ETV Bharat / entertainment

ബില്ലി ബില്ലി പാടി പഞ്ചാബി ഗായകന്‍; പൂച്ചകളുടെ വീഡിയോക്കൊപ്പം അപ്‌ഡേറ്റുമായി സല്‍മാന്‍ ഖാന്‍ - കിസി കാ ഭായ് കിസി കീ ജാന്‍

കിസി കാ ഭായ് കിസി കീ ജാനിലെ രണ്ടാമത്തെ ഗാനത്തിന്‍റെ റിലീസ് തീയതി പുറത്ത്. സല്‍മാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Kisi Ka Bhai Kisi Ki Jaan second song release date  Kisi Ka Bhai Kisi Ki Jaan second song  Billi Billi song sung by Punjabi singer Sukhbir  Fans awaited for Salman Khan s Billi Billi song  Kisi Ka Bhai Kisi Ki Jaan first song  Kisi Ka Bhai Kisi Ki Jaan helmed by Farhad Samji  Kisi Ka Bhai Kisi Ki Jaan teaser released  കിസി കാ ഭായ് കിസി കീ ജാനിലെ  ബില്ലി ബില്ലി പാടി പഞ്ചാബി ഗായകന്‍  പൂച്ചകളുടെ വീഡിയോക്കൊപ്പം അപ്‌ഡേറ്റുമായി  സല്‍മാന്‍  കിസി കാ ഭായ് കിസി കീ ജാന്‍  ബില്ലി ബില്ലി ഗാനം
പൂച്ചകളുടെ വീഡിയോക്കൊപ്പം അപ്‌ഡേറ്റുമായി സല്‍മാന്‍
author img

By

Published : Feb 27, 2023, 6:06 PM IST

Kisi Ka Bhai Kisi Ki Jaan second song release date: സല്‍മാന്‍ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിസി കാ ഭായ് കിസി കീ ജാന്‍'. ഫാമിലി എന്‍റര്‍ടെയ്‌നറായി തിയേറ്ററുകളിലെത്തുന്ന സിനിമയിലെ രണ്ടാമത്തെ ഗാനത്തിന്‍റെ റിലീസ് തീയതി പുറത്ത്. 'ബില്ലി ബില്ലി' എന്ന ഗാനത്തിന്‍റെ റിലീസ് തീയതിയാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. മാര്‍ച്ച് രണ്ടിനാണ്‌ ഗാനം പുറത്തിറങ്ങുക.

Billi Billi song sung by Punjabi singer Sukhbir: പഞ്ചാബി ഗായകന്‍ സുഖ്‌ബീര്‍ ആണ് 'ബില്ലി ബില്ലി' ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ റിലീസ് വിവരം സല്‍മാന്‍ ഖാനാണ് ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ അറിയിച്ചിരിക്കുന്നത്. രണ്ട് പൂച്ചകളുടെ മനോഹര വീഡിയോക്കൊപ്പമാണ് സല്‍മാന്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. 'കിസി കാ ഭായ് കിസി കീ ജാനിലെ എന്‍റെ പുതിയ ഗാനം മാര്‍ച്ച് രണ്ടിന് പുറത്തിറങ്ങും'-ഇപ്രകാരം കുറിച്ച് കൊണ്ടാണ് സല്‍മാന്‍ പോസ്‌റ്റ് പങ്കുവച്ചത്.

Fans awaited for Salman Khan s Billi Billi song: വീഡിയോ പങ്കിട്ടതിന് പിന്നാലെ ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ആരാധകരും കമന്‍റ്‌ ബോക്‌സ്‌ നിറച്ചു. 'ഈ ഗാനത്തിനായി കാത്തിരിക്കാന്‍ ആവില്ല ഭായ്'-ഒരു ആരാധകന്‍ കുറിച്ചു. 'ഗാനത്തിന് പുതിയ രീതിയിലുള്ള പ്രൊമോഷന്‍' -മറ്റൊരാള്‍ കുറിച്ചു.

Kisi Ka Bhai Kisi Ki Jaan first song: അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 'നയ്യോ ലഗ്‌ദാ' എന്ന് തുടങ്ങുന്ന ആദ്യ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്. ഷബീര്‍ അഹ്‌മദിന്‍റെ വരികള്‍ക്ക് കമാല്‍ ഖാനും പലക് മുച്ഛലും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയത് ഹിമേഷ് രേഷ്‌മിയയ ആണ്. ഈ ഗാനത്തിലൂടെ സല്‍മാന്‍ ഖാനും ഹിമേഷ് രേഷ്‌മിയയും വീണ്ടും ഒന്നിച്ചെത്തുകയായിരുന്നു.

Kisi Ka Bhai Kisi Ki Jaan helmed by Farhad Samji: ഫര്‍ഹദ് സാംജി സംവിധാനം ചെയ്‌ത ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ആണ് നായികയായെത്തുന്നത്. വെങ്കടേഷ് ദഗ്ഗുബാട്ടി, ജഗപതി ബാബു, ഭൂമിക ചൗള, വിജേന്ദര്‍ സിങ്, അഭിമന്യു സിങ്, രാഘവ് ജൂയല്‍, സിദ്ധാര്‍ഥ് നിഗം, ജസീ ഗില്‍, ഷെഹനാസ് ഗില്‍, പലക് തിവാരി, വിനാലി ഭട്‌നഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഈദ് റിലീസായി ഈ വര്‍ഷമാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Kisi Ka Bhai Kisi Ki Jaan teaser released: അടുത്തിടെ സല്‍മാന്‍ ഖാന്‍, ചിത്രത്തിന്‍റെ ടീസറും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ശക്തമായ ഡയലോഗുകളിലൂടെയാണ് താരം തന്‍റെ കഥാപാത്രത്തെ ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പേര് എന്താണെന്ന് പൂജ ഹെഗ്‌ഡെ ചോദിക്കുമ്പോള്‍, എനിക്ക് പോരൊന്നും ഇല്ലെന്നും, ആളുകള്‍ എന്നെ അറിയുന്നത് ഭായിജാന്‍ (സഹോദന്‍) ആയാണ്‌ എന്നുമാണ് സല്‍മാന്‍റെ കഥാപാത്രം പറയുന്നത്. ആക്ഷന്‍ സീക്വന്‍സുകള്‍ കോര്‍ത്തിണക്കിയ ടീസറില്‍ ശത്രുക്കള്‍ക്കെതിരെ ഒറ്റയ്‌ക്ക് പോരാടുന്ന താരത്തെയാണ് കാണാനാവുക. പൂജ ഹെഗ്‌ഡെക്കൊപ്പമുള്ള പ്രണയ രംഗവും ടീസറില്‍ ദൃശ്യമാവുന്നുണ്ട്.

Also Read: വാലന്‍റൈന്‍സ് ഡേയ്‌ക്കുളള ഒരുക്കത്തില്‍ സല്‍മാന്‍ ഖാനും പൂജ ഹെഗ്‌ഡെയും; നയ്യോ ലഗ്‌ദാ ടീസര്‍ ശ്രദ്ധേയം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.