നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു (Rahel Makan Kora Second Look Poster). സംവിധായകൻ ഉബൈനി തന്നെയാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. എസ്.കെ.ജി. ഫിലിംസിന്‍റെ ബാനറിൽ ഷാജി കെ ജോർജാണ് ഈ സിനിമ നിർമിക്കുന്നത്.
ആൻസൻ പോൾ, സ്‌മിനു സിജോ എന്നിവരാണ് 'റാഹേൽ മകൻ കോര'യിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് (Anson Paul, Sminu Sijo Starring Rahel Makan Kora). നാട്ടിൻപുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടേയും മകന്‍റേയും അയാളുടെ പ്രണയവുമാണ് ചിത്രം വരച്ചുകാട്ടുന്നത്. സ്‌മിനു സിജോയും ആൻസൻ പോളുമാണ് അമ്മയും മകനുമായി എത്തുന്നത്. മെറിൻ ഫിലിപ്പും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട് (Merin Philip in Rahel Makan Kora).
- " class="align-text-top noRightClick twitterSection" data="">
ആൻസനും മെറിൻ ഫിലിപ്പും ആണ് സെക്കൻഡ് ലുക്ക് പോസ്റ്ററിൽ അണിനിരക്കുന്നത്. പി.എസ്.സി പരീക്ഷയിൽ വിജയിച്ച് കെ.എസ്.ആർ.ടി.സി. കണ്ടക്‌ടറായി ജോലി ലഭിക്കുന്ന കോര എന്ന യുവാവായി ആൻസൻ പോൾ എത്തുമ്പോൾ, കോരയുടെ വരവോടെ ജോലി നഷ്‌ടമാകുന്ന എംപാനൽ കണ്ടക്‌ടർ ഗൗതമിയെയാണ് മെറിൻ ഫിലിപ്പ് അവതരിപ്പിക്കുന്നത്. അൽത്താഫ് സലീം, മനു പിള്ള, വിജയകുമാർ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് (Rahel Makan Kora Cast).
READ MORE: അന്‍സണ്‍ പോളും സ്‌മിനു സിജോയും ഒന്നിക്കുന്ന 'റാഹേൽ മകൻ കോര'; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു എസ്, ഒമർ ലുലു, നജീം കോയ എന്നിവർക്കൊപ്പം പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് ഉബൈനി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ബേബി എടത്വയാണ് ഈ ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയത്. ഷിജി ജയദേവൻ ഛായാഗ്രഹണവും അബൂതാഹിർ എഡിറ്റിങും നിർവഹിക്കുന്നു. ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് കൈലാസാണ്.
ദിലീപ് ചാമക്കാലയാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ. അസോസിയേറ്റ് ഡയറക്‌ടർമാർ - ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ - ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ - ധനുഷ് നായനാർ, മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം - ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട് - വിനീഷ് കണ്ണൻ, സ്റ്റിൽസ് - അജേഷ് ആവണി, ശ്രീജിത്ത്, ഡിസൈൻസ് യെല്ലോ ടൂത്ത്‌സ് എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ആദ്യ പോസ്റ്ററും കയ്യടി നേടിയിരുന്നു.