ETV Bharat / entertainment

പുഷ്‌പ 2 ടീസർ: തിരുപ്പതി ജയിലിൽ നിന്നും പുഷ്‌പ രക്ഷപ്പെട്ടു, ‘പുഷ്‌പ ദ റൂൾ’ ന് മുൻപ് ‘പുഷ്‌പ ദ ഹണ്ട്’ - allu arjun birthday

അല്ലു അർജുൻ്റെ 'പുഷ്‌പ: ദ റൂൾ' ൻ്റെ ടീസർ പുറത്തിറക്കി അണിയറപ്രവർത്തകർ. ഏപ്രിൽ എട്ടിന് അല്ലു അർജുൻ്റെ ജന്മദിനത്തിന് മുന്നോടിയായാണ് സിനിമയുടെ ടീസർ പുറത്തു വിട്ടിരിക്കുന്നത്. ശരീരത്തിൽ വെടിയുണ്ടയേറ്റ പരിക്കുമായി തിരുപ്പതി ജയിലിൽ നിന്നും പുഷ്‌പ രക്ഷപ്പെട്ടു എന്ന വാർത്ത കാണിച്ചുകൊണ്ടാണ് ടീസർ തുടങ്ങുന്നത്.

ഹൈദരാബാദ്  Pushpa 2 teaser  പുഷ്പ 2  പുഷ്‌പ ദ റൂൾ  Pushp the rule  RULE  പുഷ്പ 2 ടീസർ  ഏപ്രിൽ 8 ന് അല്ലു അർജുൻ്റെ ജന്മദിനത്തിന്  തിരുപ്പതി ജയിലിൽ നിന്നും പുഷ്‌പ രക്ഷപ്പെട്ടു  ഹൈദരാബാദ്  പുഷ്‌പ്പയുടെ രണ്ടാം വരവ്  ഏപ്രിൽ 8  അല്ലു അർജുൻ്റെ ജൻമദിനം  allu arjun birthday
പുഷ്പ 2 ടീസർ:തിരുപ്പതി ജയിലിൽ നിന്നും പുഷ്‌പ രക്ഷപ്പെട്ടു ‘പുഷ്‌പ ദ റൂൾ’ ന് മുൻപ് ‘പുഷ്‌പ ദ ഹണ്ട്’
author img

By

Published : Apr 5, 2023, 5:55 PM IST

ഹൈദരാബാദ്: അങ്ങനെ പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ‘പുഷ്‌പ ദ റൂൾ’ (പുഷ്‌പ 2) ൻ്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. കൊവിഡിനു ശേഷം തളർന്നിരുന്ന തെന്നിന്ത്യൻ സിനിമ ലോകത്തിന് ഉണർവ് പകർന്നു കൊണ്ട് എത്തിയ ‘പുഷ്‌പ ദ റൈസ്’ എന്ന അല്ലു അർജുൻ സിനിമയുടെ രണ്ടാം ഭാഗമാണ് പുഷ്‌പ 2. ചിത്രത്തിലെ അല്ലു അർജുൻ്റെ പുഷ്‌പ രാജ് എന്ന കഥാപാത്രം സിനിമ ഇറങ്ങിയതിനു ശേഷം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടിങ്ങ് ആരംഭിച്ച് ഒരുപാട് നാളായെങ്കിലും ഇതുവരെ ഷൂട്ടിങ് സംബന്ധിച്ചോ സിനിമയെ കുറിച്ചോ ഉള്ള യതൊരു വിവരങ്ങളും ഇതുവരെ പുറത്തു വിട്ടിരുന്നില്ല.

