneration: ബോളിവുഡിലെ സൂപ്പര്‍ താരമായ ഷാരൂഖ് ഖാന്‍ തന്‍റെ ഓരോ ചിത്രത്തിനും വന്‍ തുകയാണ് ഈടാക്കുന്നത്. 100 മുതല്‍ 120 കോടി രൂപ പ്രതിഫലമാണ് ഒരു സിനിമയ്‌ക്ക് ഷാരൂഖ് വാങ്ങുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇത് കൂടാതെ സിനിമയുടെ ലാഭത്തിലും താരം പങ്കാളിയാണ്.
Shah Rukh Khan s income: സിനിമകള്‍ക്ക് പുറമെ പരസ്യങ്ങളിലൂടെയും താരം വന്‍ വരുമാനം നേടുന്നുണ്ട്. ഇത് കൂടാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അദ്ദേഹത്തിന്‍റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും റെഡ് ചില്ലീസ് പ്രൊഡക്ഷന്‍ കമ്പനിയിലൂടെ നിര്‍മിക്കുന്ന സിനിമകളും ടിവി ഷോകളും അങ്ങനെ നിരവധി സ്രോതസ്സുകളിലൂടെ ഷാരൂഖ് ഖാന്‍ ഭീമമായ വരുമാനം നേടിവരുന്നു.
Also Read: 'അവിശ്വസനീയമായ കാഴ്‌ച, ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വലുകള്‍'; പഠാനെ പുകഴ്‌ത്തി ഹൃത്വിക് റോഷന്‍
Shah Rukh Khan s properties: രാജ്യത്തും വിദേശത്തുമായി നിരവധി സ്വത്തുക്കളാണ് താരത്തിനുള്ളത്. മുംബൈ നഗരത്തിലെ ഏറ്റവും ചെലവേറിയ വസ്‌തുവായി കണക്കാക്കുന്ന താരത്തിന്‍റെ ബംഗ്ലാവ് മന്നത്ത് ഇതില്‍ ഉള്‍പ്പെടുന്നു. ലോകത്തെ ശത കോടീശ്വരന്‍മാര്‍ക്ക് ബംഗ്ലാവുകളുള്ള ദുബൈയിലെ പാം ജുമൈറയില്‍ ഷാരൂഖിന് ജന്നത്ത് എന്ന് പേരുള്ള ഒരു വില്ലയുണ്ട്. കൂടാതെ പൂനെ, അലിബാഗ്, ലണ്ടന്‍ എന്നിവിടങ്ങളിലും അദ്ദേഹത്തിന് വീടുകളുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ സ്വത്തുക്കളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല.