ETV Bharat / entertainment

സിനിമയെ വിമര്‍ശിച്ചോളൂ, പക്ഷെ കൊല്ലരുത്; പ്രേക്ഷകര്‍ക്കിടയിലെ ചില പ്രത്യേക പ്രവണതകളെ ചോദ്യം ചെയ്‌ത് റോഷന്‍ ആന്‍ഡ്രൂസ് - പ്രേക്ഷകര്‍ക്കിടയിലെ ചില പ്രത്യേക പ്രവണതകളെ

സിനിമയുടെ ആദ്യപകുതി കഴിയുമ്പോള്‍ തന്നെ അഭിപ്രായമറിയാന്‍ മൈക്കുമായി എത്തുന്നത് തുടങ്ങി പ്രേക്ഷകര്‍ക്കിടയിലെ ചില പ്രത്യേക പ്രവണതകളെ ചോദ്യം ചെയ്‌ത് പ്രശസ്‌ത പുതുമുഖ സംവിധായകരിലൊരാളായ റോഷന്‍ ആന്‍ഡ്രൂസ്

Roshan Andrews  trends prevailing among viewers  Malayalam Director  സിനിമ  റോഷന്‍ ആന്‍ഡ്രൂസ്  പ്രേക്ഷകര്‍ക്കിടയിലെ ചില പ്രത്യേക പ്രവണതകളെ  കായംകുളം കൊച്ചുണ്ണി
സിനിമയെ വിമര്‍ശിച്ചോളൂ, പക്ഷെ കൊല്ലരുത്; പ്രേക്ഷകര്‍ക്കിടയിലെ ചില പ്രത്യേക പ്രവണതകളെ ചോദ്യം ചെയ്‌ത് റോഷന്‍ ആന്‍ഡ്രൂസ്
author img

By

Published : Nov 5, 2022, 11:09 PM IST

കായംകുളം കൊച്ചുണ്ണി, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. നിലവിലെ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം സിനിമകളെ ദോഷകരമായി ബാധിക്കുന്നുവെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുക്കയാണ് സംവിധായകന്‍. സിനിമ കഴിഞ്ഞിറങ്ങുന്നവരോട് അഭിപ്രായം തേടുന്നതില്‍ നിന്ന് മാറി ആദ്യപകുതി കഴിയുമ്പോള്‍ തന്നെ അഭിപ്രായമറിയാന്‍ മൈക്കുമായി എത്തുന്നുവെന്നും ഒരു സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന റിവ്യൂകള്‍ക്ക് ശേഷമാണ് നിലവില്‍ പലരും തിയേറ്ററുകളിലേക്ക് പോലും പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോസ്‌റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ റെപ്രസന്‍റേറ്റീവുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകള്‍ വരെ ഒരു സിനിമ കൊണ്ട് ജീവിക്കുന്ന 2500 കുടുംബങ്ങളുണ്ടെന്നും ഈ മേഖലയെ താന്‍ ഇത്തരത്തിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ല. മറിച്ച് അവര്‍ സിനിമയെ പിന്തുണയ്ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ നമ്മള്‍ സിനിമകളെ നശിപ്പിച്ച് താഴെയിട്ടുകളയുമെന്നും വിമര്‍ശിക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ടെന്ന മറ്റൊരു ചോദ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഞാനൊരു കഥ എഴുതിയിട്ടുണ്ടോ, തിരക്കഥ എഴുതിയിട്ടുണ്ടോ എന്ന് വിമര്‍ശിക്കുന്നവര്‍ സ്വയം ചിന്തിക്കണമെന്ന് പറഞ്ഞ അദ്ദേഹം തനിക്ക് എത്തിപ്പെടാന്‍ പറ്റാത്തതിന്‍റെ ഫ്രസ്ട്രേഷന്‍ ആണോ ഇതൊക്കെ ചെയ്യിപ്പിക്കുന്നതെന്നുള്ള ചോദ്യവുമുയര്‍ത്തി. മുന്‍പ് സിനിമ തീരുമ്പോഴാണ് മൈക്കുമായി കയറിവരുന്നതെങ്കില്‍ ഇപ്പോഴത് ആദ്യ പകുതി തീരുമ്പോഴെന്നായി. തുടര്‍ന്ന് അപ്പോള്‍ തന്നെ ആ സിനിമയെ കീറിമുറിക്കുകയായി. സിനിമ കാണാനിറങ്ങുന്നതിന് മുമ്പ് നിലവില്‍ യുട്യൂബില്‍ റിവ്യൂ നോക്കിയിട്ടാണ് പലരും തിയേറ്ററിലേക്കിറങ്ങാറുള്ളതെന്നും കൊറോണയ്ക്ക് മുന്‍പ് ഇത് ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യത്തെ മൂന്ന് ദിവസമെങ്കിലും തിയറ്ററുകളില്‍ നിന്ന് ഇത്തര്‍ക്കാര്‍ക്ക് അകന്നുനിന്നുകൂടേ?. ജനം പടം കണ്ട് മുടക്കുമുതല്‍ തിരിച്ചുകിട്ടണം. ഒരു പുസ്‌തകം വായിച്ച് ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അത് കത്തിച്ചു കളയാറാണോ പതിവെന്ന് ചോദിച്ച അദ്ദേഹം സിനിമയെ വിമര്‍ശിച്ചോളൂ പക്ഷെ കൊല്ലരുതെന്നും ഒരു യൂടൂബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.