ETV Bharat / entertainment

പൂത്തുലഞ്ഞു തുടങ്ങിയപ്പോൾ തന്നെ വീണുപോയ പ്രതിഭ; ഓര്‍മകളില്‍ സംവിധായകന്‍ സച്ചി - സച്ചിയെന്ന പ്രതിഭയെ ഓര്‍ക്കുമ്പോള്‍

അയ്യപ്പനും കോശിയും എന്ന ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളിലാണ് സച്ചി അന്തരിച്ചത്. പുരസ്‌കാരം ഏറ്റു വാങ്ങാന്‍ തങ്ങളുടെ പ്രിയ സച്ചി വരില്ലെന്നുള്ള വേദനയിലാണ് ഇന്ന് സിനിമ ലോകം.

Sachy  a directorial talent who fell just when he started to blossom  remembering the directorial talent of Director Sachy  പൂത്തുലഞ്ഞു തുടങ്ങിയപ്പോൾ തന്നെ വീണുപോയ പ്രതിഭ സച്ചിയെ ഓര്‍ക്കുമ്പോള്‍  സച്ചിയെന്ന പ്രതിഭയെ ഓര്‍ക്കുമ്പോള്‍  സച്ചിയെന്ന അതുല്യ പ്രതിഭ
പൂത്തുലഞ്ഞു തുടങ്ങിയപ്പോൾ തന്നെ വീണുപോയ പ്രതിഭ; ഓര്‍മകളില്‍ സംവിധായകന്‍ സച്ചി
author img

By

Published : Jul 22, 2022, 9:56 PM IST

Updated : Jul 22, 2022, 10:34 PM IST

ഹൈദരാബാദ്: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ, സച്ചിയല്ലാതെ മരണാനന്തരം അതേവർഷം മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടുന്ന മറ്റൊരാള്‍ ഉണ്ടാകില്ല. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സച്ചി എന്ന, അഡ്വക്കേറ്റ് കെ.ആർ സച്ചിദാനന്ദന്‍റെ സംവിധാന മികവ് പൂര്‍ണമായും സിനിമ ആസ്വാദകര്‍ മനസിലാക്കിയത്. ഒടുവില്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം എത്തിയപ്പോള്‍, അത് സ്വീകരിക്കാന്‍ കാത്തു നില്‍ക്കാതെ സച്ചി പോയത് സിനിമ പ്രേമികള്‍ക്ക് നൊമ്പരമായി.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ ചിത്രത്തിലെ ഗാനാലാപനത്തിന് നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി. നഞ്ചിയമ്മ... അട്ടപ്പാടിയിലിലെ ആദിവാസി ഊരില്‍ നിന്ന് സച്ചി കണ്ടെത്തിയ പ്രതിഭ. നഞ്ചിയമ്മയുടെ പുരസ്‌കാര നേട്ടം രേഖപ്പെടുത്തുമ്പോള്‍ സച്ചിയെ ഓര്‍ക്കാതെ വയ്യ.

എഴുത്തുകാരനായ സേതുനാഥുമായി ചേര്‍ന്ന്, 'സച്ചി-സേതു' കൂട്ടുകെട്ടില്‍ തിരക്കഥകൾ എഴുതിയാണ് സച്ചി മലയാള സിനിമയിൽ തുടക്കം കുറിച്ചത്. മലയാളത്തിൽ നിരവധി ഹിറ്റുകൾ സൃഷ്‌ടിച്ച ഇരുവരും പിന്നീട് പിരിയുകയായിരുന്നു. ഒരു സ്വതന്ത്ര തിരക്കഥാകൃത്ത് എന്ന നിലയിൽ, സച്ചി തന്‍റെ കരിയറില്‍ മികച്ച വിജയങ്ങൾ നേടി.

2015ല്‍ അനാർക്കലി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും സച്ചി ഹരിശ്രീ കുറിച്ചു. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്‍റെ കഥ എഴുതിയതും സച്ചിയായിരുന്നു. ഒരു പൊലീസുകാരനും പ്രമാണിയും തമ്മിലുള്ള ഈഗോ ഫൈറ്റ് പ്രമേയമാക്കി ഇറങ്ങിയ അയ്യപ്പനും കോശിയുമാണ് സച്ചിയുടെ ഏറെ പ്രശസ്‌തമായ ചിത്രം.

പവൻ കല്യാണും റാണ ദഗ്ഗുബട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി ചിത്രം തെലുങ്കില്‍ റീ മേക്ക് ചെയ്‌തു. കൂടാതെ ഹിന്ദിയിലും ചിത്രം എത്തുന്നുണ്ട്. സച്ചി സംവിധാനം ചെയ്‌ത രണ്ടാമാത്തെ ചിത്രമായിരുന്നു അയ്യപ്പനും കോശിയും.

ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്‍റെ 47-ാം വയസിലാണ് സച്ചി അന്തരിച്ചത്. ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ സിനിമ പ്രേമികള്‍ക്കൊപ്പം സച്ചിയുടെ അഭാവം സഹപ്രവര്‍ത്തകരെയും ദു:ഖത്തിലാക്കിയിരിക്കുകയാണ്. രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങാന്‍ തങ്ങളുടെ പ്രിയ സച്ചി വരില്ലെന്നുള്ള വേദനയിലാണ് സിനിമ ലോകം.

Last Updated : Jul 22, 2022, 10:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.