മുംബൈ: സദ്ഗുണങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക എന്നതാണ് ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കെതിരെയും പോരാടുവാനുള്ള എളുപ്പമാര്‍ഗമെന്ന് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. തന്‍റെ 57-ാം ജന്മദിനത്തിന് ശേഷം ട്വിറ്ററില്‍ 'ഹാഷ്‌ടാഗ് എഎസ്‌കെഎസ്ആര്‍കെ' എന്ന സെഷനില്‍ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും സംവദിക്കുവാനുള്ള അവസരത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. താരത്തിന്‍റെ ജീവിത തത്വങ്ങള്‍, കൊവിഡ് മഹാമാരി, ഏറ്റവും പുതിയ സിനിമയായ പതാന്‍റെ വിശേഷങ്ങള്‍ തുടങ്ങിയ നിരവധിയായ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കിങ് ഖാന്‍ മറുപടി നല്‍കി.
-
The film was shot in parts during covid so it was really lovely to be working with all my friends in Pathan…great happiness https://t.co/r1GPJ5d5pM
— Shah Rukh Khan (@iamsrk) November 5, 2022 " class="align-text-top noRightClick twitterSection" data="
">The film was shot in parts during covid so it was really lovely to be working with all my friends in Pathan…great happiness https://t.co/r1GPJ5d5pM
— Shah Rukh Khan (@iamsrk) November 5, 2022The film was shot in parts during covid so it was really lovely to be working with all my friends in Pathan…great happiness https://t.co/r1GPJ5d5pM
— Shah Rukh Khan (@iamsrk) November 5, 2022
ജീവിതത്തില്‍ ഉയര്‍ച്ച താഴ്‌ചകള്‍ നേരിട്ട വ്യക്തി എന്ന നിലയില്‍ പ്രയാസ ഘട്ടങ്ങളെ നേരിടാനുള്ള മന്ത്രം എന്നത് സദ്ഗുണങ്ങളാണെന്നും തിന്മയെ അത് അകറ്റി നിര്‍ത്തുമെന്നും എങ്ങനെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാം എന്ന് യുഎസില്‍ നിന്നുള്ള ആരാധകന്‍റെ ചേദ്യത്തിന് താരം മറുപടി നല്‍കി. അങ്ങേയറ്റം വിരസമായി തോന്നിക്കുന്ന പ്രവര്‍ത്തികളെ എങ്ങനെ നേരിടുന്നു എന്ന മറ്റൊരു ചോദ്യത്തിന് തന്നാല്‍ കഴിയും വിധം എളുപ്പത്തില്‍ അത് പൂര്‍ത്തിയാക്കുമെന്നും താരം പറഞ്ഞു.
-
He is a kindly child and feels happy so many people come to say hello to his dad… https://t.co/mjICl32kU8
— Shah Rukh Khan (@iamsrk) November 5, 2022 " class="align-text-top noRightClick twitterSection" data="
">He is a kindly child and feels happy so many people come to say hello to his dad… https://t.co/mjICl32kU8
— Shah Rukh Khan (@iamsrk) November 5, 2022He is a kindly child and feels happy so many people come to say hello to his dad… https://t.co/mjICl32kU8
— Shah Rukh Khan (@iamsrk) November 5, 2022
കൊവിഡിന് ശേഷമുള്ള പിറന്നാള്‍: നവംബര്‍ 2ന് 57-ാം ജന്മദിനമാഘോഷിച്ചപ്പോള്‍ മുംബൈയിലെ താരത്തിന്‍റെ വസതിയ്‌ക്ക് മുമ്പില്‍ ആരാധകരുടെ സാഗരം തന്നെയായിരുന്നു കാണാന്‍ സാധിച്ചത്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പിറന്നാളിന് ആരാധകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും പ്രതിസന്ധിയ്‌ക്ക് ശേഷം ആരാധകരെ കാണാന്‍ സാധിച്ചതില്‍ വളരെധികം സന്തോഷവാനാണെന്നും താരം പറഞ്ഞു. എന്നാല്‍, ഇത്തവണത്തെ പിറന്നാളിന് അച്ഛന്‍റെ ആരാധകരെ കാണാന്‍ ഇളയ പുത്രന്‍ അബ്രാമും ഉണ്ടായിരുന്നു. അച്ഛന്‍റെ അടുത്ത് വന്ന് എല്ലാവരും ആശംസ അറിയിക്കുന്നത് കണ്ട് മകന്‍ വളരെ സന്തോഷവാനായിരുന്നുവെന്നും എസ്‌ആര്‍കെ വ്യക്തമാക്കി.
