ETV Bharat / entertainment

രണ്‍ബീര്‍ - ആലിയ വിവാഹതീയതിയില്‍ മാറ്റം - രണ്‍ബീര്‍ ആലിയ വിവാഹം

സുരക്ഷാപ്രശ്‌നങ്ങളാണ് വിവാഹതീയതി മാറ്റാന്‍ കാരണം

Ranbir-Alia wedding  ranbir alia wedding date  ranbir kapoor alia bhatt wedding date  alia bhatt brother on her wedding  rahul bhatt on ranbir alia wedding  ranbir to marry alia  രണ്‍ബീര്‍-ആലിയ  രണ്‍ബീര്‍ ആലിയ വിവാഹം  രണ്‍ബീര്‍ ആലിയ വിവാഹതീയതി
രണ്‍ബീര്‍-ആലിയ വിവാഹതീയതിയില്‍ മാറ്റം
author img

By

Published : Apr 12, 2022, 11:29 AM IST

ഹൈദരാബാദ്: ബോളീവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിന്‍റെയും, ആലിയഭട്ടിന്‍റെയും വിവാഹ തീയതിയില്‍ മാറ്റം. സുരക്ഷ പ്രശ്‌നങ്ങളാണ് തീയതി നീട്ടിവെക്കാന്‍ കാരണമെന്ന് ആലിയയുടെ അര്‍ധസഹോദരന്‍ രാഹുല്‍ അറിയിച്ചു. മാറ്റിവെച്ച വിവാഹം ഏപ്രില്‍ 20- ന് നടക്കുമെന്നാണ് സൂചന.

ആര്‍കെ ഹൗസില്‍ 4 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് മുന്‍പ് നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ 13-ന് മെഹന്ദി ചടങ്ങുകളോടെ ആരംഭിച്ച് 15- ന് വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം. പുതുക്കിയ തീയതി സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും രാഹുല്‍ വ്യക്‌തമാക്കി.

2018-ൽ സോനം കപൂറിന്‍റെ വിവാഹ സൽക്കാര ചടങ്ങിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. ഈ വര്‍ഷം സെപ്‌റ്റംബറില്‍ പുറത്തിറങ്ങുന്ന ''ബ്രഹ്മാസ്‌ത്ര'' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചാണ് താരങ്ങള്‍ തമ്മില്‍ പ്രണയത്തിലായത്. ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന താരവിവവാഹമാണ് രണ്‍ബീറിന്‍റെയും, ആലിയയുടെയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.