ETV Bharat / entertainment

'മലയാള സിനിമയിലെ കടക്കാരന്‍'; ട്രോളിന് സൈജു കുറുപ്പിന്‍റെ മാസ് മറുപടി - Saiju Kurup as debt star

കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന മനുഷ്യന്‍ എന്ന കമന്‍റിന് മറുപടി നല്‍കി സൈജു കുറുപ്പ് രംഗത്ത്..

സൈജു കുറുപ്പ്  മലയാള സിനിമയിലെ കടക്കാരന്‍  ട്രോളിന് സൈജു കുറുപ്പിന്‍റെ മാസ് മറുപടി  Saiju Kurup reply for funny trolls  Saiju Kurup as debt star  Saiju Kurup
ട്രോളിന് സൈജു കുറുപ്പിന്‍റെ മാസ് മറുപടി
author img

By

Published : Feb 27, 2023, 3:03 PM IST

നായകനായും സ്വഭാവനടനായും കൊമേഡിയനായുമൊക്കെ മലയാളത്തില്‍ സ്ഥാനമുറപ്പിറച്ച താരമാണ് സൈജു കുറുപ്പ്. ചെറിയ വേഷങ്ങള്‍ ആണെങ്കില്‍ കൂടിയും തന്‍റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട് നടന്‍. അടുത്തിടെയായി നടന്‍റേതായി പുറത്തിറങ്ങിയ ചിത്രങ്ങളാണ് 'തീര്‍പ്പ്', 'മാളികപ്പുറം', 'ട്വല്‍ത്ത് മാന്‍', 'മേ ഹൂം മൂസ', 'ഒരുത്തീ', 'മേപ്പടിയാന്‍', 'സാറ്റര്‍ഡേ നൈറ്റ്‌സ്' എന്നിവ.

ഈ സിനിമകളിലൊക്കെ സൈജു കുറുപ്പിന് കടക്കാരന്‍റെ വേഷമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടനെ ട്രോളി ഇജാസ് അഹമ്മദ് എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവ് രംഗത്തെത്തിയിരിക്കുന്നത്. സൈജു കുറുപ്പിനെ 'ഡെബ്‌റ്റ് സ്‌റ്റാര്‍' എന്നാണ് ഇജാസ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഈ സിനിമകളുടെ പോസ്‌റ്ററുകള്‍ പങ്കുവച്ച് കൊണ്ടായിരുന്നു ഇജാസിന്‍റെ കുറിപ്പ്. 'നമ്മുടെ സിനിമ മേഖലയില്‍ പൂര്‍ണ്ണമായും ഒരു കടക്കാരനായ താരം ഉണ്ടെന്നതില്‍ നമുക്ക് അഭിമാനിക്കാം. കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന മനുഷ്യന്‍' -ഇപ്രകാരമായിരുന്നു ഇജാസ് ഫേസ്‌ബുക്കില്‍ കുറിച്ചത്.

ഇജാസിന്‍റെ കുറിപ്പ് ശ്രദ്ധയില്‍ പെട്ട സൈജു കുറുപ്പ് ഉടന്‍ തന്നെ മറുപടി നല്‍കി രംഗത്തെത്തി. 'ഇജാസ് അഹമ്മദിന്‍റെ നിരീക്ഷണം നല്ലതായിരുന്നു.... ജീവിതത്തില്‍ അച്ഛനോടും അമ്മായി അച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല.. പക്ഷേ ഞാന്‍ ചെയ്‌ത കഥാപാത്രങ്ങള്‍ ഇഷ്‌ടം പോലെ കടം മേടിച്ചു... ഇജാസ്.. ഇതിന് നന്ദിയുണ്ട്..' -സൈജു കുറുപ്പ് കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

അതേസമയം സൈജു കുറുപ്പ് വീണ്ടും നായകനാവാന്‍ ഒരുങ്ങുകയാണ്. നവാഗതനായ സിന്‍റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൈജു കുറുപ്പ് നായകനായി എത്തുക. സിനിമയുടെ ചിത്രീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ സിന്‍റോ സണ്ണി തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ സൈജു കുറുപ്പിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജഗദീഷ്, ദര്‍ശന, കോട്ടയം നസീര്‍, ജോണി ആന്‍റണി, ശ്രിന്ധ, ജിബു ജേക്കബ്, ജോളി ചിറയത്ത്, ശരണ്‍ രാജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Also Read: പിറന്നാള്‍ ദിനത്തില്‍ സൈജു കുറുപ്പിന്‍റെ നൂറാം ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് എത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.