ബോക്‌സ് ഓഫിസിൽ ചരിത്ര വിജയം നേടിക്കൊണ്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് 'സലാർ പാർട്ട് 1- സീസ്‌ഫയർ'. ബ്രഹ്മാണ്ഡ ചിത്രങ്ങളായ 'കെജിഎഫ്' ഫ്രാഞ്ചൈസി ഒരുക്കിയ പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത 'സലാറി'ൽ പ്രഭാസും മലയാളികളുടെ പ്രിയ താരം പൃഥ്വിരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
'സലാറി'ലെ 'ഗെലേയ' (കന്നഡ) എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സൗഹൃദം പ്രമേയമാകുന്ന ഗാനത്തിന്‍റെ മലയാളം, തെലുഗു, തമിഴ്, ഹിന്ദി വേർഷനുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിൽ 'വരമായ്...' എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധ നേടുകയാണ്.
തിയേറ്ററുകളിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഈ മെലഡി ട്രാക്ക് പുറത്തുവന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ഹോംബാലെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം മ്യൂസിക് ട്രെന്‍റിംഗ് ചാർട്ടുകളിൽ ആധിപത്യം സ്ഥാപിക്കുമെന്ന് ഉറപ്പാണ്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഗാനം 4.2 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു.
ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിർമിച്ച 'സലാർ' പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്. ശ്രുതി ഹാസനാണ് ഈ ചിത്രത്തിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡി എന്നിവരും 'സലാറി'ൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
READ MORE: 'സുൽത്താൻ ആഗ്രഹിച്ചത് നടത്തിക്കൊടുത്തവൻ'; സമൂഹ മാധ്യമങ്ങളിൽ കൊടുങ്കാറ്റായി 'സലാർ' ട്രെയിലർ
2 മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുള്ള 'സലാർ' മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തീവ്രമായ പോരാട്ട രംഗങ്ങളും രക്തച്ചൊരിച്ചലുമെല്ലാം പ്രേക്ഷകരുടെ കൺമുന്നിലെത്തിക്കുന്ന ചിത്രം ആക്ഷൻ സ്വീക്വൻസുകളാൽ സമ്പന്നമാണ്. അൻപറിവ് മാസ്റ്റേഴ്‌സാണ് സലാറിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സെൻസർ ബോർഡിന്‍റെ എ സർട്ടിഫിക്കറ്റോടെയാണ് 'സലാർ' പ്രദർശനത്തിനെത്തിയത്.
'സലാർ' ഒന്നാം ഭാഗം ആഗോള വിജയം കൈവരിച്ചതോടെ, 'സലാർ പാർട്ട് 2'വിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം 'സലാറി'ന് സംഗീതം പകരുന്നത് രവി ബസ്രൂർ ആണ്. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്‌തത് 'കെജിഎഫ് ചാപ്‌റ്റര്‍ 2' സിനിമയുടെ എഡിറ്ററായിരുന്ന ഉജ്വൽ കുൽകർണിയാണ്.
ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, കോസ്റ്റ്യൂംസ് – തോട്ട വിജയ് ഭാസ്‌കർ, വി എഫ് എക്‌സ് – രാഖവ് തമ്മ റെഡ്‌ഡി. മാർക്കറ്റിംഗ് - ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ.
ALSO READ: രണ്ട് ദിനം കൊണ്ട് 100 കോടി ക്ലബില്‍; 2023ലെ ഏറ്റവും വലിയ ഓപ്പണറായി സലാര്‍