പുഷ്‌പയുടെ രണ്ടാം വരവ്: അല്ലു അർജുൻ്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ പുഷ്‌പയുടെ രണ്ടാം വരവിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒരു അൽപ്പം ആശ്വാസമേകി കൊണ്ടാണ് ഇപ്പോൾ സിനിമയുടെ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. ‘പുഷ്‌പ എവിടെയാണ്?, ഭരണത്തിനു മുൻപുള്ള വേട്ട’ എന്ന അടിക്കുറിപ്പോടെയാണ് ടീസർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ശരീരത്തിൽ വെടിയുണ്ടയേറ്റ പരിക്കുമായി തിരുപ്പതി ജയിലിൽ നിന്നും പുഷ്‌പ രക്ഷപ്പെട്ടിരിക്കുന്നു എന്ന വാർത്ത കാണിച്ചു കൊണ്ടാണ് ടീസർ തുടങ്ങുന്നത്. വാർത്ത കാണിക്കുന്നതോടു കൂടെ പുഷ്‌പയെന്നു തോന്നിക്കുന്ന ഒരാൾ ബൈക്കിൽ വേഗത്തിൽ പോകുന്നതും കാണാനാകും. പിന്നീട് പൊലീസ് ജീപ്പുകൾക്കും കോലങ്ങൾക്കും തീവച്ചു കൊണ്ട് പ്രക്ഷോഭം തീർക്കുന്ന പൊതുജനത്തെയും അവരെ തല്ലി ഒതുക്കുന്ന പൊലീസിനെയുമാണ് കാണാൻ സാധിക്കുന്നത്. ടീസറിൻ്റെ അവസാനം ഏപ്രിൽ ഏഴിന് സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉണ്ടായിരിക്കും എന്നും എഴുതി കാണിക്കുന്നുണ്ട്.

ഏപ്രിൽ എട്ടിന് അല്ലു അർജുൻ്റെ ജന്മദിനം: ഏപ്രിൽ എട്ടിന് ആണ് സിനിമയിലെ നായകനായ അല്ലു അർജുൻ്റെ പിറന്നാൾ. അല്ലുവിൻ്റെ ജന്മദിനത്തിന് മുൻപ് താരത്തിന്‍റെ ആരാധകരെ അമ്പരപ്പിക്കാൻ മൈത്രി മൂവി മേക്കേഴ്‌സ് ഒരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സിനിമയിലെ അല്ലുവിൻ്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററിന് കാത്തിരിക്കുകയാണ് അല്ലുവിന്‍റെ ആരാധകർ. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്‌പ 2 ദക്ഷിണേന്ത്യയിൽ നിന്നും ഈ വർഷം റിലീസാകുന്ന ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ്. പുഷ്‌പ ദ റൈസിൻ്റെ ഗംഭീര വിജയത്തെ തുടർന്ന് ഏറെ മാറ്റങ്ങളോടെ വൻ ബജറ്റിലാണ് ‘പുഷ്‌പ ദ റൂൾ’ ഒരുങ്ങുന്നത്.

  • " class="align-text-top noRightClick twitterSection" data="">

മൂന്ന് മാസത്തേക്ക് സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുഷ്‌പ ടീം ഇപ്പോൾ സിനിമയുടെ ടീസർ പുറത്തു വിട്ടിരിക്കുന്നത്. ഇതുവരെ ചിത്രീകരിച്ചതിൽ സംവിധായകൻ തൃപ്‌തനല്ലാത്തതിനാൽ ചിത്രത്തിൻ്റെ ഒരു പ്രധാന ഭാഗം റീഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ചിത്രത്തിൻ്റെ സംവിധായകൻ സുകുമാർ ആലോചിക്കുന്നതായി ഒരുപാട് വാർത്തകൾ പുറത്തു വന്നിരുന്നു. അല്ലു അർജുൻ രശ്‌മിക എന്നിവർക്കു പുറമെ ഫഹദ് ഫാസിലിൻ്റെ ‘ഭൻവർ സിങ് ഷെഖാവത്ത്’ എന്ന പൊലീസ് കഥാപാത്രമാണ് സിനിമയിലെ മറ്റൊരു പ്രധാന ഘടകം. ഇവരെ കൂടാതെ സായ്‌ പല്ലവിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

also read: ‘പോരാ.. ഇത്തവണ അതുക്കും മേലെ വേണം'.. ‘പുഷ്‌പ 2’ ൻ്റെ ഷൂട്ടിങ്ങ് വീണ്ടും നിർത്തിവച്ചു, സംവിധായകന് തൃപ്തിയില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.