ETV Bharat / entertainment

#Metoo | 'വയറ്റില്‍ ചവിട്ടി, മുഖത്ത്‌ കഫം തുപ്പി, മദ്യം നല്‍കി അവശയാക്കി പലതവണ ബലാത്സംഗം ചെയ്‌തു' - വിജയ്‌ ബാബുവിന്‍റെ ഫേസ്‌ബുക്ക്‌ ലൈവ്‌

Actress against Vijay Babu: വിജയ്‌ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവ നടി. വിമണ്‍ എഗെയ്‌ന്‍സ്‌റ്റ്‌ സെക്ഷ്വല്‍ ഹരാസ്‌മെന്‍റ്‌ എന്ന ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍.

Sexually assaulted actress against Vijay Babu  Actress against Vijay Babu  Actress Facebook post about sexual harassment  #Metoo  വിജയ്‌ ബാബുവിന്‍റെ ഫേസ്‌ബുക്ക്‌ ലൈവ്‌  വിജയ്‌ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവ നടി
'വയറ്റില്‍ ചവിട്ടി, മുഖത്ത്‌ കഫം തുപ്പി, മദ്യം നല്‍കി അവശയാക്കി പലതവണ ബലാത്സംഗം ചെയ്‌തു'
author img

By

Published : Apr 27, 2022, 1:41 PM IST

Actress against Vijay Babu: നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവ നടി. വിമണ്‍ എഗെയ്‌ന്‍സ്‌റ്റ്‌ സെക്ഷ്വല്‍ ഹരാസ്‌മെന്‍റ്‌ എന്ന ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. വിജയ്‌ ബാബു തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും, മദ്യം നല്‍കി അവശയാക്കി പലതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് യുവ നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ വിജയ്‌ ബാബു തന്‍റെ വയറ്റില്‍ ബലമായി ചവുട്ടിയെന്നും മുഖത്ത്‌ കഫം തുപ്പിയെന്നും നടി കുറിച്ചു. വിജയ്‌ ബാബു തനിക്ക്‌ രാക്ഷസനെ പോലെ ആയിരുന്നെന്നും സിനിമാരംഗത്തുള്ള അദ്ദേഹത്തിന്‍റെ സ്വാധീനത്തെ തുടര്‍ന്ന്‌ ഇതേകുറിച്ച്‌ സംസാരിക്കാൻ പേടിച്ച് ഭയത്തോടെ താൻ ഉള്ളിൽ കരയുകയായിരുന്നെന്നും നടി കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Actress Facebook post about sexual harassment: നടിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌-

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്‌തുവരുന്നു. 13/03/22 - 14/04/2022 യുള്ള കാലയളവിൽ എനിക്ക്, ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്.

സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗ നിർദേശങ്ങളും നൽകുകയും ചെയ്‌തു കൊണ്ട് അദ്ദേഹം എന്‍റെ വിശ്വാസം നേടിയെടുത്തു. എന്‍റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെ പോലെ പെരുമാറി, അതിന്‍റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്‌തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്‌ത്രീകളെ തന്‍റെ കെണിയിലേക്ക് വീഴ്‌ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി.

തുടർന്നു മദ്യം നൽകി, അവശയാക്കി, അതിന്‍റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്‌സില്‍ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്‍റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്‌തു. ഹാപ്പി പില്‍ പോലുള്ള രാസ ലഹരി വസ്‌തുക്കള്‍ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ യെസ്‌ ഓര്‍ നോ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്‍റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു.

ഒരു കാറിൽ വെച്ച് ഓറൽ സെക്‌സിന് എന്നെ എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന, എന്‍റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്‌ദാനങ്ങളുമായി അയാൾ എന്‍റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്.

ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്‍റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്‌ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എന്‍റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്‌ കൊണ്ടായിരുന്നില്ല. ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത്. എന്‍റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു.

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്‍റെ വയറ്റിൽ ബലമായി ചവിട്ടി. എന്‍റെ മുഖത്ത് കഫം തുപ്പുകയും എന്‍റെ ഇഷ്‌ടത്തിന് വിരുദ്ധമായി എന്നെ സെക്‌സിനായി നിർബന്ധിക്കുകയും ചെയ്‌തു. എന്‍റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാൾ എനിക്ക് രാക്ഷസനെ പോലെ ആയിരുന്നു. സിനിമാരംഗത്തുള്ള അദ്ദേഹത്തിന്‍റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച്, ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു.

എന്‍റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്‌ത്‌ എന്‍റെ സിനിമാ ജീവിതം തകർക്കുമെന്ന്‌ വിജയ ബാബു ഭീഷണിപ്പെടുത്തി. എന്‍റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്‍റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്‌ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല.

വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു. ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും, ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്‌ദരായിരിക്കുന്നതുമായ എല്ലാ സ്‌ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

N.B: സോഷ്യൽ മീഡിയയിൽ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ എന്‍റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കും.' -നടി കുറിച്ചു.

നടിയുടെ പരാതിയിന്‍മേല്‍ വിജയ്‌ ബാബുവിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിരിക്കുകയാണ്. എറണാകുളം സൗത്ത്‌ പൊലീസാണ് വിജയ്‌ ബാബുവിനെതിരെ കേസെടുത്തത്‌. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്‌ദാനം ചെയ്‌ത്‌ എറണാകുളത്തെ ഫ്ലാറ്റില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്‌. ബലാത്സംഗം, കടുത്ത ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നിവയ്‌ക്കെതിരെയാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്‌.

കഴിഞ്ഞ ദിവസമാണ് വിജയ്‌ ബാബു തന്നെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച്‌ നടി പരാതിയുമായി രംഗത്തെത്തിയത്‌. ഇതിന് പിന്നാലെ ബലാത്സംഗം നിഷേധിച്ച്‌ നടിക്കെതിരെ ഫേസ്‌ബുക്ക്‌ ലൈവില്‍വന്ന്‌ വിജയ്‌ ബാബു വിശദീകരണം നല്‍കിയിരുന്നു. താന്‍ ആണ് ഇരയെന്നും താന്‍ തെറ്റു ചെയ്‌തിട്ടില്ലെന്നും അതുകൊണ്ട്‌ പേടിയില്ലെന്നുമാണ് നടന്‍ പ്രതികരിച്ചത്‌. നടിയുടെ പേര്‌ ഉള്‍പ്പടെ വെളിപ്പെടുത്തിയായിരുന്നു വിജയ്‌ ബാബുവിന്‍റെ ഫേസ്‌ബുക്ക്‌ ലൈവ്‌. ഇതിന്‌ പിന്നാലെയാണ് വിജയ്‌ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവ നടി ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ രംഗത്തെത്തിയത്‌.

Also Read: 'ഇവിടെ ഇര ഞാനാണ്'; ഫേസ്‌ബുക്ക്‌ ലൈവില്‍ തുറന്നടിച്ച്‌ വിജയ്‌ ബാബു

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.