Alia Bhatt Ranbir Kapoor wedding date: ബോളിവുഡിലെ ക്യൂട്ട് താരങ്ങളായ ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ബോളിവുഡ് സിനിമാ ലോകവും. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ഇന്ന് വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വച്ചാണ് ചടങ്ങുകള്‍.
Alia Bhatt Ranbir Kapoor marriage: കഴിഞ്ഞ ദിവസം രണ്‍ബീറിന്റെ വസതിയില്‍ വച്ച് ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. കരീനാ കപൂര്‍, കരിഷ്മ കപൂര്‍ അടക്കം ബോളിവുഡിലെ സുഹൃത്തുക്കളും, രണ്‍ബീറിന്റെ കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. ഏറ്റവും അടുത്ത സഹൃത്തുക്കളും ബന്ധുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. കഴിഞ്ഞ ദിവസമാണ് രണ്‍ബീറിന്റെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.
Celebrities in Alia Ranbir wedding: വിവാഹത്തിനായി വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വിവാഹത്തില്‍ 450 അതിഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്, ദീപിക പദുകോണ്‍, സഞ്ജയ് ലീല ബന്‍സാലി, സല്മാന് ഖാന് തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.
Alia Bhatt wedding dress: ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി ആണ് ആലിയക്ക് വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുക. അനുഷ്ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ് എന്നീ താരങ്ങള്‍ വിവാഹ ദിനത്തില്‍ ഉപയോഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. ലെഹങ്ക ആയിരിക്കും വിവാഹ ദിനത്തിലെ ആലിയയുടെ വേഷം. അതേസമയം ലഹങ്കയുടെ നിറം വ്യക്തമല്ല. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളാണ് ആലിയ ധരിച്ചത്.
Alia Ranbir love story: 2005ല്‍ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന സിനിമയ്ക്കായുള്ള ഓഡിഷനിടെയാണ് രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത്. ആ സമയത്ത് സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു രണ്‍ബീര്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരങ്ങളായി മാറിയ ഇരുവരും ഒന്നിച്ച് സിനിമയില്‍ പ്രവര്‍ത്തിച്ചു.
Alia Ranbir in Bhrahmastra shoot: 2017ല്‍ രണ്‍ബീറിനെയും ആലിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന് അയാന് മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിച്ചു. 2022 സെപ്റ്റംബര്‍ 9ന് ചിത്രം സ്ക്രീനുകളിലെത്തും. 'ബ്രഹ്മാസ്ത്ര'യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ട് വളര്‍ന്നത്. ബള്‍ഗേറിയയിലെ ചിത്രീകരണ വേളയിലാണ് ഇരുവരും കൂടുതല്‍ അടുക്കുന്നത്.
Alia Ranbir dating: തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. 2018ല്‍ സോനം കപൂറിന്റെ വിവാഹത്തിന് രണ്‍ബീറും ആലിയയും ഒന്നിച്ചെത്തിയതോടെ ഇരുവരുടെയും രഹസ്യ പ്രണയം പരസ്യമായി. 2018ലാണ് ആലിയയും രണ്‍ബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.
Alia Bhatt Ranbir Kapoor family: ബോളിവുഡ് ഇതിഹാസം ഋഷി കപൂറിന്റെ മകനാണ് രണ്‍ബീര്‍ കപൂര്‍. മറ്റൊരു ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകനാണ് ഋഷി കപൂര്‍. സംവിധായകന് മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്.