ETV Bharat / entertainment

സാമന്ത ഇനി ദുല്‍ഖറിനൊപ്പം; മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി താരം

Samantha to act Dulquer movie: ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സാമന്ത. കിംഗ്‌ ഓഫ്‌ കൊത്ത എന്ന ഗാങ്‌സ്‌റ്റര്‍ ചിത്രത്തിലൂടെയാണ് സാമന്ത മലയാളത്തില്‍ എത്തുന്നത്. ഐശ്വര്യ ലക്ഷ്‌മിയും സിനിമയില്‍ വേഷമിടും.

Dulquer Salmaan starrer King of Kotha  Samantha will play in Dulquer Salmaan  സാമന്ത ഇനി ദുല്‍ഖറിനൊപ്പം  King of Kotha directed by Abhilash Joshiy  King of Kotha will rolling soon  Samantha upcoming movies  Samantha latest movies  Dulquer Salmaan latest movies  Samantha will play in Dulquer movie  മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സാമന്ത  സാമന്ത ഇനി മലയാളത്തില്‍
സാമന്ത ഇനി ദുല്‍ഖറിനൊപ്പം; മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി താരം
author img

By

Published : Aug 5, 2022, 7:41 PM IST

Samantha debut in Malayalam: തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത മലയാള സിനിമയിലേക്ക്. ദുല്‍ഖര്‍ സല്‍മാനൊപ്പം 'കിംഗ്‌ ഓഫ്‌ കൊത്ത' എന്ന സിനിമയിലൂടെയാണ് താരം മോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാങ്‌സ്‌റ്റര്‍ ഡ്രാമ വിഭാഗത്തില്‍ എടുക്കുന്ന ചിത്രത്തിന്‍റെ സംവിധാനം അഭിലാഷ്‌ ജോഷിയാണ്.

King of Kotha directed by Abhilash Joshiy: സംവിധായകന്‍ ജോഷിയുടെ മകനാണ് അഭിലാഷ്‌. അഭിലാഷിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. മമ്മൂട്ടി-ജോഷി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ അടുത്ത തലമുറയും വീണ്ടും കൈകോര്‍ക്കുകയാണ്.

King of Kotha will rolling soon: ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് സൂചന. മാസ്‌ എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ സാമന്തയെ കൂടാതെ ഐശ്വര്യ ലക്ഷ്‌മിയും വേഷമിടും. ഇതാദ്യമായാണ് ദുല്‍ഖറും ഐശ്വര്യ ലക്ഷ്‌മിയും ഒന്നിച്ചെത്തുന്നത്. സെപ്‌റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസാണ് നിര്‍മാണം. പൊറിഞ്ചു മറിയം ജോസിന് തിരക്കഥ ഒരുക്കിയ അഭിലാഷ്‌ എന്‍ ചന്ദ്രനാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Dulquer Salmaan starrer King of Kotha  Samantha will play in Dulquer Salmaan  സാമന്ത ഇനി ദുല്‍ഖറിനൊപ്പം  King of Kotha directed by Abhilash Joshiy  King of Kotha will rolling soon  Samantha upcoming movies  Samantha latest movies  Dulquer Salmaan latest movies  Samantha will play in Dulquer movie  മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സാമന്ത  സാമന്ത ഇനി മലയാളത്തില്‍
കിംഗ്‌ ഓഫ്‌ കൊത്ത

Samantha latest movies: അടുത്തിടെ സാമന്ത കരണ്‍ ജോഹറുടെ കോഫി വിത്ത് കരണ്‍ 7ല്‍ പങ്കെടുത്തിരുന്നു. അല്ലു അര്‍ജുന്‍റെ 'പുഷ്‌പ'യിലെ 'ഉ അണ്ടവാ മാമാ' ഗാനത്തിലൂടെ താരം കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വിജയ്‌ സേതുപതി, നയന്‍താര എന്നിവര്‍ക്കൊപ്പം വേഷമിട്ട തമിഴ്‌ റൊമാന്‍റിക് കോമഡി ചിത്രം 'കാത്തുവാക്കുലെ രെണ്ട് കാതല്‍' ആയിരുന്നു താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Samantha upcoming movies: സയന്‍സ്‌ ഫിക്ഷന്‍ ത്രില്ലര്‍ ചിത്രം 'യശോദ' ആണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വിജയ്‌ ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള 'ഖുശി' ആണ് സാമന്തയുടെ മറ്റൊരു പുതിയ ചിത്രം. സംവിധായകന്‍ ഗുണശേഖരുടെ 'ശാകുന്തള'വും താരത്തിന്‍റെ പുതിയ ചിത്രങ്ങളിലൊന്നാണ്.

Dulquer Salmaan latest movies: ഇന്ന് (ഓഗസ്‌റ്റ് 5) തിയേറ്ററുകളിലെത്തിയ തെലുങ്ക് ചിത്രം 'സീതാ രാമം' ആണ് ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ സിനിമ. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, രാഷ്‌മിക മന്ദാന എന്നിവരാണ് നായികമാരായി എത്തുന്നത്‌. സുമന്തും സുപ്രധാന വേഷത്തിലുണ്ട്. ആര്‍.ബല്‍കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ചുപ്' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം.

Also Read: 'ഞാന്‍ അല്ലു അര്‍ജുന്‍റെ വലിയ ആരാധകന്‍, കേരളത്തിലെ ആരാധകവൃന്ദം എന്നെ അത്ഭുതപ്പെടുത്തി': ദുല്‍ഖര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.