ETV Bharat / entertainment

'സലാർ' അപ്‌ഡേറ്റുകൾക്കായി പിന്നാലെ കൂടി പ്രഭാസ് ആരാധകർ; പ്രശാന്ത് നീലും നിര്‍മാതാവും ട്വിറ്റർ വിട്ടു - Salaar movie

സെപ്റ്റംബർ 28ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ അപ്‌ഡേറ്റുകൾക്കായുള്ള ആരാധകരുടെ നിരന്തര സമ്മർദത്തെ തുടർന്നാണ് സംവിധായകൻ പ്രശാന്ത് നീലും നിർമാതാവ് വിജയ് കിരഗന്ദൂരും അവരുടെ ട്വിറ്റർ അക്കൗണ്ടുകൾ പ്രവർത്തന രഹിതമാക്കിയത്

salaar updates  Prashanth Neel  Vijay Kiragandur quit Twitter  Prabhas fans build pressure for Salaar updates  സലാർ  പ്രഭാസ്  പ്രശാന്ത് നീൽ  ബാഹുബലി  ബ്രഹ്മാണ്ഡ ചിത്രം  തെലുഗു സൂപ്പർ സ്‌റ്റാർ പ്രഭാസ്  ശ്രുതി ഹാസൻ  പൃഥ്വിരാജ് സുകുമാരൻ  ആദിപുരുഷ്  സലാർ റിലീസ്  പ്രഭാസ് ആരാധകർ  Prashanth Neel and Vijay Kiragandur  Prashanth Neel Vijay Kiragandur quit Twitter  Twitter  quit Twitter  Salaar movie
'സലാർ' അപ്‌ഡേറ്റുകൾക്കായി പിന്നാലെ കൂടി പ്രഭാസ് ആരാധകർ; പ്രശാന്ത് നീലും വിജയ് കിരഗന്ദൂരും ട്വിറ്റർ വിട്ടു
author img

By

Published : May 23, 2023, 12:37 PM IST

ഹൈദരാബാദ്: തെലുഗു സൂപ്പർ സ്‌റ്റാർ പ്രഭാസിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് 'സലാർ'. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബ്രഹ്മാണ്ഡ ചിത്രങ്ങളായ 'കെജിഎഫ്', 'കെജിഎഫ്-2' ഒരുക്കിയ പ്രശാന്ത് നീൽ 'ബാഹുബലി' താരവുമായി ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്.

അതുകൊണ്ടുതന്നെ അക്ഷമരായ പ്രഭാസ് ആരാധകർ 'സലാർ' അപ്‌ഡേറ്റുകൾക്കായി അണിയറ പ്രവർത്തകരുടെ പിന്നാലെയാണ്. എന്നാൽ ആരാധകരുടെ ഈ അക്ഷമ അവർ ഉദ്ദേശിക്കാത്ത അനന്തരഫലങ്ങളാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്.

സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായുള്ള നിരന്തര സമ്മർദത്തെ തുടർന്ന് സംവിധായകൻ പ്രശാന്ത് നീലും നിർമാതാവ് വിജയ് കിരഗന്ദൂരും അവരുടെ ട്വിറ്റർ അക്കൗണ്ടുകൾ പ്രവർത്തന രഹിതമാക്കിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പ്രഭാസിന്‍റെ ആരാധകരിൽ നിന്നുള്ള സമ്മർദമാണ് സംവിധായകനെയും നിർമാതാവിനെയും സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കാൻ പ്രേരിപ്പിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: 'അയാളെക്കുറിച്ച് ഉചിതമായ സമയത്ത് വെളിപ്പെടുത്തും'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്

സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾ നിർമാതാക്കൾ പൊതുവെ പങ്കുവയ്‌ക്കാറുണ്ടെങ്കിലും ആരാധകർ അതിൽ തൃപ്‌തരായിരുന്നില്ല. അടുത്തിടെ 'സലാറി'ന്‍റെ റിലീസ് തീയതി മാറ്റിവച്ചെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ അത്തരം വാർത്തകൾ നിഷേധിച്ച 'സലാർ' ടീം നേരത്തെ നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബർ 28ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും വ്യക്തമാക്കി.

ജൂണിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന പ്രഭാസിന്‍റെ മറ്റൊരു ചിത്രമായ 'ആദിപുരുഷ്' 'സലാറി'ൻ്റെ റിലീസ് തീയതിയെ സ്വാധീനിക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 'സലാർ' കൃത്യ സമയത്ത് റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ ഉറപ്പ് നൽകി. അതേസമയം പ്രഭാസും പ്രശാന്ത് നീലും വീണ്ടും ഒന്നിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ALSO READ: 'എകെ മോട്ടോ റൈഡ്'; ബൈക്ക് റൈഡേഴ്‌സിനായി കമ്പനി തുടങ്ങി അജിത്ത്

'സലാറി'ന് ശേഷം ജൂനിയർ എൻടിആറുമായി കൈകോർക്കുന്ന പ്രശാന്ത് നീൽ പ്രഭാസിനൊപ്പമുള്ള പുതിയ പ്രോജക്റ്റിൻ്റെ ചർച്ചയിലാണെന്ന് നിർമാതാവ് ദിൽ രാജു അടുത്തിടെ ഒരു പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിൻ്റെ ചുവടുപിടിച്ച് ആരാധകർ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിലുണ്ട് എന്നതും സലാറിൻ്റെ പ്രത്യേകതയാണ്. ചിത്രത്തിൽ ‘വരദരാജ മന്നാർ’ എന്ന പ്രതിനായക വേഷത്തിലാണ് താരം എത്തുക. വില്ലനായുള്ള പൃഥ്വിരാജിൻ്റെ പ്രകടനം എങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ജഗപതി ബാബു, ശ്രിയ റെഡ്ഡി, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് സലാറിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി ബസ്രൂറാണ് സംഗീത സംവിധാനം. 'കെജിഎഫ്' ഫ്രാഞ്ചൈസിയിൽ ക്യാമറ ചലിപ്പിച്ച ഭുവൻ ഗൗഡയാണ് ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്.

ALSO READ: 170 അംഗ കുടുംബത്തിൽ അതിഥിയായി സാറയും വിക്കിയും; ഭക്ഷണം ആസ്വദിച്ചുകഴിച്ച് താരങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.