Jana Gana Mana censored: പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രം 'ജന ഗണ മന'യുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Jana Gana Mana trailer: അടുത്തിടെ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചത്. ട്രെയ്‌ലര്‍ പുറത്തിറങ്ങിയ ശേഷം ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. 'ജന ഗണ മന' ത്രില്ലർ ആകുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസ് ചെയ്യുക. ഇതില്‍ രണ്ടാം ഭാഗത്തില്‍ നിന്നുള്ള രംഗങ്ങളാണ് പുറത്തിറങ്ങിയ ട്രെയ്‌ലറിലും മുമ്പ് റിലീസ് ചെയ്‌ത ടീസറിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയ്‌ലറില്‍ ചില ഫ്ലാഷ്‌ബാക്ക് രംഗങ്ങള്‍ കാണിക്കുന്നത് ആദ്യ ഭാഗത്തിലേത് ആണെന്നാണ് സൂചന.
Jana Gana Mana cast and crew: ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, പശുപതി, രാജ കൃഷ്‌ണമൂര്‍ത്തി, അഴകം പെരുമാള്‍, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, വിജയകുമാര്‍, ഹരി കൃഷ്‌ണന്‍, വൈഷ്‌ണവി വേണുഗോപാല്‍, ബെന്‍സി മാത്യൂസ്, ചിത്ര അയ്യര്‍, ധന്യ അനന്യ, ദിവ്യ കൃഷ്‌ണ, നിമിഷ, ജോസ്‌കുട്ടി ജേക്കബ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും.
Jana Gana Mana Release: ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. ഡിജോ ജോസ് ആന്‍റണിയാണ് സംവിധാനം. ഷാരിസ് മുഹമ്മദിന്‍റേതാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.
Also Read: KGF 2 | ട്രെയ്‌ലറില്‍ കണ്ടതൊന്നുമല്ല, അതുക്കും മേലെയാണ് കെജിഎഫ് 2: പൃഥ്വിരാജ്