ETV Bharat / entertainment

താങ്ക്‌ ഗോഡിനെ മലര്‍ത്തിയടിച്ച് രാം സേതു; ആദ്യ ദിന കലക്ഷന്‍ പുറത്ത് - Ram Setu

Ram Setu beats Thank God: ബോക്‌സോഫിസ്‌ ഏറ്റുമുട്ടലിനൊടുവില്‍ അക്ഷയ്‌ കുമാറിന്‍റെ രാം സേതുവിന് മുന്നില്‍ അടിയറവ് പറഞ്ഞ്‌ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ താങ്ക്‌ ഗോഡ്‌. ദീപാവലി റിലീസായി ഒക്‌ടോബര്‍ 25ന്‌ തിയേറ്ററുകളിലെത്തിയ ചിത്രങ്ങളാണ് താങ്ക്‌ ഗോഡും രാം സേതുവും.

Ram Setu beats Thank God  Ram Setu opening day collection  Thank God opening day collection  Akshay Kumar in Ram Setu  Akshay Kumar latest movies  Sidharth Malhotra in Thank God  Sidharth Malhotra latest movies  താങ്ക്‌ ഗോഡിനെ മലര്‍ത്തിയടിച്ച് രാം സേതു  രാം സേതു  സിദ്ധാര്‍ഥ് മല്‍ഹോത്ര  അക്ഷയ്‌ കുമാറിന്‍റെ രാം സേതു  അക്ഷയ്‌ കുമാര്‍  പ്രദര്‍ശന ദിന ബോക്‌സ്‌ഓഫീസ് കലക്ഷന്‍  ബോക്‌സ്‌ഓഫീസ് കലക്ഷന്‍  Ram Setu  Thank God
താങ്ക്‌ ഗോഡിനെ മലര്‍ത്തിയടിച്ച് രാം സേതു; ആദ്യ ദിന കലക്ഷന്‍ പുറത്ത്
author img

By

Published : Oct 26, 2022, 7:12 PM IST

Ram Setu beats Thank God: ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്‌ കുമാറിന്‍റെ 'രാം സേതു'വും സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ 'താങ്ക്‌ ഗോഡും' ദീപാവലി റിലീസായി കഴിഞ്ഞ ദിവസമാണ് (ഒക്‌ടോബര്‍ 25) തിയേറ്ററുകളിലെത്തിയത്. 'രാം സേതു'വിനും 'താങ്ക്‌ ഗോഡി'നും തുടക്കത്തിലെ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇരു ചിത്രങ്ങളുടെയും പ്രദര്‍ശന ദിന ബോക്‌സ്‌ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Ram Setu opening day collection: ഇന്ത്യയൊട്ടാകെ 15.25 കോടി രൂപയാണ് 'രാം സേതു'വിന്‍റെ ആദ്യ ദിന ബോക്‌സോഫിസ്‌ കലക്ഷന്‍. ഇതോടെ 2022ല്‍ പ്രദര്‍ശന ദിനം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന മികച്ച രണ്ടാമത്തെ ബോളിവുഡ്‌ ചിത്രമായി 'രാം സേതു'. സമീപകാല അക്ഷയ്‌ കുമാര്‍ ചിത്രങ്ങളുടെ ബോക്‌സോഫിസ്‌ പരാജയങ്ങള്‍ക്കിടയില്‍ 'രാം സേതു'വിന്‍റെ ആദ്യ ദിന കലക്ഷന്‍ നിര്‍മാതാക്കള്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ആശ്വാസം പകരുന്നതാണ്. 'ബച്ചന്‍ പാണ്ഡെ', 'സാമ്രാട്ട് പൃഥ്വിരാജ്' എന്നിവ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ അക്ഷയ്‌ കുമാറിന്‍റെ ബോക്‌സോഫിസ്‌ പരാജയങ്ങളായിരുന്നു.

Thank God opening day collection: അതേസമയം 8.10 കോടിയാണ് 'താങ്ക്‌ ഗോഡി'ന്‍റെ ആദ്യ ദിന ബോക്‌സോഫിസ്‌ കലക്ഷന്‍. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 2500 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. 'താങ്ക് ഗോഡ്‌' തിയേറ്റര്‍ വിജയമാകണമെങ്കില്‍ ബോക്‌സോഫിസില്‍ 100 കോടി അടിക്കണമെന്നാണ് കണക്കുക്കൂട്ടല്‍.

Akshay Kumar in Ram Setu: അവധി ദിനം അല്ലാതിരുന്നിട്ട് കൂടി പ്രദര്‍ശന ദിനം ഇരു ചിത്രങ്ങളും കാണാന്‍ ആരാധകര്‍ തിയേറ്ററുകളില്‍ ഒഴുകിയെത്തിയിരുന്നു. പുരാവസ്‌തു ഗവേഷകന്‍റെ വേഷത്തിലാണ് 'രാം സേതു'വില്‍ അക്ഷയ്‌ കുമാര്‍ പ്രത്യക്ഷപ്പെട്ടത്. അഭിഷേക്‌ ശര്‍മ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Akshay Kumar latest movies: 'ഓ മൈ ഗോഡ്‌ 2', 'സുരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്ക്, മലയാള ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്ക് 'സെല്‍ഫി' എന്നിവയാണ്‌ അക്ഷയ്‌ കുമാറിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.

Sidharth Malhotra in Thank God: കോമഡി ഡ്രാമയായാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ 'താങ്ക്‌ ഗോഡ്‌' തിയേറ്ററുകളിലെത്തിയത്. സിദ്ധാര്‍ഥ്‌ മല്‍ഹോത്രയ്‌ക്കൊപ്പം അജയ്‌ ദേവ്‌ഗണ്‍, രകുല്‍ പ്രീത്‌ സിങ് എന്നിവരും 'താങ്ക്‌ ഗോഡി'ല്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ആധുനിക കാലത്തെ ചിത്രഗുപ്‌തനെയാണ് സിനിമയില്‍ അജയ്‌ ദേവ്‌ഗണ്‍ അവതരിപ്പിക്കുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യനായാണ് 'താങ്ക് ഗോഡി'ല്‍ സിദ്ധാര്‍ഥ് പ്രത്യക്ഷപ്പെടുന്നത്.

'മസ്‌തി', 'ധമാല്‍' എന്നീ സിനിമകളൊരുക്കിയ പ്രശസ്‌ത സംവിധായകന്‍ ഇന്ദ്ര കുമാര്‍ ആണ് 'താങ്ക്‌ ഗോഡി'ന്‍റെയും സംവിധാനം നിര്‍വഹിച്ചത്. ഭൂഷണ്‍ കുമാര്‍, കൃഷ്‌ണന്‍ കുമാര്‍, അശോക് തകേരിയ, സിനിര്‍ ഖേട്ടേര്‍പാല്‍, ദീപക് മുകുത്, ആനന്ദ് പണ്ഡിറ്റ്, മര്‍കണ്ട്‌ അധികാരി എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മാണം.

Sidharth Malhotra latest movies: 'യോദ്ധ' ആണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. നവംബര്‍ 11നാണ് 'യോദ്ധ' തിയേറ്ററുകളിലെത്തുക. ധര്‍മ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കരണ്‍ ജോഹറിന്‍റെ നിര്‍മാണത്തില്‍ സാഗര്‍ അംബറും പുഷ്‌കര്‍ ഓജയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംവിധാനം.

Also Read: അക്ഷയ്‌ കുമാറിന് 260 കോടിയുടെ ജെറ്റ്‌ വിമാനമോ? പ്രതികരിച്ച് താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.