Lal Salaam poster: മകളുടെ ചിത്രത്തില്‍ അതിഥിയായി സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ലാല്‍ സലാം'. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ലാല്‍ സലാമിന്‍റെ പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
-
#Superstar @Rajinikanth will make a cameo appearance in his daughter @ash_rajinikanth's #LaalSalaam, which features @TheVishnuVishal and #Vikranth in the lead with music by @arrahman #Thalaivar170 @rajinikanth pic.twitter.com/sxBpuC4u3d
— Sreedhar Pillai (@sri50) November 5, 2022 " class="align-text-top noRightClick twitterSection" data="
">#Superstar @Rajinikanth will make a cameo appearance in his daughter @ash_rajinikanth's #LaalSalaam, which features @TheVishnuVishal and #Vikranth in the lead with music by @arrahman #Thalaivar170 @rajinikanth pic.twitter.com/sxBpuC4u3d
— Sreedhar Pillai (@sri50) November 5, 2022#Superstar @Rajinikanth will make a cameo appearance in his daughter @ash_rajinikanth's #LaalSalaam, which features @TheVishnuVishal and #Vikranth in the lead with music by @arrahman #Thalaivar170 @rajinikanth pic.twitter.com/sxBpuC4u3d
— Sreedhar Pillai (@sri50) November 5, 2022
Rajinikanth in daughter movie: ട്രെയ്‌ഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഐശ്വര്യയുടെ പുതിയ സിനിമയെ കുറിച്ചുള്ള വിവരം പങ്കുവച്ചിരിക്കുന്നത്. 'മകളുടെ ചിത്രത്തില്‍ സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തും. ലാല്‍ സലാം എന്ന ചിത്രത്തില്‍ വിക്രാന്തും വിഷ്‌ണു വിശാലുമാണ് കേന്ദ്രകഥാപാത്രങ്ങളിലെത്തുക. എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം. തലൈവറുടെ 170ാമത് ചിത്രം.'-ഇപ്രകാരമാണ് സിനിമയുടെ പോസ്‌റ്റര്‍ പങ്കുവച്ച് ശ്രീധര്‍ പിള്ള കുറിച്ചത്.
-
#LalSalaam 🫡 to everyone out there!
— Lyca Productions (@LycaProductions) November 5, 2022 " class="align-text-top noRightClick twitterSection" data="
We are extremely delighted to announce our next project, with the one & only Superstar 🌟 @rajinikanth in a special appearance!
Directed by @ash_rajinikanth 🎬
Starring @TheVishnuVishal & @vikranth_offl in the leads 🏏
Music by @arrahman 🎶 pic.twitter.com/aYlxiXHodZ
">#LalSalaam 🫡 to everyone out there!
— Lyca Productions (@LycaProductions) November 5, 2022
We are extremely delighted to announce our next project, with the one & only Superstar 🌟 @rajinikanth in a special appearance!
Directed by @ash_rajinikanth 🎬
Starring @TheVishnuVishal & @vikranth_offl in the leads 🏏
Music by @arrahman 🎶 pic.twitter.com/aYlxiXHodZ#LalSalaam 🫡 to everyone out there!
— Lyca Productions (@LycaProductions) November 5, 2022
We are extremely delighted to announce our next project, with the one & only Superstar 🌟 @rajinikanth in a special appearance!
Directed by @ash_rajinikanth 🎬
Starring @TheVishnuVishal & @vikranth_offl in the leads 🏏
Music by @arrahman 🎶 pic.twitter.com/aYlxiXHodZ
വിഷ്‌ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് ലാല്‍ സലാമില്‍ സുപ്രധാന വേഷത്തിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ നിര്‍മാണം. എ.ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. 2023ലാകും ചിത്രം റിലീസിനെത്തുക.
2015ല്‍ പുറത്തിറങ്ങിയ 'വെയ് രാജാ വെയ്' എന്ന സിനിമയ്‌ക്ക് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ലാല്‍ സലാം'. ധനുഷ് നായകനായെത്തിയ '3' യുടെയും സംവിധാനം ഐശ്വര്യ ആയിരുന്നു. കൂടാതെ 'സിനിമ വീരന്‍' എന്ന ഡോക്യുമെന്‍ററിയും ഐശ്വര്യ സംവിധാനം ചെയ്‌തിട്ടുണ്ട്.
സിനിമ കൂടാതെ ഒരു പുസ്‌തകവും ഐശ്വര്യ എഴുതിയിട്ടുണ്ട്. 'സ്‌റ്റാന്‍ഡിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ്: ദ സ്‌റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്‌റ്റാര്‍' എന്ന പുസ്‌തകവും ഐശ്വര്യ രചിച്ചിട്ടുണ്ട്.
Also Read: 'ഞങ്ങളെ ഒരുതവണ പ്രശംസിച്ചാല്‍ നിങ്ങളെ 100 തവണ സ്‌തുതിക്കും'; രജനിയുടെ കാല്‍ തൊട്ട് ഋഷഭ്