Kaalapani movie: പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് 1996ല്‍ പുറത്തിറങ്ങിയ 'കാലാപാനി'. മലയാളത്തിലെ ആദ്യ ഡോള്‍ബി സ്‌റ്റീരിയോ ചിത്രമായി പുറത്തിറങ്ങിയ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് അന്നും ഇന്നും. കേരള സംസ്‌ഥാന ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. സന്തോഷ് ശിവനാണ് 'കാലാപാനി'യുടെ ഛായാഗ്രാഹകന്‍.
Santhosh Sivan about Kaalapani shooting memories: സിനിമ പുറത്തിറങ്ങി 26 വര്‍ഷങ്ങള്‍ക്ക് ശേഷം 'കാലാപാനി'യുടെ ചില ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയാണ് ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍. മോഹന്‍ലാലിനും പ്രഭുവിനും പ്രിയദര്‍ശനുമൊപ്പമുള്ള ലൊക്കേഷന്‍ യാത്ര അനുഭവങ്ങളാണ് സന്തോഷന്‍ ശിവന്‍ പങ്കുവയ്‌ക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കാലാപാനി വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നത്.
Kaalapani shooting experience with Mohanlal: 'കാലാപാനിയുമായി ബന്ധപ്പെട്ട് നിരവധി ഓര്‍മകളുണ്ട്. ഞങ്ങള്‍ ഞെട്ടിയ ഒരു സംഭവത്തെ കുറിച്ച് പറയാം. സാബു സിറിലാണ് കാലാപാനിയുടെ കലാസംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിന് വേണ്ടിയുള്ള പ്രോപ്പര്‍ട്ടീസൊക്കെ കൊണ്ടുവരുന്ന കപ്പല്‍ ഞങ്ങളുടെ തൊട്ടുമുന്നില്‍ വച്ച് കത്തി ഇല്ലാതാവുകയാണ്. അവസാനം ഞങ്ങള്‍ എല്ലാം ഇവിടെ നിന്നും രണ്ടാമത് ഉണ്ടാക്കേണ്ടി വന്നു. ആന്‍ഡമാനില്‍ വച്ച് ഇതൊന്നും ചെയ്യാന്‍ കഴിയില്ല. ചിത്രത്തിലേയ്‌ക്ക് വേണ്ടിയുള്ള ഒരു കുതിരയെ ഞങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അവിടെയുള്ളവര്‍ ആദ്യമായാണ് കുതിരയെ കാണുന്നത്. അതൊക്കെ വലിയ രസമായിരുന്നു. പിന്നെ കുതിരയെ കൊണ്ടു വരാന്‍ അവര്‍ സമ്മതിച്ചില്ല. അങ്ങനെ അതിനെ അവിടെ വച്ച് തിരിച്ചു പോരുകയായിരുന്നു.
Lady slaps Mohanlal: പിന്നീടൊരിക്കല്‍ ഞാനും ലാല്‍ സാറും പ്രഭു സാറും പ്രിയനും രണ്ട് മൂന്ന് പേരും കൂടി കടലിന്‍റെ നടക്കിലൂടെ ഓംഗി ട്രൈബ്‌സിനെ കാണാന്‍ വേണ്ടി പോയി. കടലില്‍ കുറേ നേരം സഞ്ചരിച്ച് പിന്നെ ചെറുബോട്ടുകളിലാണ് തീരത്തെത്തിയത്. അവിടെ നിന്ന് പിന്നെയും കിലോമീറ്ററുകള്‍ നടക്കേണ്ടിയിരുന്നു. മോഹന്‍ലാലും പ്രഭുവും ഉള്‍പ്പടെ ക്രൂ മുഴുവനും ഈ ദൂരമത്രയും നടന്നാണ് പോയത്. പ്രഭു ഒരു സ്‌റ്റൂളും കൈയ്യില്‍ കരുതിയിരുന്നു.
Mohanlal shooting experience in Kaalapani: സിനിമയില്‍ ഒരു രംഗത്തില്‍ ഒരു ആദിവാസി സ്‌ത്രീ ലാല്‍ സാറിനെ അടിക്കുന്ന ഒരു രംഗമുണ്ട്. അത് യഥാര്‍ഥത്തില്‍ ചെയ്‌തതാണ്. ആ സ്‌ത്രീയോട് അടിക്കാന്‍ പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ ചിരിച്ചുകൊണ്ട് ലാല്‍ സാറിന്‍റെ കരണക്കുറ്റിക്ക് തന്നെ അടിക്കുകയായിരുന്നു. അന്ന് അദ്ദേഹം വേദന കൊണ്ട് പുളഞ്ഞു പോയി. മീന്‍ പിടിക്കുന്ന കൂട്ടരൊക്കെയല്ലേ, അവരുടെ കൈയ്‌ക്ക് നല്ല ബലം കാണും. പൊട്ടിച്ചു കൊടുത്തു അവര്‍. ആ സീന്‍ സിനിമയിലുണ്ട്. അതൊക്കെ മറക്കാനാകാത്ത ഓര്‍മകളാണ്.
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും റിയലായ അടിയായിരുന്നു അത്. ആ അടിയുടെ കാര്യം ഞാന്‍ അടുത്തിടെ കണ്ടപ്പോഴും ലാല്‍ സാറിനോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന് അത് ഇന്നും നല്ല ഓര്‍മയുണ്ട്. ഇത്രയും വേദനയെടുത്ത ഒരു സന്ദര്‍ഭം ആരെങ്കിലും മറക്കുമോ?' -സന്തോഷ് ശിവന്‍ പറഞ്ഞു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്. മോഹന്‍ലാലിനെ കൂടാതെ പ്രഭു, നെടുമുടി വേണു, അംബരീഷ് പുരി, തബു, ശ്രീനിവാസന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരന്നത്. മികവുറ്റ പ്രകടനമാണ് താരങ്ങളെല്ലാം ചിത്രത്തില്‍ കാഴ്‌ചവച്ചത്.
Also Read: 'ആദ്യം കണ്ടപ്പോള്‍ ഞെട്ടി, കുഞ്ഞിന്‍റെ കാര്യം മറന്നുപോകരുതെന്ന് ലാലേട്ടന്‍': ഷോണ്‍ റോമി