Pathaan box office collection: മൂന്നാം ആഴ്‌ചയിലും 'പഠാന്‍' ബോക്‌സോഫിസില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം 18-ാം ദിനത്തില്‍ ആഗോള തലത്തില്‍ 924 കോടി രൂപയാണ് നേടിയിരിക്കുകയാണ്. ഇന്ത്യന്‍ ബോക്‌സോഫിസില്‍ 572 കോടി രൂപയും വിദേശ രാജ്യങ്ങളില്‍ നിന്നും 352 കോടി രൂപയുമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.
Pathaan gross collection: യാഷ് രാജ് ഫിലിംസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 'പഠാന്‍റെ' ശനിയാഴ്‌ചത്തെ കലക്ഷന്‍ മൂന്നാം വെള്ളിയാഴ്‌ചത്തേക്കാള്‍ 70 ശതമാനം കൂടുതലാണ്. അത് 5.50 കോടി രൂപയ്‌ക്ക് മുകളിലാണ്. 500 കോടി ക്ലംബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ ഹിന്ദി ഒറിജിനല്‍ ചിത്രം എന്ന റെക്കോഡ് ആണ് പഠാന്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ ഹിന്ദി പതിപ്പിന്‍റെ 510.99 കോടി എന്ന റെക്കോഡ് മറികടക്കാന്‍ ഒരുങ്ങുകയാണ് പഠാന്‍.
Pathaan will enter 1000 crore club soon: ഞായറാഴ്‌ചയോടെ 'പഠാന്‍' ആഗോള ബോക്‌സോഫിസില്‍ 950 കോടി കടക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ 1000 കോടി ക്ലബ്ബിലേക്കുള്ള കടമ്പ എളുപ്പമാകും. ഫെബ്രുവരി 14 ചൊവ്വാഴ്‌ച, പഠാന് കുറച്ച് കൂടി കലക്ഷന്‍ നേടാന്‍ കഴിയുമെന്നാണ് കണക്കുക്കൂട്ടല്‍. അതേസമയം അടുത്ത വെള്ളിയാഴ്‌ച രണ്ട് വലിയ റിലീസുകളോടെ ബോക്‌സോഫിസില്‍ പഠാന് എതിരാളികളെ നേരിടേണ്ടി വരും. കാര്‍ത്തിക് ആര്യന്‍റെ ഷെഹ്‌സാദയും മാര്‍വലിന്‍റെ ആന്‍ഡ് മാന്‍ ആന്‍ഡ് ദി വാസ്‌പ്: ക്വാണ്ടംമാനിയയുമാണ് വരുന്ന വെള്ളിയാഴ്‌ചത്തെ ബിഗ് റിലീസുകള്‍.
Pathaan 18 days box office collection: 18-ാം ദിനത്തില്‍ 'പഠാന്‍റെ' ഹിന്ദി പതിപ്പ് 450 കോടി അനായാസം കടന്നിരിക്കുകയാണ്. 18ാം ദിനത്തില്‍ 'പഠാന്‍' ഹിന്ദി പതിപ്പിന് ഏകദേശം 11 കോടി രൂപയാണ് നേടിയത്. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള മിക്ക ബോളിവുഡ് സിനിമകളും റിലീസ് കഴിഞ്ഞ് ഇത്രയും ദിനം പിന്നിടുമ്പോഴും ഇത്രയും കലക്ഷന്‍ ലഭിക്കാന്‍ പ്രയാസപ്പെട്ടിരുന്നു.
Taran Adarsh tweet: 'പഠാന്‍റെ' പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് പങ്കുവച്ചിരുന്നു. പഠാന്‍ ഹിന്ദി പതിപ്പിന് 459.25 കോടി രൂപയാണ് നേടിയിരിക്കുന്നത്. 'പഠാന്‍ ഫോമിലേക്ക് തിരിച്ചെത്തി. മൂന്നാം ശനിയാഴ്‌ച വലിയ നേട്ടമാണ്... ഇന്ത്യന്‍ കലക്ഷന്‍ ഗണ്യമായി വര്‍ധിക്കുന്നു. (വെള്ളി-2.58 കോടി), (ശനി-4.85 കോടി). പഠാന്‍ ഹിന്ദി (മൂന്നാം ആഴ്‌ച): വെള്ളി - 5.75 കോടി, ശനി 11 കോടി. ആകെ 459.25 കോടി. പഠാന്‍ തമിഴ്, തെലുഗു (മൂന്നാം ആഴ്‌ച): വെള്ളി- 15 ലക്ഷം, ശനി- 25 ലക്ഷം. ആകെ 16.80 കോടി. പഠാന്‍ ഹിന്ദി, തമിഴ്, തെലുഗു എന്നിവയില്‍ നിന്നും 476.05 കോടി രൂപ' -ഇപ്രകാരമായിരുന്നു ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്.
കൊവിഡ് മഹാമാരിയില്‍ മുങ്ങിപ്പോയ ബോളിവുഡിനെ 'പഠാന്‍' ആണ് ബോക്‌സോഫിസില്‍ തിളക്കമാര്‍ന്ന അക്കങ്ങള്‍ സമ്മാനിച്ച് ബോളിവുഡിന് ആശ്വാസമേകിയത്. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ ഉള്‍പ്പെടെ ബോളിവുഡിലെ പ്രമുഖ താരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ ബോക്‌സോഫിസ് പരാജയമായിരുന്നു. 'ഭൂല്‍ ഭുലയ്യ 2', 'ദൃശ്യം 2' തുടങ്ങി ഏതാനും സിനിമകള്‍ ഒഴികെ മറ്റ് ബോളിവുഡ് സിനിമകള്‍ ഒന്നും വലിയ വരുമാനം ഉണ്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് പുതുവര്‍ഷത്തില്‍ ഷാരൂഖ് ഖാന്‍റെ പഠാന്‍ ബോളിവുഡ് ബോക്‌സോഫിസിന് പുതുജീവന്‍ നല്‍കിയത്.
More about Pathaan: സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25നാണ് തിയേറ്ററുകളിലെത്തിയത്. ശ്രീധര്‍ രാഘവന്‍റേതാണ് തിരക്കഥ. അബ്ബാസ് ടൈര്‍വാലയാണ് ചിത്രത്തിന് വേണ്ടി സംഭാഷണം ഒരുക്കിയത്. യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ തുടങ്ങിയവരും വേഷമിട്ടു. സൂപ്പര്‍ താരം സല്‍മാന്‍ ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്.
Also Read: ബോക്‌സോഫിസ് കുതിപ്പ് തുടര്‍ന്ന് പഠാന്‍, ഷാരൂഖ് ചിത്രത്തിന്‍റെ 17ദിന കലക്ഷന്‍ പുറത്ത്