-
Thank u looks really nice https://t.co/MfQ46NZXy3
— Shah Rukh Khan (@iamsrk) November 5, 2022 " class="align-text-top noRightClick twitterSection" data="
">Thank u looks really nice https://t.co/MfQ46NZXy3
— Shah Rukh Khan (@iamsrk) November 5, 2022Thank u looks really nice https://t.co/MfQ46NZXy3
— Shah Rukh Khan (@iamsrk) November 5, 2022
'2020 മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൂപ്പര്‍താരങ്ങള്‍ ഒരു പാഠം പഠിച്ചു 'തിരക്കുകൂട്ടരുത്'. തിരക്കിട്ട് കാര്യങ്ങള്‍ ചെയ്യുന്ന പ്രവണത എനിക്ക് കുറയ്‌ക്കേണ്ടതുണ്ടെന്ന്' താരം അഭിപ്രായപ്പെട്ടു. 'തന്‍റെ സഹോദരനായ സല്‍മാനും സുഹൃത്തായ അക്ഷയ് കുമാറും വളരെ നല്ല സ്വഭാവമുള്ള വ്യക്തികളാണെന്നും കഠിനാധ്വാനികളാണെന്നും' ഷാരൂഖ് പറഞ്ഞു.
-
He is a wonderful friend for years now…and hard working to the core. https://t.co/aoR1DBXLuC
— Shah Rukh Khan (@iamsrk) November 5, 2022 " class="align-text-top noRightClick twitterSection" data="
">He is a wonderful friend for years now…and hard working to the core. https://t.co/aoR1DBXLuC
— Shah Rukh Khan (@iamsrk) November 5, 2022He is a wonderful friend for years now…and hard working to the core. https://t.co/aoR1DBXLuC
— Shah Rukh Khan (@iamsrk) November 5, 2022
'പത്താന്‍' ഉടന്‍ എത്തും: കൂടാതെ 2018ല്‍ ആനന്ദ് എല്‍ റായി സംവിധാനം ചെയ്‌ത 'സീറോ' എന്ന സിനിമയ്‌ക്ക് നാല് വര്‍ഷത്തിന് ശേഷം 'പത്താന്‍ 'എന്ന സിനിമയിലൂടെ ഒരു ബ്രഹ്മാണ്ഡ തിരിച്ചുവരവിനൊരുങ്ങുകയാണ് കിങ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രവര്‍ത്തിച്ചത് മികച്ച അനുഭവമാണെന്നും താരം പറഞ്ഞു. മാത്രമല്ല, സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജോണ്‍ എബ്രഹാമിനെയും ദീപിക പദുക്കോണിനെയും കുറിച്ചും അദ്ദേഹം തന്‍റെ അഭിപ്രായം പങ്കുവച്ചു.
-
I gear up and finish it as fast as possible https://t.co/KdMkdebzNx
— Shah Rukh Khan (@iamsrk) November 5, 2022 " class="align-text-top noRightClick twitterSection" data="
">I gear up and finish it as fast as possible https://t.co/KdMkdebzNx
— Shah Rukh Khan (@iamsrk) November 5, 2022I gear up and finish it as fast as possible https://t.co/KdMkdebzNx
— Shah Rukh Khan (@iamsrk) November 5, 2022
ALSO READ:സ്‌നേഹക്കടല്‍! മന്നത്തിന് മുമ്പില്‍ ആരാധക പ്രവാഹം; വൈറല്‍ വീഡിയോയുമായി ഷാരൂഖ്
എനിക്കറിയാം. വളരെ മാന്യനായ ഒരു വ്യക്തിയാണ്. ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍, ചെന്നൈ എക്‌സ്‌പ്രസ്, തുടങ്ങിയ സിനിമകളില്‍ എന്‍റെ നായികയായിരുന്നു ദീപിക, വളരെ മികച്ച അഭിനേത്രി എന്ന നിലയില്‍ ഈ സിനിമയിലും അവര്‍ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്', കിങ് ഖാന്‍ അഭിപ്രായപ്പെട്ടു.
-
The sea of love as I see it. Thank u all for being there and making this day ever so special. Gratitude…and only Love to you all. pic.twitter.com/IHbt4oOfYc
— Shah Rukh Khan (@iamsrk) November 3, 2022 " class="align-text-top noRightClick twitterSection" data="
">The sea of love as I see it. Thank u all for being there and making this day ever so special. Gratitude…and only Love to you all. pic.twitter.com/IHbt4oOfYc
— Shah Rukh Khan (@iamsrk) November 3, 2022The sea of love as I see it. Thank u all for being there and making this day ever so special. Gratitude…and only Love to you all. pic.twitter.com/IHbt4oOfYc
— Shah Rukh Khan (@iamsrk) November 3, 2022
2023 ജനുവരി 25ന് തിയേറ്ററുകളില്‍ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായാണ് 'പത്താന്‍' എന്ന ചിത്രം എത്തുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. പത്താന്‍ കൂടാതെ 2023 ജൂണ്‍ രണ്ടിന് റിലീസാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ജവാന്‍', 2023 ഡിസംബറില്‍ റിലീസാകുന്ന 'ഡുങ്കി' എന്ന ചിത്രത്തിലും താരം കേന്ദ്രകഥാപാത്രമായെത്തുന്നു.