കരൺ ജോഹറിന്‍റെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മാധുരി ദീക്ഷിത്. ഷാറൂഖ് ഖാൻ, ഗൗരി ഖാൻ സൽമാൻ ഖാൻ, ഭർത്താവ് ഡോ. ശ്രീറാം എന്നിവർക്കൊപ്പമുള്ള സെൽഫിയാണ് മാധുരി ദീക്ഷിത് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്. 'വളരെയധികം സംസാരിക്കാനുണ്ട്, അല്ലേ?' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
കറുപ്പ് ടി-ഷർട്ടിനൊപ്പം നീല ഡെനിം ജാക്കറ്റ് ധരിച്ചാണ് സൽമാൻ ഖാൻ ആഘോഷങ്ങൾക്കെത്തിയത്. തിളക്കമാർന്ന സ്വർണനിറത്തിലെ വസ്ത്രമാണ് ഗൗരി ഖാൻ അണിഞ്ഞത്. ചിത്രത്തിലെ മറ്റ് താരങ്ങൾ കറുപ്പ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
പ്രിയ താരങ്ങളെ ഒരു ചിത്രത്തിൽ കണ്ട ആവേശത്തിലാണ് ഷാറൂഖ്, സൽമാൻ, മാധുരി ദീക്ഷിത് ആരാധകർ. ചിത്രത്തിന് താഴെ ആരാധകരുടെ കമന്‍റും ലൈക്കും നിറയുകയാണ്.
തന്‍റെ മുംബൈയിലെ വൈആർഎഫ് സ്റ്റുഡിയോയിലായിരുന്നു കരൺ ജോഹറിന്‍റെ 50-ാമത് ജന്മദിനാഘോഷം നടന്നത്. മഹീപ് കപൂർ, ഫറ ഖാൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.